മുസ്ലിം അല്ലാത്ത ഉമ്മൻ ചാണ്ടിയും ഹിന്ദുവായ മോഹൻലാലുമൊക്കെ നരകത്തിലാണെന്ന് അവർ വിശ്വസിക്കുന്നു. യുവ സംവിധായകൻ ഷാജഹാന്റെ വാക്കുകൾ വൈറലാവുന്നു. ഒപ്പം സിനിമ യാത്രയിലെ അനുഭവങ്ങളും

4591

മുസ്ലിംമല്ലാത്ത ഉമ്മൻചാണ്ടിയും ഹിന്ദുവായ മോഹൻലാലും ഉറപ്പായും നരകത്തിലാണ്. സ്വർഗ്ഗത്തിൽ മുസ്ലിംങ്ങളായ പികെ കുഞ്ഞാലിക്കുട്ടി,പാണക്കാട് ശിഹാബ്തങ്ങൾ,മമ്മൂട്ടി ദുൽഖർ,കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയ ഇസ്ലാം മതവിശ്വാസികൾ മാത്രം എന്നാണ് ഒരു വിഭാഗം മത വിശ്വാസികളുടെ വിശ്വാസം എന്ന് ജമീലന്റെ പൂവൻകോഴി എന്ന സിനിമയുടെ സംവിധായകൻ ഷാജഹാൻ. ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

സിനിമാപ്രാന്തു തലയ്ക്കുപിടിച്ച ഷാജഹാൻ വഴിതെറ്റിപ്പോയ മകൻ എന്നതായിട്ടേ വീട്ടുകാരും നാട്ടുകാരും കണ്ടിട്ടുള്ളൂ. സിനിമയിലേക്കുള്ള തന്റെ യാത്രയിൽ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും യാതനകളും തുറന്നു പറയുകയാണൂ യുവ സംവിധായകൻ ഷാജഹാൻ. അതോടൊപ്പം തന്റെ മതത്തിലെ ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളെ തുറന്നു പറഞ്ഞും തന്റെ നിലപാടുകള്‍ വ്യക്തമാക്കിയും സമൂഹത്തില്‍ ഒരു പുതിയ ദിശാബോധം നല്‍കാന്‍ ശ്രമിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. ലേറ്റസ്റ്റ് ഫിലിം ന്യൂസ്‌ ന് നല്‍കിയ കുറിപ്പില്‍ ആണ് അദ്ദേഹം തന്‍റെ ചിന്തകളും അനുഭവങ്ങളും കുറിച്ചത്.  ഉടൻ റിലീസിനെത്തുന്ന ജമീലാന്റെ പൂവൻ കോഴി എന്ന ചിത്രത്തിന്റെ സംവിധായകൻ ആണ് ഷാജഹാൻ. ഇത് ഷാജഹാന്റെ ആദ്യ സംവിധാന സംരംഭമാണ്. മുന്‍പ് ദൃശ്യം മെമ്മറീസ്,ഫയര്‍മാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച അനുഭവ പരിചയവുമുണ്ട് ഷാജഹാന്.

ADVERTISEMENTS
   

ഷാജഹാന്റെ കുറിപ്പ് വായിക്കാം ..

മമ്മൂക്കാ, ലാലേട്ടൻ, ദിലീപ്, ജയറാം, സുരേഷ്‌ഗോപി ഇവരുടെയൊക്കെ കൂടെ ഷാജഹാൻ എന്ന പേരും കൂടി കേൾക്കണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. ഇവരയൊക്കെപ്പോലെ വലിയൊരു സിനിമ നടനാവണമെന്നായിരുന്നു എന്റെയും മോഹം. പക്ഷെ ആയതോ സിനിമാ സംവിധായകൻ. മലയാളത്തിൽ റിലീസ് ആകാൻ പോകുന്ന ജമീലാന്റെ പൂവൻകോഴി എന്ന സിനിമയുടെ സംവിധായകനാണു ഞാന്‍ .

പക്ഷെ നല്ല വേഷങ്ങൾ അഭിനയിക്കാനുള്ള മോഹം പാതി വഴിയിൽ ഉപേക്ഷിക്കാൻ ഇപ്പോഴും തയാറല്ല. ജീവിതലക്ഷ്യമെന്നോണം ചെറിയ ഒരു വേഷം തന്‍റെ ആദ്യ സംവിധാന സംരംഭമായ  ജമീലാന്റെ പൂവൻകോഴിയിൽ ഷാജഹാന്‍  ചെയ്തിട്ടുണ്ട്.

