ഇടുക്കിയിൽ പതിനാറു കാരി പ്രസവിച്ചു ഇനി ഈ പഴയ വാർത്ത കൂടി ഒന്ന് വായിക്കൂ- പെൺകുട്ടികളുടെ സ്കൂൾ ബാഗിൽ ഗർഭ നിരോധന ഗുളികയും കോണ്ടവും
കുറച്ചു ദിവസം മുന്പ് ഇടുക്കി പീരുമേടിന് സമീപമുള്ള വീട്ടിൽ വച്ചാണ് പെൺകുട്ടി പ്രസവിക്കുന്നത് പതിനാറ് വയസ്സ് മാത്രമാണ് പ്രായം. പെൺകുട്ടി ഗർഭിണയാണ് എന്ന യാതൊരു സംശയം പോലും വീട്ടുകാർക്ക് ഇല്ലായിരുന്നു. ഇന്നലെ മുതൽ കുട്ടിക്ക് ശാരീരിക അവശതകൾ പറയുന്നത് കൊണ്ട് ഇന്ന് സ്കൂളിൽ പോയിരുന്നില്ല രാവിലെ പ്രസവിച്ചപ്പോളാണ് വീട്ടുകാർ പോലും അറിയുന്നത്. കൂടെ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത സഹപാടിയാണ് പ്രതി ഈ കുട്ടി ഒളിവിലാണ് ഇപ്പോൾ പോലീസ് അന്വോഷണം നടത്തുന്നു . വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. ഇത് ഇന്നത്തെ വാർത്തയാണ്.
ഇനി നിങ്ങൾ വായിക്കേണ്ടത് കുറച്ചു കാലം മുൻപ് നടന്ന ഒരു വാർത്തയാണ് . ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ വാർത്ത പ്രസക്തമായതു കൊണ്ടാണ് പ്രസിദ്ധീകരിച്ചത്. വായിക്കുക
ക്ലാസ് മുറികൾക്കുള്ളിൽ സെൽ ഫോൺ ഉപയോഗം തടയുന്നതിനുള്ള ഒരു പരിശോധന നഗരത്തിലെ നിരവധി സ്‌കൂളുകളിലെ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.
സ്കൂളില്‍ മൊബൈല്‍ കൊണ്ട് പോകുന്നതും അതിന്റെ അമിത ഉപയോഗം പഠന വൈകല്യങ്ങളിലെക്ക് കുട്ടികളെ നയിക്കുനത് മാത്രമല്ല അതിന്റെ പല തരത്തിലുള്ള ദുരുപയോഗവും കൂടി വരികയാണ് .
അതൊക്കെ കൊണ്ട് തന്നെ സ്കൂളില്‍ മൊബൈല്‍ ഫോണുകള്‍ പല സ്കൂളുകളിലും കര്‍ശനമായി വിലക്കിയിരിക്കുന്ന സാഹചര്യമാണ് ഉള്ളത് എന്നാല്‍ അടുത്തിടെ ബംഗ്ലൂരിലെ വിവിധ സ്കൂളുകളില്‍ കുട്ടികള്‍ ക്ലാസ്സില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്നത് കണ്ടെത്തുന്നതിനായി ഒരു മിന്നല്‍ പരിശോധന നടത്തിയിരുന്നു . ഞെട്ടിക്കുന്ന കാഴ്ചകളാണ് പരിശോധകര്‍ കണ്ടത് .
ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നുവെന്ന പരാതിയെ തുടർന്നാണ് ചില സ്‌കൂളുകൾ വിദ്യാർഥികളുടെ ബാഗ് പരിശോധിക്കാൻ തുടങ്ങിയത്. കർണാടകയിലെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ അസോസിയേറ്റഡ് മാനേജ്‌മെന്റുകൾ (KAMS) പോലും സ്‌കൂളുകളോട് വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, ഫലം അപ്രതീക്ഷിതമായിരുന്നു.
