തന്റെ 14 ആം വയസ്സിലുണ്ടായ ലൈംഗിക അതിക്രമവും അതിനു ശേഷമുണ്ടായ ഞെട്ടിക്കുന്ന സംഭവവും വെളിപ്പെടുത്തി ദീപിക പദുകോൺ

2442

ഇന്ത്യൻ സിനിമയിൽ ഇന്നുള്ളതിൽ ഏറ്റവും കഴിവും സൗന്ദര്യവും വാണിജ്യമൂല്യവുമുള്ള നടിമാരിൽ മുൻപന്തിയിലുള്ള നടിയാണ് ദീപിക പദുകോൺ. യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ സിനിമയിലെത്തി വലിയ ഉയരങ്ങൾ നേടിയ കഠിനാദ്വാനി. ഒരു പക്ഷേ ബ്യൂട്ടി വിത്ത് ബ്രെയിൻ എന്ന് തീർത്തും പറയാവുന്ന കഴിവുറ്റ നടി.

ഇന്ത്യൻ നടിമാർക്ക് പൊതുവെ എത്തിപ്പെടാനാവാത്ത ബോളിവുഡ് സിനിമ ലോകത്തേക്ക് കടന്നു ചെന്ന രണ്ടു നടിമാരിൽ ഒരാൾ. സമൂഹത്തിൽ നടക്കുന്ന ഓരോ വിഷയങ്ങളിലേക്കും കടന്നു ചെന്ന് തന്റെ അഭിപ്രായം സധൈര്യം തുറന്നു പറയുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ. അങ്ങനെ വിശേഷങ്ങൾ ദീപികയ്ക്ക്. ഇന്ന് കൂടുതൽ പ്രതിഫലം വാങ്ങുനാണ് നടി കൂടിയാണ് ഈ മുപ്പത്തിയേഴു കാരി.

സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് ശക്തമായ ഭാഷയിൽ എന്നും പ്രതികരിച്ചിട്ടില്ല ,തന്റെ മാറിടത്തിന്റെ ചിത്രം കൊടുത്തു അതിനു വശം ക്യാപ്‌ഷൻ കൊടുത്ത ഇടനിയയിലെ ഏറ്റവും വലയ പത്രത്തിന് ചുട്ട മറുപടി കൊടുത്തു ആ പോസ്റ്റ് പിൻവലിപ്പിച്ച ശാലി. താരം തന്റെ ചെറുപ്പ കാലത്തുണ്ടായ ഒരു മോശം അനുഭവം തുറന്നു പറഞ്ഞിരുന്നു ഒരു അഭിമുഖത്തിനിടയിൽ ആണ് താരം ഇത് പറഞ്ഞത്.

ADVERTISEMENTS
READ NOW  ആരാധാകന്റെ സുരക്ഷയെ ആലോചിച്ചു അപ്സെറ്റായി രശ്‌മിക വീഡിയോ വൈറൽ. ആരാധകരുടെ അഭിനന്ദന പ്രവാഹം. വീഡിയോ കാണുക.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ

എന്റെ മാതാപിതാക്കൾക്ക് എന്നും എല്ലായ്പ്പോഴും തന്നിൽ “ഉറപ്പും വിശ്വാസവും” ഉണ്ടെന്ന് ദീപിക പറയുന്നു. അവർക്ക് ആ വിശ്വാസം താൻ നേടിക്കൊടുത്ത ഒരു ഭയാനകമായ സംഭവം താരം വിവരിച്ചു, അതിങ്ങനെയാണ്

“അന്ന് എനിക്ക് 14 അല്ലെങ്കിൽ 15 വയസ്സായിരുന്നു. ഒരു വൈകുന്നേരം ഞാനും എന്റെ കുടുംബവും തെരുവിലൂടെ നടക്കുകയായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. ഞങ്ങൾ ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞുള്ള വരവാണ് .. എന്റെ അനിയത്തിയും അച്ഛനും മുൻപിൽ നടന്നു പോകുന്നുണ്ടായിരുന്നു , ഞാനും അമ്മയും പുറകെ നടന്നു, ഒരു മനുഷ്യൻ എന്നെ കടന്നുപോയി, പക്ഷേ ആ പൊക്കിൾ അയാൾ എന്റെ ശരീരത്തിൽ വളരെ മോശമായി തടവിക്കൊണ്ടാണ് പോയത്. ആ സമയത്ത്, എനിക്ക് വേണമെങ്കിൽ അത് അവഗണിച്ച്, ഒന്നും സംഭവിച്ചില്ലെന്ന് നടിക്കാമായിരുന്നു, ഞാൻ പിന്തിരിഞ്ഞു, ഈ വ്യക്തിയെ പുറകെ ഓടിച്ചെന്നു . അവന്റെ കോളറിൽ പിടിച്ചു – എനിക്ക് 14 വയസ്സായിരുന്നു – തെരുവിന്റെ നടുവിൽ വെച്ച് ഞാൻ അവന്റെ മുഖമടച്ചു ഒരടികൊടുത്തു എന്നിട്ട് തിരിച്ചു നടന്നുപോയി .

READ NOW  മഹേന്ദ്ര സിംഗ് ധോണിയുമായുള്ള പ്രണയ ബന്ധത്തിന് ശേഷം മറ്റു നാല് പ്രണയങ്ങൾ എനിക്കുണ്ടായിട്ടുണ്ട് അതൊന്നും ആരും വാർത്തയായി എഴുതുന്നില്ല

അവൾ കൂട്ടിച്ചേർത്തു, “അന്ന് മുതൽ എനിക്ക് എന്നെത്തന്നെ പരിപാലിക്കാൻ കഴിയുമെന്ന് എന്റെ മാതാപിതാക്കൾക്ക് ഉറപ്പായി എന്ന് ദീപിക പദുകോൺ പറയുന്നു”.

ഈ സംഭവത്തിൽ വലിയ തോതിലുള്ള പ്രശംസ താരത്തിന് സമൂഹത്തിന്റെ നാനാ തുറകളിൽ നിന്ന് അന്നുണ്ടായി

ADVERTISEMENTS