കുടുംബക്കാരേം നാട്ടുകാരേം വീട്ടുകാരേം കുറ്റംപറയാൻ പറ്റില്ലാട്ടോ ജനിച്ചത് മുസ്ലിംമായിട്ടല്ലേ സിനിമ മുസ്ലിങ്ങൾക്ക് ഹറാമാണല്ലോ. നരകത്തിൽ പ്രേവേശിക്കുന്ന തെറ്റായിട്ടാണ് ഒരുവിഭാഗം മുസ്ലിങ്ങൾ സിനിമയെ കാണുന്നത്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ നരകത്തിലേക്കുള്ള വിറകുകൊള്ളിക്കായിട്ടാണ് എന്റെ വീട്ടുകാരും കുടുംബക്കാരും അതുപോലെ ഒരുപറ്റം മുസ്ലിങ്ങളും വിശ്വസിക്കുന്നത്.

ഇതൊന്നും പോരാത്തതിന് മുസ്ലിങ്ങൾ മാത്രമേ സ്വർഗത്തിൽ പോകുള്ളൂ എന്നാണ് ഇവിടത്തെ ഒരു വിഭാഗം മുസ്ലിം സമുദായം വിശ്വസിക്കുന്നത്. ബാക്കിവരുന്ന ഹിന്ദു, ക്രിസ്ത്യാനി, സിക്ക്, ജൂതൻ ഇവരൊക്കെ നരകത്തിലുമാണ്.

മുസ്ലിംമല്ലാത്ത ഉമ്മൻചാണ്ടിയും ഹിന്ദുവായ മോഹൻലാലും ഉറപ്പായും നരകത്തിലാണ്. സ്വർഗ്ഗത്തിൽ മുസ്ലിംങ്ങളായ പികെ കുഞ്ഞാലിക്കുട്ടി,പാണക്കാട് ശിഹാബ്തങ്ങൾ,മമ്മൂട്ടി ദുൽഖർ,കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയ ഇസ്ലാം മതവിശ്വാസികൾ മാത്രം എന്നാണ് അവരുടെ വിശ്വാസം

ബഹുമാനപെട്ട പാണക്കാട്ടെ പ്രിയപ്പെട്ട ശിഹാബ് തങ്ങളുടെ മക്കളായ സാദിക്കലി തങ്ങൾ മുനവറല്ലി തങ്ങൾ പി കെ കുഞ്ഞാലികുട്ടി സാഹിബ്‌ നിങ്ങൾ പറഞ്ഞാൽ മാത്രം മനസ്സിലാക്കുന്ന നല്ല വിഭാഗം ഒരു കൂട്ടം മുസ്ലിംങ്ങൾ,മുസ്ലിം മാതപുരോഹിതന്മാരുണ്ടിവിടെ, നിങ്ങൾ പറഞ്ഞാൽ അവർ മനസ്സിലാക്കും അവരോടൊയ് ഒന്ന് പറഞ്ഞു കൊടുക്കൂ സ്വർഗത്തിന്റെ അവകാശികൾ മുസ്ലിങ്ങൾ മാത്രമല്ലാ എന്ന്.

ഭൂമിയിൽ മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും പരസ്പരം സ്നേഹിച്ചു സൽകർമങ്ങൾ ചെയ്‌തു തിന്മകൾ ചെയ്ത്പോയെങ്കിൽ അതിൽ പശ്ചാത്തപിച്ഛ് ദൈവത്തിലേക്ക് മടങ്ങുന്ന എതൊരു മനുഷ്യനും സ്വർഗത്തിന്റെ അവകാശിയാണെന്ന്.

കുറച്ചു ദിവസം മുമ്പ് ഞാൻ നിസ്കരിക്കാൻ പോകുന്ന പള്ളിയിലെ ഉസ്താദിനോട് സംസാരിക്കാൻ ഇടവന്നു അപ്പൊ ഉസ്താദും അതു തന്നെ പറഞ്ഞു മുസ്ലിങ്ങൾ മാത്രമേ സ്വർഗത്തിൽ പോകുള്ളൂ. കൂടാതെ ഒരു ഉദാഹരണം കൂടി പറഞ്ഞു ഉമ്മൻ‌ചാണ്ടി നല്ല മനുഷ്യനാണല്ലോ. പക്ഷെ അദ്ദേഹം മുസ്ലിം അല്ലാത്തോണ്ട് അദ്ദേഹം നരകത്തിലാണെന്ന് . അവർ പഠിപ്പിക്കുന്ന കുട്ടികൾക്കും ഇതുതന്നെയല്ലേ പഠിപ്പിക്കുക വല്ലാത്ത വിഷമം തോന്നി.

പോരാത്തതിന് മമ്മൂട്ടിയും ദുൽക്കറും ആമിർ ഖാൻ , സൈഫ് അലി ഖാൻ തുടങ്ങിയ മുസ്ലിം നടി നടൻമാർ സ്വർഗത്തിൽ പോകാൻ സാധ്യതയുണ്ട് മുസ്ലിമായാകൊണ്ട് മാത്രം കിട്ടുന്ന ആനുകൂല്യം. പക്ഷെ ഒരു കാര്യം മമ്മൂട്ടിയും ദുൽക്കറും ബാക്കിയുള്ളവരൊക്കെ മരിക്കുന്നതിന് മുമ്പ് എല്ലാം ഏറ്റുപറഞ്ഞു പശ്ചാത്തപിച്ചു അല്ലാഹുവിലേക്കു മടങ്ങണം. അറബിയിൽ പശ്ചാത്തപതിനു തൗബ എന്നു പറയും.

