മോഹൻലാൽ ഫ്ലെക്സിബിൾ ആണ് പക്ഷേ മമ്മൂട്ടിക്ക് ഫൈറ്റ് ചെയ്യാൻ ഒരു പേടിയുണ്ട്, സുരേഷ് ഗോപി .. തനിക്ക് നൃത്തവും സംഗീതവും അറിയാം ഭീമൻ രഘു

3131

മലയാള സിനിമയിലെ കരുത്തറ്റ വില്ലൻ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ്ഭീമൻ രഘു. ഏകദേശം 400 ഓളം മലയാളം ചിത്രങ്ങൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടുതലും വില്ലൻ കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. മമ്മൂട്ടി സുരേഷ് ഗോപി മോഹൻലാൽ തുടങ്ങിയ മലയാള സൂപ്പർ താരങ്ങളോടെല്ലാം ഒപ്പം ശക്തമായ വില്ലൻ കഥാപാത്രങ്ങൾ അഭിനയിച്ച അദ്ദേഹം മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് ഹാസ്യ വേഷങ്ങളിലേക്ക് അദ്ദേഹം ചേക്കേറിയിരുന്നു. അത്യാവശ്യം മികച്ച രീതിയിൽ അദ്ദേഹം ഹാസ്യവും അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഒരുകാലത്ത് ജയന്റെ പകരക്കാരനായി എത്തുന്ന താരം എന്ന രീതിയിലാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. ഏകദേശം ജയനെ പോലെ ഉള്ള ശരീരഘടനയുള്ള ഒരു താരം കൂടിയാണ് അദ്ദേഹം.

ബിജെപിയുടെ രാഷ്ട്രീയത്തിൽ ആകർഷനായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഭീമൻ രഘു പക്ഷേ പിന്നീട് സിനിമയിൽ നിന്നും പിന്നോട്ട് പോകുന്നതാണ് കണ്ടത്. അതിനു ശേഷം അദ്ദേഹം ഇപ്പോൾ അദ്ദേഹം ബിജെപി യെ ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് കേറിയിരിക്കുകയാണ്.

ADVERTISEMENTS
   

മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങളിൽ സ്ഥിരം വില്ലൻ സാന്നിധ്യം ഉണ്ടായിരുന്ന സ്ഥിരമായി ഈ താരങ്ങളുടെ കയ്യിൽ തല്ലു മേടിക്കുന്ന മുൻനിര വില്ലൻ തന്നെയാണ് ഭീമൻ രഘു. പക്ഷേ തന്റെ കഴിവുകൾ വേണ്ടത്ര രീതിയിൽ മലയാള സിനിമ ഉപയോഗിച്ചിട്ടില്ല എന്ന് അഭിപ്രായമുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഭീമൻ രഘു മലയാളത്തിൽ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടി സുരേഷ് ഗോപിയോടൊപ്പം ഉള്ള ഫൈറ്റ് സീനുകളെ പറ്റി വിലയിരുത്തിയിരുന്നു.

ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്. ഫൈറ്റ് അഭിനയിക്കുന്നതിൽ ഏറ്റവും ഫ്ലെക്സിബിൾ മോഹൻലാൽ ആണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മമ്മൂട്ടിക്ക്  ഫ്ലെക്സിബിലിറ്റി കുറവാണു എന്നും ചിലപ്പോൾ അദ്ദേഹത്തിന്റെ ഫൈറ്റ് അത്ര ഫ്ലെക്സിബിള്‍ ആകില്ല ഒരു ടൈറ്റ് ഉണ്ട് അദ്ദേഹത്തിന്. മമ്മൂട്ടിക്ക് ഫൈറ്റ് ചെയ്യാൻ ഒരു പേടിയുണ്ട് . ചിലപ്എപോള്ന്നും‍ പറയും ഡാ നീ എന്റെ മുഖത്തോന്നുംഅടിച്ചു കളയല്ലേ എന്നൊക്കെ ഭീമൻ രഘു പറയുന്നു.

എന്നാൽ സുരേഷ് ഗോപി മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒരു മിക്സ് ആണെന്നാണ് അഭിപ്രായം. സിനിമയിൽ ഏകദേശം 400 ചിത്രങ്ങൾ അഭിനയിച്ചെങ്കിലും തനിക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെന്നും തനിക്ക് നല്ല രീതിയിൽ പാടാനും ഡാൻസ് അറിയാമെന്നും എന്നാൽ തന്റെ കഴിവുകൾ ഒട്ടും മലയാള സിനിമ ഉപയോഗിച്ചിട്ടില്ല എന്നും വേണ്ട രീതിയിൽ തന്റെ കഴിവുകൾ തെളിയിക്കാനുള്ള അവസരങ്ങൾ ഇതുവരെ കിട്ടിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

പലപ്പോഴും സ്റ്റേജ് പ്രോഗ്രാമുകളിൽ ഒരു കോമാളിത്തം കാണിച്ച് ഭീമൻ രഘുവിന്റെ നൃത്തം എന്ന് കാണിക്കാറുള്ളത്. എന്നാൽ അദ്ദേഹം തന്നെ പറയുന്നു അദ്ദേഹത്തിന് നല്ല രീതിയിൽ ഡാൻസ് ചെയ്യാൻ അറിയാമെന്നും അത്തരത്തിൽ ഒരു വേഷം തന്നു നോക്ക് അപ്പോൾ താൻ അത് ചെയ്തു കാണിച്ചു തരാമെന്നും ഇത് വെല്ലുവിളി ഏറ്റെടുക്കാനും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്.

താൻ നല്ല രീതിയിൽ പാടുമെന്നും സംഗീതത്തിലെ കുറെ കാര്യങ്ങളൊക്കെ തനിക്കറിയാമെന്നും നല്ലൊരു ഗായകനാണ് എന്നും ഒരു അരങ്ങേറ്റം നടത്തിയിട്ടില്ല എന്നേയുള്ളൂ എന്ന് പറയുന്നു.

2019-ല്‍ രാഷ്ട്രീയ പ്രവേശനത്തിനു ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തു അഭിനയിച്ചിരുന്നു. അങ്ങനെ സംവിധാനം രംഗത്തേക്കും കടന്നുവരികയാണ് അദ്ദേഹം. രാഷ്ട്രീയ പ്രവേശമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഏകദേശം ഒഴിഞ്ഞ അവസ്ഥയിലാണെന്നും അതുകൊണ്ട് തന്നെ അദ്ദേഹം ഉടൻ സിനിമയിലേക്ക് എത്തും എന്നാണ് ആരാധകർ പ്രതീക്ഷയുടെ കാത്തിരിക്കുന്നത്.

ADVERTISEMENTS
Previous articleഅബദ്ധത്തിൽ ലൈവ് ടി വി ഷോയിൽ സ്വകാര്യഭാഗം പ്രദർശിപ്പിക്കപ്പെട്ടു നടി അതിനെ വർണിച്ചത് ഇങ്ങനെ – ആരും കാണിക്കാത്ത ധൈര്യം
Next articleജവാൻ, പത്താൻ, ആദിപുരുഷ്, ബാഹുബലി, RRR , ദംഗൽ, KGF2 , പുഷ്പ ഒന്നുമല്ല, ഈ ചിത്രം റിലീസിന് മുമ്പേ 800 കോടി നേടി.ഞെട്ടിക്കുന്ന കണക്കുകൾ