മോഹൻലാൽ ഡേറ്റ് പോലും നൽകിയില്ല. എന്നാൽ മമ്മൂട്ടി ചെയ്തത് അങ്ങനെയല്ല

17472

അടുത്തകാലത്തായി മലയാള സിനിമയിൽ വലിയതോതിൽ ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു നടനാണ് മോഹൻലാൽ. മോഹൻലാൽ തന്റെ തിരക്കഥ തിരഞ്ഞെടുപ്പിൽ കുറച്ചുകൂടി ശ്രദ്ധിക്കണം എന്നാണ് ആരാധകർ പോലും പറഞ്ഞു കൊണ്ടിരിക്കുന്നത്.

ആവർത്തനവിരസത ഉണ്ടാക്കുന്ന ഒന്നിലധികം ചിത്രങ്ങൾ കൂടുതലായി മോഹൻലാൽ ചെയ്ത് കഴിഞ്ഞു എന്നും അത് വളരെയധികം ബുദ്ധിമുട്ടാണ് ആളുകളിൽ നിറയ്ക്കുന്നത് എന്നും പലരും പറയുന്നുണ്ട്. പുതുമുഖ സംവിധായകർക്ക് മോഹൻലാൽ ഡേറ്റ് കൊടുക്കുന്നില്ല എന്നതാണ് വളരെ പ്രധാനപ്പെട്ട ഒരു ആരോപണം അത് ഒരു തരത്തില്‍ സത്യവുമാണ്. അത്തരം താരങ്ങളുടെ കഥകൾ കേൾക്കാൻ പോലും മോഹൻലാൽ സമ്മതിക്കാറില്ല എന്ന് ചിലർ പറയുന്നുണ്ട്. അത്തരത്തിൽ ഒരു പഴയ കാല സംവിധായകന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംവിധായകന്‍ മോഹന്‍ രാജ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മാസ്റ്റര്‍ ബിന്‍ എന്നാ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ADVERTISEMENTS
READ NOW  പ്രിത്വിരാജുമായുള്ള ആ പഴയ പ്രണയവാര്‍ത്തയെ കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ സംവൃത സുനിലിന്റെ വെളിപ്പെടുത്തൽ.

താൻ മോഹൻലാലിനെയും സരിതയെയും വെച്ചുകൊണ്ട് ഒരു സിനിമ എടുക്കുവാൻ വേണ്ടി തീരുമാനിച്ചിരുന്നു എന്നും മോഹൻലാൽ, സരിത, ജഗതി തുടങ്ങിയവരൊക്കെയാണ് ആ ചിത്രത്തിൽ ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്.

എന്നാൽ താൻ ഇക്കാര്യം മോഹൻലാലിനെ അറിയിക്കാൻ വേണ്ടി ഒന്ന് കാണാൻ ചെന്നു. ആ സമയത്ത് മോഹൻലാലിന്റെ ഇടപെടൽ വളരെ മോശമായിരുന്നു എന്നും ഇദ്ദേഹം പറയുന്നുണ്ട്. എനിക്ക് നിങ്ങളെ യാതൊരു പരിചയവുമില്ല നിങ്ങളുടെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുമില്ല നിങ്ങളുടെ വർക്ക് എങ്ങനെയാണെന്ന് എനിക്കറിയില്ല. അതുകൊണ്ട് ഞാൻ ഡേറ്റ് നൽകില്ല എന്നാണ് അന്ന് മോഹൻലാൽ അറത്തു മുറിച്ച് പറഞ്ഞത് .

അതേസമയം സിനിമയിൽ തന്നെയുള്ള മറ്റൊരു വ്യക്തിയുടെ സഹായത്തോടെ താൻ മമ്മൂട്ടിയെ പോയി കണ്ടിരുന്നു. ആ സമയത്ത് അയാളാണ് മമ്മൂട്ടിയെ തനിക്ക് പരിചയപ്പെടുത്തി തരുന്നത്. സിനിമ ചെയ്യാനാണ് എന്നും ഡേറ്റ് നൽകുമോ എന്നും മമ്മൂട്ടിയോട് ചോദിച്ചിരുന്നു. അപ്പോൾ മമ്മൂട്ടിയുടെ പ്രതികരണം തന്നെ ഞെട്ടിച്ചു.