മുസ്ലിം എന്തു തോന്നിവാസവും ചെയ്താലും കുഴപ്പമില്ല സ്വർഗം കിട്ടും. ഒറ്റകാര്യം, പശ്ചാത്തപിച്ചു പശ്ചാത്തപിച്ചു അല്ലാഹുവിലേക്കു മടങ്ങണം എന്നുമാത്രം.

മുസ്ലിം അല്ലാത്ത എല്ലാരും നരകത്തിൽആയിരിക്കും. അങ്ങോട്ട് പോകുന്നതാണ് നല്ലത്. കാരണം അവിടെ ആയിരിക്കും മോഹൻലാൽ രജനികാന്ത്, നയൻ‌താര, സണ്ണി ലിയോണി, സിൽക്ക് സുമിത തുടങ്ങിയവർ

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആക്ടർ വിനായകൻ ഉമ്മൻ‌ചാണ്ടി മരണപെട്ടപ്പോൾ ഉമ്മൻ‌ചാണ്ടി ചത്തു എന്നു പറയുകയുണ്ടായി. വിനായകൻ മാത്രമല്ല എന്റെ ഉമ്മയടക്കം വരുന്ന ഒരുപാട് മുസ്ലിങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഹിന്ദുവോ ക്രിസ്ത്യാനിയോ മരണപെട്ടാൽ ചത്തു എന്നും, മുസ്ലിം മരണപെട്ടാൽ മരിച്ചു എന്നും. ഇവരെയൊക്കെ തിരുത്താൻ പാണക്കാടിലെ തങ്ങൾ കുടുംബത്തിനു മാത്രമേ പറ്റുള്ളൂ എന്നാണ് എന്റെ വിശ്വാസം. നിങ്ങൾ പറഞ്ഞാലെ ഇവിടെയുള്ള നല്ല വിഭാഗം മുസ്ലിങ്ങളും മനസ്സിലാക്കൂ. കാരണം അല്ലാഹുവിന്റെ റസൂലിന്റെ പിന്തുടർച്ചക്കരണല്ലോ നിങ്ങൾ. അതിൽ ഒരുപാട് ബഹുമാനം ഉള്ള ഒരു വ്യക്തിയാണ് ഞാൻ. നിങ്ങൾ പറഞ്ഞാൽ റസൂലുള്ള പറഞ്ഞതിന് തുല്യമാണ്. ഒരുപറ്റം മുസ്ലിങ്ങൾക്ക് നിങ്ങൾക്കേ അവരുടെ പല തെറ്റിദ്ധാരണകളും തിരുത്താനാകൂ.

ദൈവത്തിന് മുന്നിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ജൂതൻ സിക്ക് എന്നൊന്നും ഇല്ലാ എന്നാണ് ഞാൻ വിശ്വസിക്കുന്നത് എല്ലാവരും മനുഷ്യൻ ആണ്.

ഏക ദൈവ വിശ്വാസി ആയിട്ടുള്ള എല്ലാവരും ഇസ്ലാംമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇസ്ലാം എന്നതിന്റെ അർത്ഥം ഏക ദൈവ വിശ്വാസി എന്നല്ലേ?

കൊടപ്പനക്കൽ തറവാടായ പാണക്കാട് ശിഹാബ് തങ്ങളുടെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. അവിടെ ജാതിയോ മതമോ ഒന്നും ഞാൻ കണ്ടിട്ടില്ല. എല്ലാവരെയും സാമന്മാരായിട്ടേ അവർ അവിടെ കാണുന്നുള്ളൂ എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. അവിടെ എല്ലാവർക്കും കയറിച്ചെല്ലാം

ഞാൻ ഇതൊന്നും പറയേണ്ട സാഹചര്യമല്ല എന്നറിയാം എന്നാലും ഈ അവസരത്തിൽ ഈ കാര്യങ്ങൾ സംസാരിച്ചാൽ ഇതൊക്കെ പാണക്കാട് സാധിക്കലി തങ്ങളുടെയും മുനവ്വറലി തങ്ങളുടെയും പി കെ കുഞ്ഞാലികുട്ടി സാഹിബിന്റെയും മറ്റു മതനേതാക്കളുടെയും ശ്രേദ്ധയിൽ പെടുമെന്ന ഉറച്ച വിശ്വാസമുണ്ട്. എനിക്ക് അതുകൊണ്ടാണ് ഈ വാക്കുകൾ ഇവിടെ കൂട്ടി ചേർക്കുന്നത്
പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമ ചോദിക്കുന്നു എല്ലാവരോടും.

അതൊക്കെ പോട്ടെ ഷാജഹാന്റെ കാര്യത്തിലേക്കു കടക്കാം.

