Advertisement
Home MOVIES Malayalam അക്കാര്യം ആരോടും പറയണ്ട എന്ന് അവൾ പറഞ്ഞിരുന്നു. ഗോപിക പറഞ്ഞ രഹസ്യത്തെ കുറിച്ച് കാവ്യ

അക്കാര്യം ആരോടും പറയണ്ട എന്ന് അവൾ പറഞ്ഞിരുന്നു. ഗോപിക പറഞ്ഞ രഹസ്യത്തെ കുറിച്ച് കാവ്യ

270
ADVERTISEMENTS

നടി കാവ്യാ മാധവന്റെ ആദ്യ വിവാഹം വലിയ ആഘോഷപൂർവ്വം നടന്ന ഒന്നായിരുന്നു. നവവധുവായി ഒരുങ്ങിയെത്തിയ കാവ്യ മാധവനെ കണ്ടപ്പോൾ ഒരിക്കലും ഇത്രയും സുന്ദരിയായ ഒരു വധുവിനെ കണ്ടിട്ടില്ല എന്നാണ് അണിയിച്ചൊരുക്കിയവർ പോലും പറഞ്ഞിട്ടുള്ളത്. അത്രത്തോളം സൗന്ദര്യം ആയിരുന്നു ആ ദിവസം കാവ്യക്ക് ഉണ്ടായിരുന്നത് എന്ന് എല്ലാവരും ഒരേ പോലെ പറഞ്ഞു. എന്നാൽ വിവാഹ ദിവസം വളരെ സന്തോഷവതിയായി മണ്ഡപത്തിൽ എത്തിയ കാവ്യക്ക് മാസങ്ങൾ മാത്രമാണ് ആ ദാമ്പത്യജീവിതത്തിൽ ജീവിക്കാൻ സാധിച്ചത്. വിവാഹത്തിനു മുൻപ് കാവ്യ തന്റെ വിവാഹ കാര്യത്തെക്കുറിച്ച് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത്.

നടി ഗോപികയെക്കുറിച്ചും ഈ ഒരു അഭിമുഖത്തിൽ കാവ്യ പറയുന്നുണ്ട്. ഗോപികയുടെ വിവാഹത്തെ കുറിച്ചാണ് കാവ്യ സംസാരിക്കുന്നത്. വളരെ അപ്രതീക്ഷിതമായാണ് നടി ഗോപികയുടെ വിവാഹം നടക്കുന്നത് എന്നും തങ്ങൾ റിമി ടോമിയുടെ വിവാഹത്തിന് പങ്കെടുക്കാൻ പോയപ്പോൾ ഗോപിക വിവാഹം ആലോചിക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു എന്നുമാണ് കാവ്യ പറയുന്നത്. അതുകഴിഞ്ഞ് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഗോപിക തന്നെ വിളിച്ച് എല്ലാം ഫിക്സ് ആയി എന്നു പറഞ്ഞത് എന്നാൽ ഇപ്പോൾ ആരോടും ഒന്നും പറയണ്ട എന്ന് തന്നോട് പറഞ്ഞിരുന്നു.

READ NOW  ദൈവമേ ....പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾവെറും മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു - ജി വേണുഗോപാലിന്റെ പോസ്റ്റ് വൈറൽ

ADVERTISEMENTS

അന്ന് റിമി ടോമിയുടെ വിവാഹത്തിൽ പങ്കെടുക്കുമ്പോൾ അടുത്ത ആഴ്ച മറ്റൊരു ജീവിതത്തിലേക്ക് കടക്കണം എന്ന് ഗോപിക കരുതിയിട്ടുണ്ടാവില്ല. ഞാനും ഭാവനയും ഗോപികയും കൂടിയാണ് റിമിയുടെ വിവാഹത്തിന് പോയത്. ഇത്ര പെട്ടന്ന് വിവാഹം സ്റ്റാവുമെന്നു അവളും കരുതിയിട്ടുണ്ടാകില്ല ഞാനും അങ്ങനെ വിചാരിച്ചിട്ട് ഉണ്ടായിരുന്നില്ല. വിവാഹം എന്നു പറയുന്നത് അങ്ങനെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നാണ്. ഇത്രയും പെട്ടന്ന് എൻഗേജ്മെന്റ് ആവുമെന്നോ അതിനു ശേഷ ഒരാഴ്ചക്കുള്ളിൽ വിവാഹവും കഴിഞ്ഞു റിസപ്‌ഷനും പരിപാടികളും തിരക്കുകളുമെല്ലാം കഴിഞ്ഞു അവൾ അയര്ലണ്ടിലുള്ള തന്റെ വീട്ടിലുമെത്തി.

ഗോപികയുടെ ജീവിതത്തിൽ സംഭവിച്ചതു പോലെ വളരെ അപ്രതീക്ഷിതമായി ആയിരിക്കും ചിലപ്പോൾ തന്റെ ജീവിതത്തിലും വിവാഹം നടക്കുന്നത് എന്നായിരുന്നു കാവ്യ അന്ന് പറഞ്ഞിരുന്നത്. തന്റെ വിവാഹവും വീട്ടുകാർ നോക്കി തുടങ്ങുന്ന കാലമായിരുന്നു അത്.പല തവണയായിട്ടു തന്റെ വിവാഹം കഴിഞ്ഞു എന്ന് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഒരിക്കൽ ഗുരുവായൂർ വച്ച് തന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്ത രാവിലെ അച്ഛനാണ് വിളിച്ചെഴുന്നേല്പിച്ചു പറയുന്നത്. മൊബൈലുകളിലെല്ലാം വാർത്തകൾ വരുന്നു എന്നും എല്ലാവര്ക്കും ചെറുക്കനെ പറ്റിയാണ് അറിയേണ്ടത്. അന്ന് ആ വാർത്തയിൽ വിവാഹത്തിന്റെ മുഹൂർത്തം വരെ ഉണ്ടായിരുന്നു എന്ന് കാവ്യാ പറയുന്നു. ഒരു കാര്യം കേൾക്കുമ്പോൾ അത് സത്യമാണോ അല്ലയോ എന്നൊന്നും ആർക്കും അറിയേണ്ട ചെറുക്കനെ കുറിച്ചാണ് എല്ലാവരും തിരക്കുന്നത്. ഗോസ്സിപ്പില്ലെങ്കിൽ ജീവിതമില്ലാത്ത പോലെയാണ്. കാവ്യാ ആ അഭിമുഖത്തതിൽ പറഞ്ഞത്.