READ NOW  ഇപ്പോഴത്തെ പോലെ വിവര ദോഷികൾ അക്കാലത്തു ഇല്ലാത്തതു കൊണ്ട് എംടി യെ ആരും സ്ത്രീ വിരുദ്ധൻ എന്ന് വിളിച്ചില്ല മമ്മൂട്ടിയുടെ ആ കഥാപാത്രത്തെ കുറിച്ച് രഞ്ജിത്

കഥയൊക്കെ പിന്നെ കേൾക്കാം നിങ്ങൾ ആദ്യം ഒരു പ്രൊഡ്യൂസറെ കൊണ്ട് വരൂ  ഞാൻ ഡേറ്റ് നൽകാം എന്നായിരുന്നു അന്ന് മമ്മൂട്ടി പറഞ്ഞത്. അങ്ങനെ പറയാനുള്ള മനസ്സ് മമ്മൂട്ടിക്ക് തോന്നി, എന്നാൽ മോഹൻലാലിനെ തോന്നിയില്ല അത് വളരെ മോശമായിപ്പോയി എന്നും അദ്ദേഹം പറയുന്നുണ്ട്.

അതേസമയം ഡേറ്റ് നൽകിയില്ല എന്ന് പറയുന്നത് അത്ര വലിയ കുറ്റമാണോ എന്ന് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമല്ലേ എന്നും അത് വച്ച് ഒരാളെ അളക്കാൻ സാധിക്കുമോ എന്നുമാണ് ചിലർ ചോദിക്കുന്നത്.

കമ്മീഷണര്‍ അടക്കം നിരവധി മലയാളം സിനിമകളില്‍ അസിസ്റ്റന്റ്‌ ഡയരക്ടര്‍ ആയി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു മോഹന്‍ രാജ്. മോഹന്ല്ലിനു പുറമെ സുരേഷ് ഗോപിയോടും താന്‍ ഒരു ടേറ്റ് നായി ചോദിച്ചിരുന്നു അയാളുടെ നിരവധി ചിത്ര്നഗളില്‍ താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട് പക്ഷെ അദ്ദേഹം അത് തന്നില്ല. മോഹന്‍രാജ് പറയുന്നു. മാഞ്ചിയം എന്നൊരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരുന്നു പക്ഷെ അത് പുറത്തിറങ്ങിയില്ല . നിരവധി സുപ്പര്‍ താരങ്ങളുടെ തിരസ്ക്കാരം മൂലം മനസ്സ് മടുത്തു പിന്നീടു സിനിമയില്‍ നിന്നും കെ എസ് ആര്‍ ട്ടി സിയില്‍ ലഭിച്ച ഒരു ജോലിയുമായി മുന്നോട്ടു പോവുകയായിരുന്നു. തന്റെ മാഞ്ചിയം എന്നാ ചിത്രത്തില്‍ അഭിനയിക്കാമെന്ന് ദിലീപും ദേവയാനിയും സമ്മതിച്ചത് ആയിരുന്നു എന്നാല്‍ വിധിയും ആ സമയം ഉപ്പമുണ്ടായിരുന്ന നിര്‍മ്മാതാവും കാരണം അതും മുടങ്ങി പോയി. മോഹന്‍ രാജ് പറയുന്നു.

READ NOW  ലാലിന്റെ ആ സ്വഭാവം അഭിനയിക്കുമ്പോൾ നമുക്ക് വളരെ പ്രയാസമുണ്ടാക്കും: വെളിപ്പെടുത്തലുമായി സിദ്ദിഖ്
ADVERTISEMENTS