സിനിമാപ്രാന്തു തലയ്ക്കു പിടിച്ചിട്ടുണ്ട് എന്നു മനസ്സിലാക്കിയ വീട്ടുകാർ എന്റെ പലകാര്യങ്ങളിലും എതിർപ്പ് പ്രകടിപ്പിക്കാൻ തുടങ്ങി. വാപ്പന്റെ അടുത്ത്നിന്നും കിട്ടുന്ന ചില്ലറപൈസ സ്റ്റോപ്പായി. ശേഷം എന്റെ ഒരുകാര്യത്തിനും വാപ്പാന്റെ അടുത്തേക്ക് പൈസ ചോദിച്ചു വരണ്ടാ എന്നരീതിലായി. പത്തുപൈസ തരില്ലാ എന്നതായിരുന്നു വാപ്പന്റെ തീരുമാനം. അതുകൊണ്ട്തന്നെ സ്കൂൾ പഠിക്കുന്ന കാലം തൊട്ടെ പലതരം ജോലിക്ക് പോയി കുറച്ചു കാശൊക്കെ സമ്പാദിച്ചു.

പലരെയും പോലെ അഭിനയിക്കാൻ അവസരങ്ങൾ ലഭിക്കാൻവേണ്ടി സ്റ്റുഡിയോയിൽ ചെന്നു നല്ല പൗഡറൊക്കെ ഇട്ടു നല്ല സുന്ദരകുട്ടപ്പനായി പല സ്റ്റൈലിലും ഫോട്ടോസെല്ലാം എടുത്ത് കവറിലക്കി പുറത്ത് ഫോൺനമ്പറും അഡ്രസ്സും എഴുതി ചെറുപ്പംമുതലേ ഞാൻ പല സംവിധായകേരെയും മറ്റു സിനിമയിൽ വർക്ക്‌ ചെയ്യുന്ന ടെക്‌നിഷ്യൻസിനേയും പോയികണ്ടിട്ടുണ്ടായിരുന്നു. പക്ഷേ അവസരത്തിന് പകരം കിട്ടിയത് പലരുടെയും ചതി വഞ്ചന.

നല്ലരീതിയിൽ പലരും എന്നെ പറ്റിച്ചു പക്ഷേ ഞാൻ വിട്ടുകൊടുത്തില്ലാ സിനിമയുടെ പിന്നാലെ വീണ്ടും വീണ്ടും അലഞ്ഞു, അതു വലിയ ഒരു അലച്ചിലായിരുന്നു. അതിനിടയിൽ കുറച്ചു സിനിമകളിൽ ജൂനിയർ ആര്ടിസ്റ്റായി അഭിനയിക്കാനും അവസരം ലഭിച്ചു.

ആദ്യമായിട്ട് തലകാണിച്ച സിനിമ ഗിന്നസ് പക്രു നായകനായ സ്വന്തം ഭാര്യ സിന്ദാബാത് എന്ന സിനിമയായിരുന്നു. ആ സിനിമയിൽ അഭിനയിച്ചതിന് നൂറുരൂപാ പ്രതിഫലം കിട്ടി. അതു കിട്ടിയപ്പോൾ ഒരുപാട് സന്തോഷവും ചെറിയ വിഷമവും തോന്നി. യഥാർത്ഥത്തിൽ എന്നെ അഭിനയിക്കാൻ വിളിച്ചിട്ടില്ല ആ സിനിമാ സെറ്റിൽ പോയത്. ചാൻസ് ചോദിച്ചു പോയതാണ്. ആ ദിവസം ഒരുപാട് ജൂനിയർ അർട്ടിസ്റ്റുകൾ അഭിനയിക്കുന്ന ദിവസമായിരുന്നു. അന്ന് ആ സിനിമയിൽ ആക്ടർ മുകേഷ് യഥാർത്ഥ സിനിമാനടനായി ഒരു കല്യാണവീട്ടിൽ സർപ്രൈസ്‌ ഗസ്റ്റ്‌ ആയി വരുന്ന സീനായിരുന്നു. അന്ന് ഷൂട്ടിംഗ് ചെയ്യുന്നത് കല്യാണത്തിന് വന്ന ആളുകൾ ആക്ടർ മുകേഷിനെ സർപ്രൈസായി കാണുമ്പോയുണ്ടാകുന്ന സന്തോഷവും ആർപ്പുവിളിയുമായിരുന്നു ജൂനിയർ അര്ടിസ്റ്റ്കൾക്ക് അഭിനയിക്കാനുണ്ടായിരുന്നത്. ഞാനും ആ കുട്ടത്തിൽ കൂടി.

