(വീഡിയോ) അന്ധയായ അമ്മയുടെ കുഞ്ഞു റെയിൽവേ ട്രാക്കിൽ വീണു സാഹസികമായി രക്ഷിച്ചു റെയിൽവേ ജീവനക്കാരൻ

414

സിനിമകളിലെ ഹീറോകളെ നമ്മൾ വല്ലാതെ ആരാധിക്കും ഫാൻസ്‌ അസോസിയേഷനുകൾ ഉണ്ടാക്കും ജയ് വിളിക്കും വലിയ കട്ടൗട്ടുകൾ വക്കും പക്ഷേ അവർ സിനിമകളിൽ മാത്രമായിരിക്കും ഹീറോകൾ. പക്ഷേ അതിൽ നിന്ന് ഒന്ന് മാനസിലാക്കാം മനുഷ്യന് ഹീറോകളെ ഇഷ്ടമാണ്.

അതിനി സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും എങ്കിലും ജീവിതത്തിലെ ഹീറോകൾക്ക് ഒരു പക്ഷേ സിനിമ ഹീറോയുടെ അത്തരം ഗ്ലാമർ കാണില്ല എനിക്കിലും അവർ സിനിമകളിലെ ഹീറോയ്ക്ക് ഒരിക്കലും സാധിക്കാത്ത കാര്യങ്ങൾ ചെയ്യാറുണ്ട്.

ADVERTISEMENTS
   

അത്തരത്തിൽ ഒരാളെ ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. രണ്ടു പേരുടെ ജീവിതം നിമിഷ നേരം കൊണ്ട് തകരുമായിരുന്ന അവസ്ഥയിൽ നിന്ന് അവർക്ക് ജീവിതം തിരികെ നൽകിയ മനുഷ്യൻ. ഇന്ത്യയിലെ ഏതോ ഒരു റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടക്കുന്നത്.

മാർച്ച് പത്തൊൻപതിനു പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിൽ ഒരു അമ്മയും അവരുടെ കൊച്ചു മകനും റെയിൽവേ പ്ലാറ്റഫോമിലൂടെ നടന്നു പോകുന്നത് കാണാം മകൻ അമ്മയുടെ കൈ പിടിച്ചിട്ടുണ്ട്. അവൻ റെയിൽവേ പ്ലാറ്റഫോമിന്റെ തിരക്കുള്ള ഭാഗത്തിനറുക് ചേർന്ന് നടക്കുകയും കുഞ്ഞു ട്രാക്കിലേക്ക് വീഴുകയുമാണ് ചെയ്യുന്നത്.

അപ്പോൾ ആണ് ആ അമ്മയ്ക്ക് കാഴ്ച ഇല്ല എന്ന വിവരം നമുക്ക് മനസിലാകുന്നത് അവരുടെ വഴികാട്ടിയാണ് ആ കൊച്ചു മകൻ കുട്ടി എവിടേക്കോ വീണു എന്ന് മനസിലാകുന്ന ‘അമ്മ ചുറ്റും പരതുന്നത്തും അലറിക്കരയുന്നതും നമുക്ക് കാണാം. അതെ സമയം തന്നെ ഒരു ട്രെയിൻ വേഗത്തിൽ പ്ലാറ്റ് ഫോമിലേക്ക് വരുന്നതും നമുക്ക് കാണാം. കുഞ്ഞു പ്ളാറ് ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതും എന്നാൽ അവനു അത് കഴിയാതെ വരുന്നതും കാണാം.

പെട്ടന്ന് ദൈവ ദൂതനെ പോലെ ഒരാൾ അതിവേഗം ട്രാക്കിലൂടെ ഓടിയെത്തി കുഞ്ഞിനെ എടുത്തു പ്ലാറ്റ് ഫോമിലേക്ക് വെക്കുന്നതും ആയാലും അതിവേഗം പ്ലാറ്റ്‌ ഫോമിലേക്ക് കയറുന്നതും കാണാം. ഒരു ചെറിയ നിമിഷത്തിന്റെ വ്യത്യാസത്തിൽ ട്രെയിൻ കടന്നു പോവുകയാണ്. ഒരു നിമിഷം വൈകിയാൽ കുഞ്ഞിന്റെയും രക്ഷിക്കാൻ എത്തിയ ആളുടെയും ജീവൻ അപകടത്തിലാകും.

എന്നിട്ടും അയാൾ ആ കുഞ്ഞിനെ രക്ഷിച്ചു. ആ വ്യക്തിയെ റെയിൽവേ അധികൃതർ പിന്നീട് അഭിനധിക്കുനന് ഫോട്ടോയും വിഡിയോയിൽ പങ്ക് വച്ചിട്ടുണ്ട്.

ADVERTISEMENTS