Advertisement
Home MOVIES Malayalam അമൃതയുടെ പോസ്റ്റിനു പിന്തുണയുമായി ഗോപി സുന്ദർ – അദ്ദേഹം അമൃതയോട് പറഞ്ഞത് ഇങ്ങനെ.

അമൃതയുടെ പോസ്റ്റിനു പിന്തുണയുമായി ഗോപി സുന്ദർ – അദ്ദേഹം അമൃതയോട് പറഞ്ഞത് ഇങ്ങനെ.

18002
ADVERTISEMENTS

ഗായിക അമൃത സുരേഷും മുൻ ഭർത്താവ് ബാലയും തമ്മിലുള്ള പ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇരുവരും വിവാഹബന്ധം ഏർപ്പെടുത്തിയിട്ട് വർഷങ്ങളായി. എങ്കിലും അമൃതയെ ടാർഗറ്റ് ചെയ്തു കൊണ്ട് ബാലരംഗത്ത് എത്തുന്നത് വീണ്ടും തുടർന്നുകൊണ്ടേയിരുന്നു. വിവാഹമോചനത്തിനു ശേഷം ബാല നൽകിയ നിരവധി അഭിമുഖങ്ങളിൽ അമൃതയ്ക്കെതിരെ അതി ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിരുന്നു. പല ആരോപണങ്ങൾക്കും നിശബ്ദമായിരിക്കുക മാത്രമായിരുന്നു അമൃത ചെയ്തത്. എന്നാൽ പിന്നീട് അമൃതയും പ്രതികരിക്കാൻ തുടങ്ങി. അടുത്തിടെ ഇവരുടെ മകൾ ബാലയ്ക്കെതിരെ വീഡിയോ ആയി എത്തിയത് എല്ലാവരിലും വലിയ ഞെട്ടൽ ഉളവാക്കിയിരുന്നു.

അന്യോന്യം വാദപ്രതിവാദങ്ങൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ബാലക്കെതിരെ അതീവഗുരുതര സ്വഭാവമുള്ള നിരവധി ആരോപണങ്ങളുമായി അമൃത സുരേഷും സഹോദരി അഭിരാമി സുരേഷ് രംഗത്തെത്തിയത്. അതുകൂടാതെ അവരുടെ സുഹൃത്തും പി എ യും ഒഒക്കെയായ മറ്റൊരു പെൺകുട്ടിയും ബാലയെ കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങളുമായി രംഗത്തെത്തിയിരുന്നു. അതിനു ശേഷം അമൃതയുടെയും ബാലയുടെയും ഡ്രൈവർ ആയിരുന്ന ഒരു യുവാവും ബാലക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ബാല അല്പം നിശബ്ദനായി പിന്നോട്ട് മാറിയിരിക്കുകയാണ്.

READ NOW  ആണും പെണ്ണും തുല്യരല്ല - ആണിനേക്കാൾ ഒരുപടി മുന്നിലാണ് സ്ത്രീകൾ കാരണം പറഞ്ഞു ടോവിനോ.കയ്യടിച്ചു സോഷ്യൽ മീഡിയ.

ADVERTISEMENTS

ഇതോടൊപ്പം തന്നെ അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി സുരേഷ് വളരെ ഗൗരവകരമായ പല പോസ്റ്റുകളും ബാലക്കെതിരെ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. തങ്ങൾ കൊല്ലപ്പെട്ടേക്കാം എന്നുള്ള രീതിയിൽ വരെ അഭിരാമി സുരേഷിന്റെ പോസ്റ്റിൽ നിന്നും വായിച്ചെടുക്കാവുന്ന കാര്യങ്ങളാണ് അഭിരാമി വെളിപ്പെടുത്തിയിരുന്നത്. അമൃത ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങൾ ബാലയോടൊപ്പം ജീവിച്ച കാലത്ത് നേരിട്ടിരുന്നു എന്നും ഇയാൾ ഒരു സ്ത്രീലമ്പടനാണെന്ന് ഒക്കെയുള്ള വെളിപ്പെടുത്തൽ ഇതിനിടെ ഉണ്ടായി.

ഇത്തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങൾ തൻറെ നേരെ വന്നതിന് പിന്നാലെയാണ് ബാല അൽപ്പം പിന്നോട്ട് മാറിയായിരിക്കുന്നത്. താൻ ഇനി ഒന്നിനുമില്ല എന്നുള്ളതായിരുന്നു അവസാനമായി ബാലയുടെ പ്രതികരണം. ബ്ലേക്കെതിരെ അമൃത സുരേഷ് വെളിപ്പെടുത്തലുകളുമായി എത്തിയത്തിനു ശേഷം ഇപ്പോൾ അമൃതക്കും അഭിരാമിക്കും ഒക്കെ കുറച്ചുകൂടെ ജന പിന്തുണ കൂടിയിരിക്കുകയാണ്.