പക്ഷേ അവരൊക്കെ സ്ഥിരമായി ജൂനിയർ ആർട്ടിസ്റ്റുകളായി ജോലി ചെയ്തു വരുന്നവരായിരുന്നു. അവർക്കൊക്കെ വൈകുന്നേരം ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ 500 രൂപാവീതം ജൂനിയർ അര്ടിസ്റ്റ് സപ്പ്ലെയരിൽ നിന്നും കൈപ്പറ്റിപോകുന്നുണ്ടായിരുന്നു. ഞാനും അഞ്ഞൂർരൂപാ കിട്ടുമെന്ന സന്തോഷത്തിൽ വാങ്ങാൻ പോയി. എനിക്കുമാത്രം നൂറുരൂപാ തന്നു കാരണം ഞാൻ അവർ വിളിച്ചിട്ട് വന്നതായിരുന്നില്ല. എന്റെ മുഖം കണ്ടുപാവം തോന്നിയിട്ട് തന്നതാണ് ആ നൂറു രൂപ അതാണ് സിനിമയിൽ നിന്നും കിട്ടുന്ന ആദ്യ പ്രതിഫലം.

ശേഷം കുറച്ചു സിനിമകളിൽ ജൂനിയർ അർട്ടിസ്റ്റായൊക്കെ അഭിനയിച്ചു. ഇന്നാണാ ആകല്യാണം, ജോസേട്ടന്റെ ഹീറോ, സ്റ്റെപ്സ് – സ്റ്റെപ്സ് എന്ന സിനിമ, അതുകൊണ്ട് തന്നെ ആ സിനിമ റിലീസ് ആയിട്ടില്ല. ഫഹദ് ഫാസിൽ ആയിരുന്നു ആ സിനിമയിൽ ഹീറോ. അവിടെ നിന്നും യാദൃശ്ചികമായി പരിചയപ്പെട്ട കോഴിക്കോട് കാരൻ ഇല്ലൂഷ് ചേട്ടൻ എന്റെ ജീവിതത്തിലെ ഒരു വഴിതിരിവിന് കാരണക്കാരനാണ്. ഞാൻ ആ ചേട്ടനോട് ചോദിച്ചു വേറേ ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗ് ചേട്ടന്റെ അറിവിൽ ഉണ്ടോ. ആ ചേട്ടൻ പറഞ്ഞു മോനെ കോഴിക്കോട് ഒരു സിനിമ ഷൂട്ടിംഗ് നടക്കുന്നുണ്ട് ഷട്ടർ എന്നാണ് സിനിമയുടെ പേര്. ജോയ് മാത്യു സംവിധാനം. ആ സിനിമയിൽ ഇല്ലൂഷ് എന്ന ച്ചേട്ടനു ഒരു വേഷം പറഞ്ഞു ഉറപ്പിച്ചതായിരുന്നു. പക്ഷേ സ്റ്റെപ്സ് എന്ന സിനിമയിൽ അവസരം കിട്ടിയപ്പോൾ ഷട്ടറിലെ വേഷം അദ്ദേഹം വേണ്ടെന്നു വച്ചു എന്നു പറഞ്ഞു. എനിക്കാണെങ്കിൽ സ്റ്റെപ്സ് എന്ന സിനിമയിൽ നല്ല വേഷമൊന്നുമല്ല. കോളേജ് പിള്ളേരുടെ കൂട്ടത്തിൽ നിൽക്കുന്ന വേഷമായിരുന്നു. ശ്രദ്ധിക്കില്ല എന്നു മനസ്സിലാക്കിയ ഞാൻ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു പോകാമെന്നു തീരുമാനിച്ചു.

സ്റ്റെപ്സ് എന്ന സിനിയുടെ ലൊക്കേഷനിൽ നിന്നു തിരിച്ചു നാട്ടിലേക്കു പോകുമ്പോൾ കോഴിക്കോടുകാരനായ ആലിക്കോയ എന്ന നടന്റെ കൂട ആണ് തിരിച്ചു നാട്ടിലേക്കു ട്രെയിൻ കയറിയത്. അദ്ദേഹത്തോട് ഷട്ടർ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ കോഴിക്കോട് എവിടെയാണന്നറിയാൻ എന്തങ്കിലും മാർഗമുണ്ടോ എന്നു ചോദിച്ചു. അദ്ദേഹം ആരൊക്കെയോ മൊബൈൽഫോണിൽ വിളിച്ചു ഷൂട്ടിംഗ് നടക്കുന്ന സ്ഥലം പറഞ്ഞു തന്നു.

അന്ന് രാത്രി തന്നെ ഷട്ടർ എന്ന സിനിമയുടെ ആളുകൾ താമസിക്കുന്ന പാർക്ക്‌ റെസിഡൻസി ഹോട്ടൽ വടകരയിൽ ഞാൻ ചെന്നു രാത്രി പതിനൊന്നുമണിയായിട്ടുണ്ട്.

