സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാത്ത ആസിഫ് അലിയുടെ പഴയ അഭിമുഖങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

996

 

മലയാള സിനിമയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു നടിയെ   കൊച്ചിയിൽ വച്ച് ആക്രമിച്ച കേസ്. വളരെ ധൈര്യത്തോടെ തനിക്ക് ഒരു മോശമനുഭവം ഉണ്ടായി എന്ന് ഇരയാക്കപ്പെട്ട നടി തുറന്നു പറഞ്ഞതോടെയാണ് ഈ പ്രശ്നം ശ്രദ്ധ നേടിത്തുടങ്ങിയത്. ഇപ്പോഴും ഈ ഒരു പ്രശ്നത്തിന്റെ പേരിൽ പലയിടങ്ങളിൽ നിന്നും ആക്രമണങ്ങൾ നേരിടുകയാണ് ഇരയാക്കപ്പെട്ട നായിക.

ADVERTISEMENTS
   

ആദ്യകാലങ്ങളിൽ കുറച്ച് അധികമാളുകൾ അവർക്കൊപ്പം നിന്നിരുന്നു എങ്കിലും പിന്നീടവർ പോലും തള്ളിപ്പറയുന്ന ഒരു സാഹചര്യത്തിലൂടെയാണ് അവർ നടന്നുപോയത്. ഈ സംഭവത്തിന്റെ പേരിൽ മലയാള സിനിമയിലെ തന്നെ ജനപ്രിയനായ  നടന് കുറച്ച് അധികം ദിവസങ്ങൾ ജയിലിൽ കിടക്കേണ്ട സാഹചര്യവും വന്നിരുന്നു.

ആ സമയത്ത് നടൻ ആസിഫ് അലി ആരോപണ വിധേയനായ നടനെ കുറിച്ച് പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആരോപണ വിധേയനായ നടനെ കുറിച്ച് നടൻ ആസിഫ് അലി പറയുന്നത് ഇങ്ങനെയാണ്.

READ NOW  2k കിഡ്സിന്റെ നെഗറ്റീവും പോസിറ്റീവും ഇതാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത് ഇങ്ങനെ

ഒരു സ്ത്രീയോടും ