Advertisement
Home CELEBRITY വിവാഹേതര ബന്ധങ്ങളിൽ തെറ്റില്ല, ഭാര്യയോട് താനല്ലാതെ മറ്റൊരു പങ്കാളിയെ കണ്ടെത്താൻ പറയാറുണ്ട് – സംവിധായകൻ ജിയോ...

വിവാഹേതര ബന്ധങ്ങളിൽ തെറ്റില്ല, ഭാര്യയോട് താനല്ലാതെ മറ്റൊരു പങ്കാളിയെ കണ്ടെത്താൻ പറയാറുണ്ട് – സംവിധായകൻ ജിയോ ബേബി മനസ് തുറക്കുന്നു

31634
ADVERTISEMENTS

സംവിധായകൻ ജിയോ ബേബിയെ കുറിച്ച് അറിയാത്തവർ ഉണ്ടാവില്ല സുരാജ് സിനിമയായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സംവിധായകനാണ് അദ്ദേഹം. ഈ സിനിമ 51-മത് ദേശീയ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. മലയാളത്തിലെ സ്ത്രീപക്ഷ സിനിമകളുടെ വേറിട്ട പാത തുറന്നയാളാണ് ജിയോ ബേബി.

അദ്ദേഹം ഒരു സംവിധായകൻ മാത്രമല്ല സ്ക്രിപ്റ്റ് റൈറ്റർ കൂടിയാണ്.വ്യത്യസ്തമായ ചിന്തകൾ ആണല്ലോ മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. അത്തരം വ്യത്യസ്തമായ ചിന്തകളു ള്ള ഒരു വ്യക്തിയാണ് അദ്ദേഹം.

പ്രണയ നൈരാശ്യത്തിന്റെ പേരിൽ കഴിഞ്ഞ ആഴ്ചയും കൂടി ഒരു കൊല നടത്തപ്പെട്ട സംസ്ഥാനമാണ് നമ്മുടെ കേരളം. ആ സാഹചര്യത്തിൽ സംവിധായകൻ ജിയോ ബേബി നേരത്തെ കൊടുത്തിരുന്ന ഒരു ഇന്റർവ്യൂവിലെ വാക്കുകൾ പ്രസക്തമാകുന്നു.

ADVERTISEMENTS

വിവാഹിതര ബന്ധങ്ങൾക്ക് തെറ്റില്ല എന്നും വിവാഹബന്ധങ്ങളിലാണ് സ്വാതന്ത്ര്യക്കുറവ് ഉള്ളതെന്നും അദ്ദേഹം പറയുന്നു. ഇഷ്ടമുള്ള ഒരാളെ സ്നേഹിക്കാൻ വിവാഹം എന്തിനാണ് കഴിക്കേണ്ടത് എന്നാണ് ജിയോ ബേബി ചോദിക്കുന്നത്.

READ NOW  ആ സിനിമയിൽ നാഷണൽ അവാർഡ് കിട്ടേണ്ടത് മോഹൻലാലിനല്ല എനിക്കായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു പക്ഷേഅങ്ങനെയല്ല ലാലിന് അവാർഡ് കിട്ടാൻ കാരണം ഉണ്ട് - നെടുമുടി വേണു പറഞ്ഞത്

താനും ഭാര്യയും കൂടി വിവാഹിതര ബന്ധങ്ങളെ കുറിച്ചിട്ട് സംസാരിക്കാറുണ്ട്. ഇതിനെക്കുറിച്ച് ഒക്കെ ഓപ്പണായി സംസാരിക്കുന്നതുകൊണ്ട് ഒരു തെറ്റുണ്ടെന്ന് തോന്നുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത് .താൻ ഇതിനെ കുറിച്ച് ഓപ്പണായി സംസാരിക്കുന്നതും മൂലം ഭാര്യ ബീനയും ഇതേക്കുറിച്ച് വളരെ ബോധവതിയാണ്. ഒരു റിലേഷൻഷിപ്പിൽ ഒരിക്കലും ഫ്രീഡം ഉണ്ടാകുന്നില്ല. ഒരു ബന്ധത്തിനകത്ത് സ്വാതന്ത്ര്യം ഉണ്ടാകുമ്പോഴാണ് സ്നേഹം കൂടുക എന്നാണ് ജിയോ ബേബി വിശ്വസിക്കുന്നത്.

തങ്ങളുടെ സംസാരവിഷയത്തിൽ ഒരു വിവാഹിതര ബന്ധം രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഉണ്ടായാൽ എന്തുചെയ്യും എന്നൊക്കെയാണ് സംസാരിക്കാറുള്ളത്. അങ്ങനെ ഉണ്ടായാൽ അത് പരസ്പരം ചർച്ച ചെയ്യണമെന്നും ഞങ്ങൾ പറയാറുണ്ട്.

ബന്ധങ്ങളിൽ ഒട്ടും ഫ്രീഡം ഉണ്ടാകുന്നില്ല. ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം ഇല്ലായ്മ അനുഭവിക്കുന്നതും റിലേഷൻഷിപ്പിലാണ്. കല്യാണം കഴിഞ്ഞതുകൊണ്ട് ആരെയും പ്രണയിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാണ് എല്ലാവർക്കും ഉള്ളത്. എല്ലാവരും പ്രണയിക്കുന്നുണ്ട് പക്ഷേ ആരും അറിയാൻ പാടില്ല എന്ന നിലപാടാണ് എല്ലാവർക്കും ഉള്ളത്.നമ്മളുടെ കുട്ടികളുടെ കാര്യത്തിലും നമ്മൾ എന്തെല്ലാം കാര്യത്തിനാണ് നോ പറയുന്നത് എന്ന് മനസ്സിലാക്കിയെടുക്കണമെങ്കിൽ തന്നെ കുറച്ചു സമയമെടുക്കും.

READ NOW  നടിയുമായുള്ള തന്റെ കിടപ്പറ രംഗം ഭാര്യയെ ശരിക്കും കരയിപ്പിച്ചു - ആ സംവിധായകനെ കണ്ടപ്പോൾ ചെയ്തത് - ടി ജി രവി പറഞ്ഞത്

രണ്ടു ജാതിയിൽപ്പെട്ട ഞങ്ങൾ അറേഞ്ച് മാര്യേജ് ആണ് ചെയ്തത് .ഞാൻ എപ്പോഴും പറയാറുണ്ട് നിനക്ക് പറ്റിയ ഒരു പെർഫക്റ്റ് പാർട്ണർ ഒരു പക്ഷെ ഞാനാവില്ല . അങ്ങനെ ഒരാളെ നിനക്ക് കണ്ടെത്തി പ്രണയിച്ചു കൂടെ എന്ന് ഭാര്യയോട് ചോദിക്കാറുണ്ട് . കണ്ടെത്തിയാൽ കല്യാണം കഴിക്കേണ്ട, കല്യാണം ഒരു അബദ്ധമാണ്. നമ്മുടെ ഫ്രീഡത്തെ ഇല്ലായ്മ ചെയ്യുന്നതിന് നമ്മൾ എഗ്രിമെന്റ് എഴുതിക്കൊടുത്ത് കയറി ചെല്ലുന്നതാണ് കല്യാണം. വിവാഹേതര ബന്ധം കൊണ്ട് നിനക്ക് ഹാപ്പിനെസ്സ് ലഭിക്കുന്നു എന്നുണ്ടെങ്കിൽ അത് നല്ല കാര്യമല്ലേ എന്നും അയാളുടെ കൂടെ നിനക്ക് സമയം ചെലവഴിക്കാമല്ലോ എന്നും ജിയോ ബേബി പറയുന്നു . ഭാര്യാ ഇടയ്ക്ക് തന്നോടു പറയാറുണ്ട് എനിക്ക് മറ്റൊരാളോട് പ്രണയം തോന്നുന്നുണ്ട് അപ്പോള്‍ താന്‍ പറയും നീ അത് എന്നോട് പറയണ്ട നീ അത് ആസ്വദിക്കൂ ,നിനക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ അത് എന്ജോയ്‌ ചെയ്യുക എന്ന്.

READ NOW  ശാന്തതയുടെ മൂർത്തിഭാവം, ഈരാറ്റുപേട്ട അയ്യപ്പൻ ഓർമ്മയായി; വിതുമ്പിക്കരഞ്ഞ് ആനപ്രേമികൾ

മനുഷ്യരുടെ ചിന്തകൾ ഇത്രത്തോളം വിശാലമായില്ലെങ്കിലും മറ്റൊരു ജീവൻ നഷ്ടപ്പെടുത്താത്ത രീതിയിൽ ചിന്തയെ മെച്ചപ്പെടുത്തിയാൽ ഈ ലോകം എത്ര സുന്ദരമായേനെ.

മെഗാസ്റാര്‍മമ്മൂട്ടിയും തമിഴ് താര റാണി ജ്യോതികയും ഒന്നിക്കുന്ന കാതല്‍ ആണ് ജിയോ ബേബിയുടെ പുതിയ സിനിമ. ചിത്രം ഉടന്‍ റിലീസാകും എന്നതാണ് വിവിരങ്ങള്‍. നേരത്തെ ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചിരുന്നു.

ADVERTISEMENTS