പരിശോധനയില്‍ ധാരാളം കുട്ടികളുടെ ബാഗുകളില്‍ നിന്ന് സെല്‍ഫോണുകള്‍ ഉള്‍പ്പടെ നിരവധി വസ്തുക്കള്‍ കണ്ടെത്തി അതില്‍ സെൽഫോണുകൾ കൂടാതെ, 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ബാഗുകളിൽ നിന്ന് കോണ്ടം,ഗര്‍ഭ നിരോധന ഗുളികകള്‍ , ലൈറ്ററുകൾ, സിഗരറ്റ്, വൈറ്റ്നറുകൾ, അധിക പണം എന്നിവ അധികൃതർ കണ്ടെത്തി.
പതിമൂന്നും പതിനാലും പതിനഞ്ചും വയസ്സ് മാത്രമുള്ള കുട്ടികളുടെ ബാഗില്‍ നിന്നാണ് ഇതൊക്കെ കണ്ടെത്തുന്നത് എന്നത് ഇതിന്റെ തീക്ഷണത വര്‍ധിപ്പിക്കുന്നു. അതില്‍ ആണ്‍കുട്ടികള്‍ എന്നോ പെണ്‍കുട്ടികള്‍ എന്നോ വ്യത്യാസമില്ല . ഈ ലിസ്റ്റില്‍ ‘വൈറ്റ്നറുകൾ’ എന്ന് കാണാം നിങ്ങളില്‍ പലരും ചിന്തിക്കാം വൈറ്റ്നറുകൾ തെറ്റ് തിരുത്താന്‍ ഉപയോഗിക്കുന്ന അല്ലെങ്കില്‍ എഴുതിയ ഭാഗം മായിക്കാന്‍ ഉപയോഗിക്കുന്ന വെളുത്ത മഷി അല്ലെ എന്ന്. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് അത് വെറും മഷി മാത്രമല്ല ശക്തമയ ഒരു മയക്ക മരുന്നായി ആണ് അവര്‍ അതിനെ കണ്ടെത്തിയിരിക്കുന്നത് ഉപയോഗിക്കുന്നത്.
അത് സ്മെല്‍ ചെയ്യുന്നതിലൂടെ വല്ലാത്ത ഒരനുഭൂതിയുടെ ലോകത്തേക്ക് കുട്ടികള്‍ എത്തിപ്പെടുകയണെന്നും മയക്കു മരുന്നിലെക്കും മധ്യപാനത്തിലേക്കുമുള്ള ചവിട്ടു പടിയായി ആണ് ഇന്നത്തെ തലമുറ ഇതിനെ കാണുന്നത്. ഈസി ആയി ലഭിക്കും എന്നതും ആരും സംശയിക്കില്ല എന്നതും എവിടെയും നിസ്സാര വിലക്ക് ലഭിക്കും എന്നതും നിയമം മൂലം വില്‍പ്പന തടയാന്‍ ഉള്ള സാധ്യത ഇല്ല എന്നതും ഇതിന്റെ പോരായ്മകളാണ് . പലരീതിയില്‍ ആണ് ഇത് കുട്ടികള്‍ ഉപയോഗിക്കുന്നത്.
വളരെ ഹാനീകരമായ കെമിക്കലുകള്‍ ആണ് ഇതിലുള്ളത്. ഒരാളുടെ ഓര്‍മ്മയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇതിനു കഴിയും എന്ന് ശാസ്ത്രം പറയുന്നു.അഞ്ചു മുതല്‍ എട്ടു മണികൂര്‍ വരെ കുട്ടികള്‍ ഇതിന്റെ ആസക്തിയില്‍ മയങ്ങിയിരിക്കുമെന്നു ശാസ്ത്രം പറയുന്നു.
