മമ്മൂട്ടി ദുൽഖറിനെ കണ്ടുവേണം അഭിനയം പഠിക്കാൻ: ഫഹദും ദുൽഖരും മലയാള സിനിമയ്ക്ക് കിട്ടിയ പുണ്യങ്ങൾ- ശാന്തിവിള ദിനേശ്.

243

മലയാള സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ച ശാന്തിവിള ദിനേശ് സംവിധായകൻ എന്ന ലേബലിൽ വരുന്നത് 2005 ൽ ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് നിരവധി സിനിമകൾ ഡയറക്ട് ചെയ്തിട്ടുള്ളത് കൂടാതെ അദ്ദേഹം തമിഴിലും തെലുങ്കിലും കന്നഡയിലെയും ഫിലിം ഇൻഡസ്ട്രിയൽ വർക്ക് ചെയ്തിട്ടുണ്ട്. കൂടാതെ ധാരാളം ടിവി സീരിയലുകളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

സിനിമയുടെ ഉള്ളറകളിലെ വിഷയങ്ങളെക്കുറിച്ചും മറ്റും തുറന്നു പറയാൻ മടിയില്ലാത്ത ആളാണ് ശാന്തി വിള ദിനേശ്. അടുത്തിടെ ദുൽഖറിനെ കുറിച്ചിട്ടും ഫഹദ് ഫാസിലിനെ കുറിച്ചിട്ടും അദ്ദേഹം നടത്തിയ പ്രസ്താവനയാണ് സൈബർ ലോകം ചർച്ചചെയ്യുന്നത്.

ADVERTISEMENTS
   

ശാന്തിവിള ദിനേശ് പറയുന്നത് ഞാൻ പലപ്പോഴും പലരോടും തമാശയായി പറഞ്ഞിട്ടുണ്ട് മമ്മൂട്ടി, ദുൽഖറിന്റെ അഭിനയം കണ്ടുപഠിക്കണമെന്ന്. കാരണം ആ ചെറുപ്പക്കാരൻ എന്ത് റേഞ്ചിലാണ് നിൽക്കുന്നത് എന്ന് കണ്ടില്ലേ. പുള്ളി അഭിനയിക്കുക അല്ലല്ലോ ഓരോ ക്യാരക്ടറും അത്ര നന്നായി ബിഹേവ് ചെയ്യുകയല്ലേ ചെയ്യുന്നത്.

ഇന്ത്യൻ ഭാഷകളിലെ സിനിമയിലെല്ലാം അഭിനയിക്കുന്നുണ്ടല്ലോ. അഭിനയ മേഖലയിൽ മാത്രമല്ല നിർമ്മാണ രംഗത്തേക്കും ദുൽഖർ കടന്നുവരുന്നുണ്ടല്ലോ. മലയാള സിനിമയ്ക്ക് തള്ളിക്കളയാനും കഴിയാത്ത അത്ര ഉയരത്തിലാണ് ദുൽഖർ നിൽക്കുന്നത്. തന്നെ തള്ളിക്കളയാൻ കഴിയാത്ത ഒരു സ്ഥാനം ദുൽഖർ നേടിയെടുത്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ വാപ്പയുടെ കെയറോഫിൽ അല്ല. സ്വന്തം കഴിവു കൊണ്ടാണ് എന്ന് ശാന്തി വിള പറഞ്ഞുവയ്ക്കുന്നു.

ദുൽഖറിന്റെ ഡേറ്റിനു വേണ്ടി കൊതിക്കുന്ന എത്ര നല്ല സംവിധായകരാണ്. മലയാള സിനിമയിൽ ഉള്ളത്. ദുൽഖറും ഫഹദ് ഫാസിലും എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ അവർ രണ്ടുപേരും മലയാള സിനിമയ്ക്ക് ലഭിച്ച പുണ്യങ്ങളാണ്.

ഫഹദിന്റെ അഭിനയം കണ്ടപ്പോൾ തോന്നിയത് അയാൾക്ക് ഇന്ത്യയിലെ മികച്ച നടന്റെ അല്ല ലോകത്തെ മികച്ച നടന്റെ അവാർഡ് ആണ് ലഭിക്കേണ്ടിയിരുന്നത്. ട്രാൻസ് ഒക്കെ പോലെയുള്ള കഥാപാത്രങ്ങൾ, ഇന്ത്യൻ സിനിമയിൽ ഫഹദിനല്ലാതെ ആർക്കും ചെയ്യാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയ്ക്ക് ശേഷം ഒരു 30 വയസ്സിനുള്ളിൽ ഇങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ മോഹൻലാലിന് കഴിയുമോ? ഇല്ല. മമ്മൂട്ടിക്കും കഴിയുകയില്ല. ദുൽഖർ ചെയ്തപോലെ ഒരു കഥാപാത്രം ചെയ്യാൻ ഇന്നത്തെ മലയാള സിനിമയിൽ നിൽക്കുന്ന ആർക്കും കഴിയില്ല. ഫഹദിന്റെ അഭിനയം കണ്ടിരിക്കുന്നത് അത്ഭുതത്തോടെയാണ്. അതുകൊണ്ടാണ് ഞാൻ പറയുന്നത് ദുൽഖറും ഫഹദ് ഫാസിലും മലയാള സിനിമയ്ക്ക് ലഭിച്ച രണ്ട് പുണ്യങ്ങൾ ആണെന്ന്.

ADVERTISEMENTS
Previous articleലോകത്ത് അങ്ങനെ ആർക്കും ആലോചിക്കാൻ പറ്റില്ല. ഞാൻ അങ്ങനെ ഒരു പൊട്ടൻ. മമ്മൂട്ടി നിലപാടുകളുടെ രാജാവ് എന്ന് സോഷ്യൽ മീഡിയ.
Next articleസുന്ദരിമാർ രണ്ടു പേരും ആ തലകൂടി മറച്ചിരുന്നേൽ സൂപ്പർ ആകുമായിരുന്നു – കമെന്റിട്ടത് മാത്രമേ ഓർമ്മയുള്ളു പിന്നെ നടന്നത്