അതുകൊണ്ടു 2 വർഷമായിട്ടും എന്റെ കയ്യിൽ നയൻതാരയുടെ നമ്പർ ഇല്ല – സംഭവം പറഞ്ഞു അജു വർഗീസ്

121

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം വലിയതോതിൽ തന്നെ ശ്രദ്ധ നേടിയ ഒരു ചിത്രമായിരുന്നു. ഈ ചിത്രത്തിൽ നടി നയൻതാരയാണ് എത്തിയത് എന്നതുകൊണ്ടു തന്നെ ചിത്രം വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ നയൻതാരയെ കാണാൻ പോയതിനെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറയുന്നതാണ് ശ്രദ്ധ നേടുന്നത്. നയൻതാരയെ വിളിച്ച് അപ്പോയമെന്റ് എടുക്കുന്നത് നാലുമണിക്കാണ്. എന്നാൽ താൻ അവിടെ എത്തിയപ്പോൾ അഞ്ചുമണി ആയിരുന്നു. കാരണം ആദ്യ ഫ്ലൈറ്റ് തനിക്ക് മിസ്സായി രണ്ടാമത്തെ ഫ്ലൈറ്റ് ഡിലെയായി. ഇതിനിടയ്ക്ക് അജു വിളിച്ചു ചോദിക്കുന്നുണ്ട് എവിടെയാണെന്നൊക്കെ അപ്പോൾ എയർപോർട്ടിലാണ് എന്ന് താൻ പറഞ്ഞിരുന്നു. അപ്പോള്‍ അജു ചിന്തിക്കുന്നത് താന്‍ ചെന്നൈ ഉള്ള എയര്‍ പോര്‍ട്ടിലാണ് എന്നാണ്. എന്നാല്‍ താന്‍ ഇവിടെ കേരളത്തില്‍ നില്‍ക്കുന്നതെ ഉള്ളു. എങ്കിലും താൻ അവിടെ എത്തിയപ്പോൾ സമയം അഞ്ചരയായി.

ADVERTISEMENTS
   
See also  ക്‌ളാസ്സ്‌മേറ്റിലെ താരയാകാൻ കാവ്യാ മാധവന് താൽപര്യമില്ലായിരുന്നു,അന്ന് കാവ്യാ കരഞ്ഞു കാരണം ഇത്- പിന്നെ നടന്നത്

അപ്പോൾ ഏഴുമണിക്ക് അപ്പോയിൻമെന്റ് ഉള്ള ഒരാൾ അവിടെരണ്ടു മണിക്കേ  വന്നിരിക്കുന്നുണ്ട്. എന്നാൽ എന്നെ കണ്ടപ്പോൾ നയൻതാര പറഞ്ഞു എനിക്ക് വളരെ കുറച്ചു സമയം മാത്രമേ ഉള്ളു  നാലുമണിക്ക് അല്ലേ ധ്യാന്‍ ഞാൻ അപ്പോയിൻമെന്റ് നൽകിയത് എന്നൊക്കെ. ഞാൻ അപ്പോൾ ഫ്ലൈറ്റ് ഡിലെ ആയി എന്നൊക്കെ പറഞ്ഞു പക്ഷേ കഥ കേട്ട് തുടങ്ങിയപ്പോൾ നയൻതാര ഇൻട്രസ്റ്റിംഗ് ആയി.

ബാക്കിയുള്ളവരുടെ അപ്പോയിൻമെന്റ് ഒക്കെ തന്നെ അവർ ക്യാൻസൽ ചെയ്തു. അങ്ങനെ കഥ കേട്ടു. സാധാരണ മറ്റുളളവര്‍ നമ്മുക്ക് ഒന്ന് കൂടെ ഇരിക്കാം ഒന്നാലോചിക്കട്ടെ അങ്ങനെ ഒക്കെ ആണ് സംസാരിക്കുന്നത് എന്നാല്‍ അവര്‍ പറഞ്ഞത് എപ്പോള്‍ ഡേറ്റ് വേണം എന്നാണ്. പിന്നെ ഡേറ്റിന്റെ കാര്യങ്ങളൊക്കെ തന്നെ പറയുകയായിരുന്നു ചെയ്തത്. ഡേറ്റ് പെട്ടെന്നു തന്നെ തരികയും ചെയ്തു.