ഹോട്ടലിൽ സിനിമയുടെ ആരും തന്നെയില്ല. അന്ന് രാത്രിയായിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ കുറച്ചു ദൂരയാണത്ര. എന്റെ കയ്യിൽ ഇന്നത്തെപോലെ കറൊന്നുമില്ല, ആകെ ടെൻഷനടിച്ചു നിൽക്കുന്ന സമയം. ഹോട്ടലിലെ റീസെപ്ഷനിലെ ഒരു സ്റ്റാഫ്‌ പറഞ്ഞു സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ക്ലിന്റൻ പെരേര റൂമിൽ ഉണ്ടെന്ന്. ഞാൻ റിസപ്ഷനിലെ ആ സ്റ്റാഫിനോട് റിക്യുസ്റ്റ് ചെയ്‌തു എനിക്ക് ക്ലിന്റൻ സാറിനെ ഒന്ന് കണ്ടുസംസാരിക്കാൻ അവസരമൊരുക്കി തരാമോ. ശേഷം ആ സ്റ്റാഫ് ക്ലിന്റൻ സാറിന്റെ റൂമിലേക്കു ഫോണിൽ വിളിച്ചു. ഷാജഹാൻ എന്ന പേരുള്ള ഒരു പയ്യൻ വന്നിട്ടുണ്ട് സാറിനെ ഒന്ന് കാണണമെന്ന് പറയുന്നു.

പ്രൊഡക്ഷൻ കൺട്രോളറായ ക്ലിന്റൻ സാർ റൂമിലേക്ക്‌ വരാൻ പറഞ്ഞു. ഞാൻ ചെന്നു റൂമിൽ കയറ്റിയില്ല പകുതി തുറന്ന വാതിലിലൂടെ ആരെണെന്നു ചോദിച്ചു ഞാൻ പറഞ്ഞു ഷാജഹാൻ കുറച്ചു സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട് ഷട്ടർ എന്ന സിനിമയിൽ എനിക്ക് ഒരു വേഷം തരാമോ ചോദിച്ചു. നിന്നെ ഞാൻ വിളിച്ചോളാം എന്ന് പറഞ്ഞു വാതിലടക്കാൻ ശ്രേമിച്ച അദ്ദേഹത്തോട് മൊബൈൽ നമ്പർ വാങ്ങി വീട്ടിൽ പോയി.

പിന്നീട് പാലദിവസങ്ങളിലായി അദ്ദേഹത്തെ മൊബൈൽഫോണിൽ കോൺടാക്ട് ചെയ്‌തുകൊണ്ടേ ഇരുന്നു. ഒരുദിവസം ക്ലിന്റൻ സാർ പറഞ്ഞതനുസരിച്ച് ഷട്ടർ എന്നസിനിമയുടെ ലൊക്കേഷനിൽ ഒരുപാട് ദിവസങ്ങൾക്കു ശേഷം ഞാനെത്തി. അവിടെ വച്ചു രത്നാകരൻ എന്ന കാസ്റ്റിംഗ് ഡയറക്ടർ എന്നെ കണ്ടു എന്നോട് ചോദിച്ചു താനെന്തിനുവന്നതാണ്. ഞാൻ പറഞ്ഞു അഭിനയിക്കാൻ ക്ലിന്റൻ പെരേര സാർ പറഞ്ഞിട്ട് വന്നതാണെന്ന്.

ഉടനെ അദ്ദേഹം എന്നെ വീളിച്ചു. ഡയറക്റ്റർ ജോയ് മാത്യു സാറിനെ കൊണ്ട് കാണിച്ചു. സാർ വർക് ഷോപ്പിലെ അസിസ്റ്റന്റ് പയ്യന് ഈ പയ്യൻ മതിയാവില്ലേ എന്ന് ചോദിച്ചു. ജോയ്മാത്യു സാർ മൊത്തത്തിൽ എന്നെ ഒന്ന് നോക്കി കഴുത്തിലെ മാല കണ്ടു എന്നോട് തമാശ രൂപേണ ചോദിച്ചു ആ മാല പണയം വെക്കാൻ താരോന്ന്. ഞാൻ ചിരിച്ചു യഥാർത്ഥത്തിൽ ആ മാല റോൾഡ് ഗോൾഡായിരുന്നു ഞാൻ ഉള്ളിൽ ചിരിച്ചു ഒരു ലുക്ക്‌ തോന്നാൻ ഉമ്മയുടെ മാല വാങ്ങി ഇട്ടു പോയതാണ്. എന്തായാലും ഷട്ടർ എന്ന സിനിമയിൽ അന്നേ ദിവസം ഡയറക്ടർ ജോയ്മത്യു സാറിന്റെ സമ്മതത്തോടെ എന്നെ കാസ്റ്റ് ചെയ്‌തു.

സിദ്ദിഖ് ലാലിലെ ലാൽ സാറുമായായിരുന്നു എനിക്ക് ഷട്ടർ സിനിമയിൽ കോമ്പിനേഷൻ സീൻ. ഞാൻ നന്നായി അഭിനയിച്ചു.

