Advertisement
Home MOVIES സൈനുദ്ധീന്റെ ആ പേന നൈസായി പൊക്കിയ മമ്മൂക്ക പറഞ്ഞു ” സൂപ്പർ സ്റ്റാർ മ്മൂട്ടിയുടെ കയ്യിലെ...

സൈനുദ്ധീന്റെ ആ പേന നൈസായി പൊക്കിയ മമ്മൂക്ക പറഞ്ഞു ” സൂപ്പർ സ്റ്റാർ മ്മൂട്ടിയുടെ കയ്യിലെ പേന നീ കൊടുത്തതാണെന്നു പറയാം” അപ്പോഴുള്ള സൈനുദ്ധീന്റെ പ്രതികരണം ഒരു സെറ്റിലെ മുഴുവൻ അംഗങ്ങളെയും ചിരിപ്പിച്ചു അന്തം വിട്ടു മമ്മൂക്ക അക്കഥ ഇങ്ങനെ.

79876
ADVERTISEMENTS

മലയാളത്തിലെ ഹാസ്യ സാമ്രാട്ടുകളിൽ പകരക്കാരനില്ലാത്ത വ്യക്തിയാണ് സൈനുദ്ധീൻ. കാലയവനികയ്ക്കുള്ളിൽ മറഞ്ഞു എങ്കിലും അദ്ദേഹം ഇന്നും പ്രേക്ഷകരുടെ ഹൃദയത്തിൽ ജീവിക്കുന്നുണ്ട്. അസാധ്യമായ നർമ്മ ബോധമുള്ള കലാകാരനായിരുന്നു സൈനുദ്ധീൻ എന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടനുമായിരുന്ന അബി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ടൈമിങ്ങിൽ കിടിലൻ റിപ്ലൈ നൽകാൻ അദ്ദേഹം അതീവ മിടുക്കനാണ് എന്ന് അബി ആ അഭിമുഖത്തിൽ പറയുന്നുണ്ട്.

താരം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂക്കയും സൈനുദീനും ഒന്നിച്ചുള്ള ഒരു മുഹൂർത്തം പങ്ക് വെച്ചിരുന്നു. അതീവ രസകരമായ ഒരു സംഭവമായിരുന്നു അത്. അഭിയുടെ വാക്കുകളിലൂടെ. രണ്ടു സാഹചര്യങ്ങളാണ് സൈനുദ്ധീന്റെ നർമ്മ ബോധത്തെയും നർമ്മത്തിൽ പൊതിഞ്ഞു ചുട്ട മറുപിടി നൽകാനുള്ള കഴിവിനെ വിലയിരുത്താൻ അബി പറഞ്ഞത്.

മട്ടാഞ്ചേരി ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്ന സൈനുദ്ധീനെ അവിടെയുള്ള ഒരു തട്ടുകടക്കാരൻ സ്ഥിരമായി ചൊറിയുക പതിവാണ്. “എടാ സൈനുദീനെ നീ എന്നാടാ ഒരു സൂപ്പർ സ്റ്റാറാകുക എന്നൊക്കെ. അവിടെ തന്നെ ബസ് കേറാൻ ധാരാളം പെൺകുട്ടികളും ഉണ്ടാകും, ഇതുകൊണ്ടു തന്നെയാണ് താരത്തെ കളിയാക്കാൻ തട്ടുകടക്കാരൻ ഇങ്ങനെ ചെയ്യുന്നത്. ഒരു ദിവസം സൈനുദ്ധീൻ സഹികെട്ട് അയാളോട് എല്ലാവരും കേൾക്കെ ഒരു മറുപിടി പറഞ്ഞു. “താൻ എന്നാണോ ഈ ദരിദ്രവാസി തട്ടുകട മാറ്റി ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ പണിയുന്നത് അന്ന് ഞാൻ സൂപ്പർ സ്റ്റാറാകും കേട്ടോടാ പന്നി” എന്ന് സൈനുദ്ധീൻ അലറി അതോടെ അയാളുടെ അസുഖം മാറി എന്ന് അബി പറയുന്നു

ADVERTISEMENTS
READ NOW  മമ്മൂട്ടി മോഹൻലാൽ ഈ രണ്ടു പേരുകൾ അല്ലാതെ മറ്റു ഒരു നടന്മാരുടെയും പേരുകൾ താരതമ്യപ്പെടുത്താത്തതു എന്തുകൊണ്ട് - മോഹൻലാലിൻറെ മറുപിടി

മറ്റൊരു സംഭവമാണ് സൈനുദ്ധീന്റെ മമ്മൂക്കയെ പ്ലിങ്ങിച്ച ഡയലോഗ്. നല്ല പുതുമയുള്ള വസ്തുക്കൾ അടുത്ത സുഹൃത്തുക്കളുടെ കൈയിൽ ഉണ്ടെന്നു കണ്ടാൽ അത് പൊക്കുക എന്നത് മമ്മൂക്കയുടെ ഒരു ശീലമാണ്. ഒരിക്കൽ സൈനുദ്ധീൻ ഗൾഫിൽ നിന്ന് കൊണ്ട് വന്ന ഒരു പേന തന്റെ പോക്കറ്റിൽ വച്ചിരുന്നു, മമ്മൂക്ക അത് കണ്ടു കയ്യിൽ എടുത്തിട്ട് പറഞ്ഞു ‘ആ ഇത് കൊള്ളാല്ലോ ഇത് എന്റെ കയ്യിൽ ഇരിക്കട്ടെ’ എന്ന് ” സൂപ്പർ സ്റ്റാർ മ്മൂട്ടിയുടെ കയ്യിലെ പേന നീ കൊടുത്തതാണെന്നു നിനക്ക് പറയാമല്ലോ” എന്ന്  അപ്പോൾ വരുന്നു സൈനുദ്ധീന്റെ കിടിലൻ മറുപിടി. മമ്മൂക്കയുടെ പോക്കറ്റിൽ നിന്ന് പേന തിരികെ എടുത്തുകൊണ്ടു സൈനുദ്ധീൻ പറഞ്ഞു “അതിനു ഇത് എന്റെ പോക്കറ്റിൽ ഇരുന്നാലും പറയാമല്ലോ! സൂപ്പർ സ്റ്റാർ മമ്മൂട്ടി ചോദിച്ചിട്ടും കൊടുക്കാത്ത പേന എന്ന്”. ഇത് കേട്ട് മമ്മൂട്ടി ഉൾപ്പടെ എല്ലാരും പൊട്ടിച്ചിരിച്ചു അബി അന്ന് അഭിമുഖത്തതിൽ പറഞ്ഞു.

READ NOW  ഒരിക്കൽ നായകനായിരുന്ന ആ നടൻ അന്ന് റൂമിലേക്ക് ഇടിച്ചു കയറി വന്നു - അന്ന് നടന്നത് -നടി മഹിമ പറഞ്ഞത്.
ADVERTISEMENTS