വൈറലാകാൻ സ്വന്തം കുഞ്ഞിന്റെ ജീവനു ഭീഷണിയാകുന്ന തരത്തിൽ റീൽ ഷൂട്ടിംഗ് ഇതും ഒരമ്മയോ -വീഡിയോ

42

റീൽ ഭ്രാന്തിൻ്റെ മറ്റൊരു ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തു വരുന്നത് . ഒരു സ്ത്രീ തൻ്റെ പിഞ്ചു കുഞ്ഞിൻ്റെയും തന്റെയും ജീവൻ അമ്മാനമാടിക്കൊണ്ടു ഒരു കിണറിന്റെ തിട്ടയിൽ വളരെ അപകടരമായി ഇരുന്നു കൊണ്ട് റീല് ചിത്രീകരിക്കുന്ന വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.ഈ പ്രവർത്തിയുടെ അപകടസാധ്യത കണക്കിലെടുക്കാതെ കുട്ടിയെ അശ്രദ്ധമായി പിടിച്ച് ക്യാമറയിൽ പോസ് ചെയ്യുകയാണ് അവർ ചെയ്യുന്നത് . കുട്ടി അവളുടെ കാലിൽ മുറുകെ പിടിച്ചു കിടക്കുകയാണ് എന്നാൽ അവൾ റീലിൽ തകർത്തഭിനയിക്കുകയാണ് . നൃത്തച്ചുവടുകൾ അവതരിപ്പിക്കുന്നതിനായി അവൾ ആവർത്തിച്ച് കുട്ടിയുടെ കൈകൾ മാറി മാറി പിടിക്കുകയൂം ചെയ്യുന്നത് കാണാം.

കിണറ്റിൻ്റെ തിട്ടയിൽ ഇരുന്നു കിണറിനുള്ളിലേക്ക് കാലുകൾ ഇട്ടു തന്റെ കുട്ടിയേയും അതേപോലകിണറിനുള്ളിലേക്ക് ഇറക്കി നിർത്തി തന്റെ കാലിൽ പിടിപ്പിച്ചു അറീലിനു വേണ്ടി കൈകൾ കൊണ്ട് നൃത്തത്തിനായി ആംഗ്യങ്ങൾ കാട്ടുകയാണ് ഒരു സ്ത്രീ . അവളുടെ സ്വന്തമാണെന്ന് പറഞ്ഞ് ഒരു കുട്ടിയോടൊപ്പം അവൾ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യുന്നത് .

ADVERTISEMENTS
   
See also  മുംബൈയിലെ വിദേശ വനിതാ വിനോദസഞ്ചാരിക്ക് നേരെ ഒരു കൂട്ടം യുവാക്കളുടെ മോശം പെരുമാറ്റം : സഞ്ചാരികളുടെ സുരക്ഷാ ചോദ്യം ചെയ്യപ്പെടുന്ന പ്രവർത്തി എന്ന് വിമർശനം -വീഡിയോ

അപകടസാധ്യതയുള്ള സ്ഥലത്ത് യുവതി അശ്രദ്ധമായി റീലിന് പോസ് ചെയ്തതിനാൽ വളരെ അപകടകരമായ അവസ്ഥയിലാണ് കൊച്ചുകുട്ടിയെ കണ്ടത്. റീലിനു വേണ്ടി ആ സ്ത്രീ കൈകൾ കൊണ്ട് ആംഗ്യം കാണിക്കാൻ വേണ്ടി കുട്ടിയെ പിടിച്ചിരിക്കുന്ന തന്റെ കൈകൾ മാറി മാറി പിടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഭയം അധികരിക്കുന്ന കുട്ടി അവളുടെ കാലിൽ പിടിച്ചു തൂങ്ങിയാടുന്നത് നമ്മുക്ക് കാണാം. അല്ഭുതപ്പെടുതുനന്‍ കാര്യം കുട്ടിയോടുള്ള സ്നേഹം കാണിക്കുന്ന വരികള്‍ക്ക് ആണ് ഇവള്‍ താളം പിടിക്കുന്നതും ഈ കോപ്രായം കാട്ടുന്നതും എന്നതാണ്.

റീൽ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ, അപകടകരമായ പ്രവൃത്തിയെ ആളുകൾ സ്ത്രീയെ രൂക്ഷമായി വിമർശിക്കുകയാണ് . കുട്ടിയുടെയും അവളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുപകരം ഏതാനും സെക്കൻഡുകൾ വരെ നീളുന്ന ഷോർട്ട് റീലിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനെ അവർ ആക്ഷേപിച്ചു. “ഇന്നത്തെ ലോകത്ത് ഒരു അമ്മ എന്നതിലുപരി ഇൻ്റർനെറ്റ് പ്രശസ്തി പ്രധാനമാണ്. ഇത് വളരെ സങ്കടകരമാണ്,” X ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

See also  വീണ്ടും പോകണം എന്ന് ആഗ്രഹിക്കുന്ന സ്ഥലം ഇതാണ് - സന്തോഷ് ജോർജ് കുളങ്ങര - കാരണം ഇതാണ്

കുട്ടിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ യുവതിക്കെതിരെ നടപടി വേണമെന്ന് നെറ്റിസൺസ് ആവശ്യപ്പെട്ടു. “എന്തുകൊണ്ടാണ് അവൾ ഇതുവരെ അഴിക്കുള്ളിലാകാത്തത് ?” അവർ ചോദിക്കുന്നു..

എങ്ങനെയാണ് സ്ത്രീയെ റീൽ സംസ്കാരം സ്വാധീനിച്ചതെന്നും വീഡിയോകൾ സൃഷ്ടിക്കുന്നതിനായി കുട്ടിയുടെ ജീവൻ പോലും അപകടത്തിലാക്കിയതെന്നും ആനമ്മൾ ശ്രദ്ധിക്കേണ്ടതാണ് . “ഇത് ശരിക്കും ഒരു മനസികരോഗമാണ് , അവൾക്ക് അതിനുള്ള ശിക്ഷ ലഭിക്കില്ലേ,” ഒരു ഉപയോക്താവ് പറഞ്ഞു.” എങ്ങനെയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ഉദ്ദേശത്തോടെ ആളുകൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ സഹിക്കുന്നതിലും അപ്പുറമാണ് . ഇത്തരത്തിൽ കുട്ടികളുടെ ജീവൻ കൂടി ഭേഷണിയിലാക്കുന്ന ആളുകൾക്ക് മാതൃകാപരമായ ശിക്ഷ നൽകേണ്ടത് അനിവാര്യം ആണ്. ഇ വിഷയത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമെന്റ് ബോക്സിൽ കുറിക്കുക.

ADVERTISEMENTS