അമൃതയുടെ ജനപിന്തുണ ആദ്യം കുറയാനുള്ള പ്രധാന കാരണം അമൃതയും സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അടുപ്പമായിരുന്നു എന്നുള്ളതായിരുന്നു. ബാലയുമായി വിവാഹ മോചനത്തിന് വർഷങ്ങൾക്ക് ശേഷമാണ് അമൃത സംഗീത സംവിധായകനായ ഗോപി സുന്ദറിനോട് അടുപ്പത്തിലായത്. പക്ഷേ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല എന്നുള്ളതാണ് സങ്കടകരമായ മറ്റൊരു വസ്തുത. ഗോപി സുന്ദർ അതിനുശേഷം പുതിയ ബന്ധങ്ങളിലേക്ക് കടക്കുകയും ചെയ്തു. ഇതോടെ അമൃതക്കെതിരായ സൈബർ ആക്രമണങ്ങൾ ശക്തമായി. എന്ത് കാരണത്താലാണ് ആളുകൾ അമൃതയെ കുറ്റം പറയുന്നതെന്ന് അറിയത്തില്ല. അവർ മറ്റൊരാളെ പ്രണയിച്ചതോ അയാളോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നതുമൊക്കെ ഏത് തരത്തിലാണ് തെറ്റാകുന്നതെന്നും മനസ്സിലാകുന്നില്ല.

READ NOW  ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ അനുഭവം റിമിയുടെ ചൊറിയൻ ചോദ്യത്തിന് ഉർവ്വശി നൽകിയ മാസ് മറുപടി : ഇത് വല്ലാത്തൊരു ഒറ്റപ്പെടൽ ആയിപോയി

തന്റെ വിവാഹ മോചനത്തിന് വർഷങ്ങൾക്കിപ്പുറമാണ് അമൃത ഗോപി സുന്ദറുമായി അടുത്തത്. പക്ഷേ അന്നുമുതൽ അമൃതക്കെതിരെ ആക്രമണങ്ങളുമായി ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. ബാലയുമായുള്ള പ്രശ്നങ്ങൾ വെളിപ്പെടുത്തുന്ന തന്റെ വീഡിയോയിൽ അമൃത ഗോപി സുന്ദറുമായുള്ള തൻറെ അടുപ്പത്തെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. തങ്ങൾ ഇരുവരും വളരെ സൗഹാർദ്ദപരമായി തന്നെയാണ് പിരിഞ്ഞതെന്നും പരസ്പര ധാരണയോടെയാണ് അത് ഉണ്ടായതെന്നും അമൃത പറഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബർ രണ്ടാം തീയതി അമൃത പങ്കുവെച്ച് ഒരു കുറിപ്പ് താഴെ ഗോപി സുന്ദർ ഒരു കമൻറ് ഇട്ടത് വലിയതോതിൽ വൈറൽ ആയിരുന്നു അമൃതയ്ക്ക് പിന്തുണയുമായി ആയിരുന്നു ഗോപി സുന്ദർ വീണ്ടും എത്തിയത്.

ഗോപി സുന്ദരന്റെ ആ കമൻറ് ഇങ്ങനെയാണ് “നീ ഏറ്റവും ശക്തയും മികച്ചവളും ആണ്. അതിശക്തമായി മുന്നോട്ടുപോവുക. ഒരു അമ്മയുടെ പവർ അതാണ്” ഇതായിരുന്നു ഗോപി സുന്ദരൻ കമൻറ്നിരവധി പേർ ഈ കമന്റിന് പിന്തുണയുമായി എത്തിയിരുന്നു. അമൃതയും ഗോപി സുന്ദരം പരസ്പര ധാരണയുടെയാണ് പിൻവാങ്ങിയത് എന്നുള്ള കാര്യം അമൃത പറഞ്ഞത് വ്യക്തമാക്കുന്ന തരത്തിലാണ് ഇപ്പോൾ അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദർ എത്തിയത്. അയാൾ എന്ത് തന്നെയായാലും എന്തുതന്നെയായാലും ബാലയെക്കാൾ നൂറുമടങ്ങ് ഗോപി സുന്ദർ മികച്ച വ്യക്തിയാണെന്ന് അമൃത നേരത്തെ പറഞ്ഞിരുന്നു.

READ NOW  മോഹൻലാലിനെ കളിയാക്കാൻ ശ്രീനിവാസൻ ഒരുക്കിയ സിനിമയുടെ പരാജയം ശ്രീനിവാസന് കിട്ടിയ മറുപടി അല്ലെ ? മോഹൻലാലിൻറെ മറുപടി ഇങ്ങനെ
ADVERTISEMENTS