നയന്‍താര തന്റെ മുന്നില്‍ വച്ച ഏക ഡിമാന്റ് തന്നെ  പ്രൊഡ്യൂസർമാർ ആരും തന്നെ വിളിക്കരുത് എന്ന് നയൻതാര പറഞ്ഞിരുന്നുവെന്നും അത് ചിലപ്പോൾ അജു വർഗീസ് ആണ് എന്നത് അറിഞ്ഞതു കൊണ്ടായിരിക്കും എന്നും രസകരമായ രീതിയിൽ ധ്യാൻ പറയുന്നുണ്ട്. അജു വര്‍ഗീസും വൈശാഖ് സുബ്രമണ്യനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

See also  ആ ലൊക്കേഷനിൽ വച്ച് ദേഷ്യം വന്നപ്പോൾ മോഹൻലാൽ ചെയ്തത് ഇങ്ങനെ; അനുഭവം തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു

രണ്ടുവർഷത്തോളം സിനിമയിൽ വർക്ക് ചെയ്തു എങ്കിലും ഇതുവരെയും അജു വർഗീസിന്റെ കയ്യിൽ നയൻതാരയുടെ നമ്പർ പോലും ഇല്ല എന്നാണ് രസകരമായ രീതിയിൽ ധ്യാൻ പറയുന്നത്.

നയൻതാര തനിക്ക് ഡേറ്റ് നൽകുന്നു എന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചിരുന്നില്ല എന്നും ധ്യാൻ പറയുന്നു. നിവിൻ പോളിയോടും വിനീത് ശ്രീനിവാസനോടും ഒക്കെ വിളിച്ചു ഡേറ്റ് കിട്ടി എന്ന് പറഞ്ഞു. എന്നാൽ ആരും തന്നെ അത് വിശ്വസിച്ചില്ല. വിനീത് ശ്രീനിവാസനാണ് തന്നെ നയൻതാരയുടെ അരികിലേക്ക് പറഞ്ഞു വിടുന്നത് എന്നും താരം പറഞ്ഞിരുന്നു എന്നാൽ ആ ചേട്ടൻ പോലും തനിക്ക് ഡേറ്റ് കിട്ടി എന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല എന്നാണ് രസകരമായ രീതിയിൽ ധ്യാൻ ശ്രീനിവാസൻ പറയുന്നത്. ഇവന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് ഇവൻ അവിടെ പോയോ എന്ന് തന്നെ തനിക്ക് സംശയമായിരുന്നു എന്ന് അജു വർഗീസും പറയുന്നുണ്ട്.

See also  ഞാൻ സിനിമ കരിയർ അവസാനിപ്പിക്കുന്നു എനിക്ക് ഈ രോഗമാണ് - ആർക്കും ഒരു ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ല അൽഫോൺസ് പുത്രൻ.

ചിത്രത്തെ കുറിച്ച് തനിക്ക് വലിയ അഭിപ്രായം ഇല്ല എന്നും പല സമയത്തും ഇതെന്ത് ആണ് ഈ ചെയ്തു വച്ചേക്കുന്നത് എന്ന് പോലും താന്‍ ചിന്തിച്ചിട്ടുണ്ട് എന്നും ധ്യാന്‍ പറഞ്ഞിരുന്നു. പക്ഷെ എങ്ങനെയോ ആഹു വര്‍ക്ക് ആയി കുറച്ചു കാശ് കിട്ടിയിട്ടുണ്ട് എന്ന് ധ്യാന്‍ ശ്രീനിവാസന്‍ മുന്പ് പറഞ്ഞിട്ടുണ്ട് .

ADVERTISEMENTS