READ NOW  അച്ഛൻ നിസ്സഹായനായി കൈനീട്ടി, പക്ഷേ ഞാൻ പിടിച്ചില്ല; തീരാനൊമ്പരമായി ശ്രീനിവാസന്റെ പഴയ വെളിപ്പെടുത്തൽ.

 

ജീവിതത്തെ കുറിച്ചും വീടിനെ കുറിച്ചുമുള്ള തന്റെ സ്വോപനങ്ങളും കാവ്യാ പങ്ക് വച്ചിരുന്നു നഗരത്തിന്റെ തിരക്കുകൾ എല്ലാം മാറ്റി വച്ച് നല്ല ഒരു ഗ്രാമാന്തരീക്ഷത്തിൽ കുറച്ചുള്ളിലായി ചെറിയ ഒരു വീട് അതാണ് തന്റെ സ്വോപനം. വലിയ രണ്ടു നില വീടുകളിലൊന്നും തനിക്ക് താല്പര്യമില്ല. ഏഴായി രീതിയിലുള്ള വീടുകൾ ആണ് ഇഷ്ടം നീളൻ വരാന്ത വേണം . അപ്പോൾ മഴ പെയ്യുമ്പോൾ നല്ല രസമായിരിക്കും. ചെറിയ വീട് മതി ജോലിക്കു ആളെ കിട്ടിയില്ലെങ്കിലും നമുക്ക് മാനേജ് ചെയ്യാൻ കാഴിയണം. വീട്ടിൽ പഴുക്കൽ വേണമെന്നും തൊടി നിറയെ പച്ചക്കറികൾ ഒക്കെ വച്ച് പിടിപ്പിക്കണമ് നമ്മുടെ വീട്ടിലേക്ക് വേണ്ടത് നമുക്ക് പറമ്പിൽ നിന്ന് തന്നെ കിട്ടണം ആ അഗെരഹം താൻ എന്നും തന്റെ മനസ്സിൽ കാത്തു സൂക്ഷിക്കുന്ന ഒന്നാണ് അത് മനസിന്റെ ഒരു കോണിൽ എന്നുമുണ്ടാകും എന്നെങ്കിലും കറങ്ങി തിരിഞ്ഞു അതിനായി താനെത്തുന്നത് നീലേശ്വരത്തും തന്നെയാകും എന്ന് കാവ്യാ ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

READ NOW  തന്നെ കുറച്ചൊക്കെ ഭരിക്കാൻ കഴിവുള്ള ഒരു പങ്കാളി വേണം.. സ്വാസികയുടെ വിവാദപരമായ ആ തുറന്നു പറച്ചിലുകള്‍ ഇങ്ങനെ

തുടർന്ന് കുറച്ച് നാളുകൾക്കുശേഷമാണ് കാവ്യയുടെ ആദ്യവിവാഹം നടക്കുന്നത്.

കുവൈറ്റിൽ ബിസിനസുകാരനായ നിഷാൽ ചന്ദ്രയായിരുന്നു കാവ്യയെ വിവാഹം കഴിച്ചത്. എന്നാൽ ആ വിവാഹ ജീവിതം വളരെ കുറച്ചുകാലം മാത്രമാണ് നീണ്ടു നിന്നത്. തുടർന്ന് സിനിമയിലേക്ക് തിരികെ എത്തുകയായിരുന്നു കാവ്യ ചെയ്തത്. സിനിമയിൽ തിരക്കോടെ നിലനിൽക്കുന്ന സമയത്തായിരുന്നു ദിലീപുമായുള്ള വിവാഹം നടക്കുന്നത്. കാവ്യാ പറഞ്ഞതുപോലെ തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു കാവ്യയുടെ ജീവിതത്തിലും നടന്നത്. വിവാഹവും വിഹ മോചനവും പുനർ വിവാഹവും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളുമെല്ലാം തീർത്തും അപ്രതീക്ഷിതമായിരുന്നു.

ഇപ്പോൾ നടൻ ദിലീപിനോട് ഒപ്പം വളരെ സന്തോഷകരമായ ജീവിതം നയിക്കുകയാണ് കാവ്യ. അഞ്ചുവയസ്സുകാരിയായ മഹാലക്ഷ്മിയുടെ അമ്മയായി വളരെ സന്തോഷത്തോടെ ജീവിക്കുകയാണ് ഇപ്പോൾ കാവ്യാ. ഇരുവരുടെയും ചിത്രങ്ങൾ എല്ലാം വളരെ വേഗത്തിൽ ആണ് വൈറലാവുന്നത്. ഗോപിക വിവാഹ ശേഷം പൂർണമായും സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഭർത്താവുമൊത്തു താരം ഇപ്പോൾ വിദേശത്താണ്.

ADVERTISEMENTS