ചില സ്കൂളുകൾ പ്രത്യേക രക്ഷാകർതൃ-അധ്യാപക മീറ്റിംഗുകൾ നടത്തി. സംയുക്ത പരിശോധനകള്‍ നടത്തി “രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ഞെട്ടി, കുട്ടികളിലെ പെട്ടെന്നുള്ള പെരുമാറ്റ വ്യതിയാനങ്ങളെക്കുറിച്ച് പല രക്ഷിതാക്കളും ഞങ്ങളോട് പറഞ്ഞു,” നാഗരഭാവിയിലെ ഒരു സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
സാഹചര്യം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യാൻ തിരഞ്ഞെടുത്ത്, സ്‌കൂളുകൾ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി – വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുന്നതിനുപകരം – കൗൺസിലിംഗ് ശുപാർശ ചെയ്തു. “ഞങ്ങൾക്ക് സ്കൂളുകളിൽ കൗൺസിലിംഗ് സെഷനുകൾ ഉണ്ടെങ്കിലും, പുറത്തുനിന്നുള്ള കുട്ടികൾക്ക് സഹായം തേടാൻ ഞങ്ങൾ മാതാപിതാക്കളോട് ആവശ്യപ്പെടുകയും 10 ദിവസം വരെ അവധി അനുവദിക്കുകയും ചെയ്തു,” പ്രിൻസിപ്പൽ പറഞ്ഞു.
ബാംഗ്ലൂരിൽ എന്താണ് സംഭവിക്കുന്നത്
പത്താം ക്ലാസുകാരിയുടെ ബാഗിൽ നിന്ന് കോണ്ടം കണ്ടെത്തിയതായി മറ്റൊരു പ്രിൻസിപ്പൽ പറഞ്ഞു. “ചോദ്യം ചെയ്തപ്പോൾ, അവൾ അവളുടെ സഹപാഠികളെയോ അവൾ പോകുന്ന സ്വകാര്യ ട്യൂഷനിലുള്ളവരെയോ കുറ്റപ്പെടുത്തി.” കൂടുതല്‍ ചോദ്യം ചെയ്യലില്‍ ചില കുട്ടികള്‍ പറയുന്ന കാര്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. പല തരത്തിലുള മയക്കു മരുന്നുകള്‍ പോലും കുട്ടികളില്‍ എത്തുന്നുണ്ട്. ലഹരിയുടെ ഔന്നത്യത്തില്‍ പലരും സഹാപാടികളുമായി സെക്സിലെര്‍പ്പെടുകയാണ്. അതോടൊപ്പം തന്നെ കുട്ടികളില്‍ ലഹരിയെത്തിക്കുന്ന ലഹരി മാഫിയകള്‍ വളരെ ബുദ്ധിപരമായി പെണ്‍കുട്ടികളെ ഉപയോഗിക്കുന്നുണ്ട്.
അതോടൊപ്പം തന്നെ കൂട്ടുകാരുടെ വീട്ടില്‍ നടക്കുന്ന പല പാര്‍ട്ടികളിലും പങ്കെടുക്കുമ്പോള്‍ പൂര്‍ണമായും ലഹരി വസ്തുക്കളാണ് കുട്ടികള്‍ കഴിക്കുന്നത് അത്തരത്തില്‍ ഉള്ള സാഹചര്യം എപ്പോളും സംഭാവിക്കനിടയുണ്ടെന്നും അതിനിടയില്‍ നടക്കുന്ന ശാരീരിക ബന്ധത്തില്‍ ഗര്‍ഭം ധരിക്കാതിരിക്കാന്‍ അനുഭവസ്ഥരായ കുട്ടികളുടെ ഉപദേശ പ്രകാരം ആണ് ഇതൊകക്കെ കൊണ്ട് നടക്കുന്നത് എന്നാണ് കുട്ടി പറയുന്നത്.