ലാൽ സാർ ഞാൻ ജോലി ചെയ്യുന്ന വർക്ക്‌ ഷോപ്പ് ഉടമയെ തല്ലാൻ വരുന്ന സീൻ അപ്പോൾ ഞാൻ ലാൽ സാറിനെ പിടിച്ചു വലിക്കണം ഞാൻ നന്നായി ലാൽസാറിന്റെ കൈ പിടിച്ചു വലിച്ചു. അദ്ദേഹത്തിന്റെ കൈക്കു നല്ല പണി കിട്ടി തൊട്ടടുത്ത സീൻ അഭിനയിക്കാൻ വരുമ്പോൾ കയ്യിൽ തൈലമ്പുരാട്ടിയാണ് ലാൽ സാർ വന്നത്. എന്റെ ഭാഗത്തു തെറ്റില്ലാ ഞാൻ അഭിനയിക്കുന്നതിനു പകരം ജീവിച്ചു കാണിച്ചു. നല്ല ആക്ടർസ് അങ്ങിനെ ആണല്ലോ അല്ലേ?, എന്റെ ഭാഗ്യത്തിന് എന്നെ പറഞ്ഞു വീട്ടില്ല. ഭാഗ്യം കൊണ്ട് ചെറിയ നല്ല ഒരു വേഷം കിട്ടി. ശേഷം ആ സിനിമയിൽ ഒരുപാട് ദിവസങ്ങൾ പല ഷെഡ്യൂളുകളിലായ് വർക്ക്‌ ചെയ്യാൻ സാധിച്ചു.

ഷട്ടർ സിനിമയിലെ ആ വേഷം മറ്റൊരു പയ്യനുവേണ്ടി ഫിക്സ് ചെയ്തതായിരുന്നു ഷൂട്ടിംഗ് ടൈമിന് കറക്റ്റ് ആയിട്ട് ആ പയ്യൻ ഇത്താത്തതുകൊണ്ട് അവനുവച്ച വേഷം എനിക്ക് കിട്ടി. ഷട്ടറിൽ ഞാൻ ആദ്യമായി അഭിനയിക്കുമ്പോൾ ഇരുപത് വയസ്സ്. ഷൂട്ടിംഗ് ഒരുപാട് ഷെഡ്യൂളുകൾ പോയി. എന്റെ ഷൂട്ടിങ്ങ് കഴിയുന്ന ദിവസം എനിക്ക് ഒരു കവറിൽ ആയിരം രൂപാ വച്ചു തന്നു. എന്റെ അഭിനയത്തിന് എന്റെ കഷ്ടപ്പാടിനു ദൈവം തന്ന രണ്ടാമത്തെ ശമ്പളം.

അങ്ങിനെ പല സിനിമകളിലും അഭിനയിച്ച കൂട്ടത്തിൽ സന്തോഷ്‌ പണ്ടിട്ടിന്റെ കൃഷ്ണനും രാധയും എന്ന സിനിമയിലും അഭിനയിച്ചു. എല്ലാവരോടും പറയാൻ വലിയ നാണക്കേടായിരുന്നു. സന്തോഷ്‌ പണ്ടിറ്റിന്റെ സിനിമയിൽ അഭിനയിച്ചു എന്നു പറയാൻ. സിനിമയിൽ എനിക്ക് ആദ്യമായ് ഡയലോഗ് ഉള്ള വേഷം തന്നത് സന്തോഷ്‌ പണ്ഡിറ്റാണ്.

എന്റമ്മോ മൊത്തത്തിൽ ജമീലന്റെ പൂവൻകോഴി വരെയുള്ള യാത്രകൾ അതൊക്കെ വല്ലാത്ത അനുഭവങ്ങൾ ആയിരുന്നു എന്റെ ജീവിതത്തിൽ. എന്തൊക്കെ തന്നെയെയാണേലും നല്ലൊരു സിനിമ ഡയറക്ടർ എന്നതിലുപരി ഇപ്പോഴും ലക്ഷ്യം വല്ല്യ ഒരു നടനാകുക എന്നത് തന്നെയാണ്

മലപ്പുറം ജില്ലയിൽ ഐക്കരപ്പടി, കൈതക്കുണ്ട, പൂച്ചാൽ അവിടെയാണ് സ്വദേശം. ഇതിനിടയിൽ ബി എസ് സി ബിയോകെമിസ്ട്രി കംപ്ലീററ്റാക്കി. സിനിമാ നടന്നാകാൻ ശ്രമിക്കുന്നത് കൊണ്ടുതന്നെ ഷാജഹാന് വാപ്പയോട് നല്ല അടി കിട്ടിയിട്ടുണ്ട്. പക്ഷെ എത്ര തല്ലുകിട്ടിയാലും സിനിമ എന്ന മോഹം ഉപേക്ഷിക്കാൻ ഷാജഹാൻ തയ്യാറായില്ല. അതുകാരണം വീട്ടിൽ നിന്നും വഴക്കിട്ട് അടിയുണ്ടാക്കി ഇറങ്ങിപോകേണ്ട സാഹചര്യം വരെ എത്തി. ആ കാരണത്താൽ നാലു വർഷങ്ങളിലധികം വീട്ടിൽനിന്നും പിരിഞ്ഞു എറണാകുളം താമസിക്കേണ്ടി വന്നിട്ടുണ്ട്.