താല്പര്യമില്ലാത്ത കുട്ടികളെ ഇതൊക്കെ ആരുമറിയാതെ ബാഗുകളില്‍ വച്ച് പിടിപ്പിച്ചു മറ്റുള്ളവരുടെ മുന്‍പില്‍ തെറ്റുകാരക്കി കൂടെ കൂട്ടുന്ന ശീലവുമുണ്ട് എന്നാണ് വിവരങ്ങള്‍. ആലോചിച്ചു നോക്ക് എട്ടിലും ഒന്‍പതിലും പഠിക്കുന്ന കുട്ടികള്‍ പോലും ബാഗുകളില്‍ ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ കൊണ്ട് വരുന്നു എങ്കില്‍ അവരുടെ രീതികളും ജീവിതവും എങ്ങനെയാകും.
ഇത്തരത്തിലുള്ള കുട്ടികളില്‍ പലരിലും അസ്വാഭാവികമായ സ്വഭാവ സവിശേഷതകള്‍ കാണപ്പെടുന്നുണ്ട് എന്ന് രക്ഷിതാക്കളും സമ്മതിക്കുന്നു.
80 ശതമാനം സ്‌കൂളുകളിലും പരിശോധന നടത്തിയതായി കെഎഎംഎസ് ജനറൽ സെക്രട്ടറി ഡി ശശി കുമാർ പറഞ്ഞു. “ഒരു വിദ്യാർത്ഥിയുടെ ബാഗിൽ ഗര്‍ഭ നിരോധന ഗുളികകള്‍ (ഐ-പിൽ) ഉണ്ടായിരുന്നു. കൂടാതെ, വെള്ളക്കുപ്പികളിൽ മദ്യവും ഉണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ഈ ആഘാതം തരണം ചെയ്യാൻ പാടുപെടുകയാണ്. വിദ്യാർത്ഥികൾ അധ്യാപകരെയും സഹപാഠികളെയും ദ്രോഹിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും മോശം ആംഗ്യങ്ങൾ കാണിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. അഞ്ചാം ക്ലാസ് കുട്ടികളിൽ പോലും ഇത്തരം പെരുമാറ്റം കാണപ്പെടുന്നു,” കുമാർ പറഞ്ഞു.
അഭയ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായ ഡോ എ ജഗദീഷ് മാതാപിതാക്കളുടെ മേൽനോട്ടത്തിൽ ഊന്നൽ നൽകി. “ഒരിക്കൽ,ഒരു അമ്മ തന്റെ 14 വയസ്സുള്ള മകന്റെ ഷൂ റാക്കിൽ നിന്ന് ഒരു കോണ്ടം കണ്ടെത്തി. കുറച്ച് കുട്ടികൾ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പരീക്ഷണങ്ങൾ നടത്താനും ഇഷ്ടപ്പെടുന്നു. പുകവലി, മയക്കുമരുന്ന് ഇവ വല്ലാത്ത ഒരു ആസക്തിയിലേക്ക് നയിക്കുന്നതും എതിർലിംഗത്തിലുള്ളവരുമായി അമിതമായി ഇടപഴകുന്നതിലെക്കും കുട്ടികളെ നയിക്കുന്നു .
അത് ശാരീരിക ബന്ധത്തിലെക്കും നയിച്ചേക്കാം, ”അദ്ദേഹം പറഞ്ഞു, കുട്ടികളെ നിയന്ത്രിക്കാനും ശ്രദ്ധിക്കാനും മാതാപിതാക്കളെ പ്രേരിപ്പിക്കുക എന്നതാണ് ഒരു പരിഹാരം. നിങ്ങളുടെ കുട്ടി ഇപ്പോള്‍ എവിടെയാണ് ,ആരോടോപ്പമാണ് ,എന്താണ് ചെയ്യുന്നത് ആരൊക്കെയാണ് അവന്റെ കൂടുകാര്‍ ഇതെല്ലം ഓരോ രക്ഷിതാക്കളും മനസിലാക്കിയിരിക്കണം അദ്ദേഹം പറയുന്നു.