സിനിമ കാരണം അന്നും ഇന്നും ഒരുപാട് പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. സാരല്ല ഞാനായിട്ട് ഉണ്ടാക്കിയ അവസ്ഥയാണല്ലോ അനുഭവിക്ക തന്ന

പാവം എന്റെ ഉമ്മ എന്നെ ഓർത്തു ഒരുപാട് സങ്കടിപ്പെട്ട് കരഞ്ഞിട്ടുണ്ട്. മകൻ നന്നാകാൻ വേണ്ടിയും മകന്റെ മനസ്സുമാറാൻ വേണ്ടിയുമൊക്കെ ഉമ്മയും വാപ്പയും കുടുംബക്കാരും പല പള്ളികളിലേക്കും ഒരുപാട് നേർച്ചയും വഴിപാടുമിക്കെ നടത്തിത്തിയിട്ടുണ്ട്. അതിന്റെ ബലമാണോ എന്നറിയില്ലാ വർഷങ്ങൾക്ക് ശേഷം ഉമ്മയുടെയും ഉപ്പയുടെയും കുടുംബക്കാരുടെയും മനസുമാറ. എന്റെ മനസ്സ് പഴയ ത്പോലെ തന്നെ സിനിമാനാടനാകാൻ വേണ്ടി ഇപ്പോഴും ശ്രേമിച്ചിണ്ടിരിക്കുന്നു. മരണംവരെ അതുമാറല്ലേ എന്നാണ് എന്റെ പ്രാർത്ഥന. പക്ഷേ ഇപ്പോഴും എന്റെ ഉമ്മയുടെയും കുടുംബത്തിന്റെയും പ്രാർത്ഥന പഴയപോലെ തന്നെയാണ് അതിനു മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. അവരുടെ വിശ്വാസപ്രകാരം ഞാൻ വഴിപിഴച്ചവനാണ്.

എന്തൊക്കെയാണെങ്കിലും ഒരുപാട് വർഷങ്ങൾക്കു ശേഷം അവർ എന്നെ വീണ്ടുംവീട്ടിലേക്കു വരാൻ നിർബന്ധിച്ചു ഞാൻ പോയില്ല. എന്തെങ്കിമൊക്കെ ആയിട്ടേ ഇനി തിരിച്ചു വീട്ടിൽ പോകുള്ളൂ എന്ന വാശി ആയിരുന്നു എനിക്ക്. മക്കൾ എത്ര മോശമായാലും ഉമ്മക്കും വാപ്പാക്കും മകനെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ.

അങ്ങിനെ ചെറിയ അനിയത്തിയുടെ കല്യാണം വന്നത്തി. ചെക്കന്റെ വീട്ടുകാർ എന്നെ അനേഷിച്ചു. ഷാജഹാൻ ഒരു സിനിമാ പ്രവർത്തകണ് എന്ന് പറയാൻ പേടി ആയിരുന്നു. അനിയത്തിയുടെ വിവാഹം മുടങ്ങിപോകുമോ എന്നുപേടിച്ചിട്ട് പക്ഷെ പെങ്ങളെ വന്നു പെണ്ണ് കണ്ട ചെക്കന് അനിയത്തിയെ ഇഷ്ടമായത് കൊണ്ട് അവർക്ക് പെണ്ണിന്റെ ചേട്ടന്റെ തൊഴിൽ അതിനോട് എതിർപ്പൊന്നും പറഞ്ഞില്ല. അവരുടെ നല്ല മനസ്സിന് നന്ദി

ഷാജഹാൻ പറഞ്ഞു നിർത്തുന്നു. ആദ്യ ചിത്രത്തിന്റെ റിലീസിന്റെ കാര്യങ്ങൾക്കായുള്ള തിരക്കിലാണ് അയാൾ. സിനിമയിൽ തന്റെ ശോഭനമായ ഭാവിയും സ്വപനം കണ്ടു കൊണ്ടുള്ള അയാളുടെ പ്രയത്നം തുടരുകയാണ്. അയാൾ ആഗ്രഹിച്ച ഉയരങ്ങളിൽ എത്തട്ടെ നമുക്ക് ആശംസിക്കാം.

ADVERTISEMENTS
Previous articleഏറ്റവും നീളമുള്ള മുടിക്കുള്ള  ലോക റെക്കോർഡ് സ്വന്തമാക്കി 15 വയസ്സുള്ള ഈ കൗമാരക്കാരൻ . വീഡിയോ കാണാം
Next articleവിവാഹേതര ബന്ധങ്ങളിൽ തെറ്റില്ല, ഭാര്യയോട് താനല്ലാതെ മറ്റൊരു പങ്കാളിയെ കണ്ടെത്താൻ പറയാറുണ്ട് – സംവിധായകൻ ജിയോ ബേബി മനസ് തുറക്കുന്നു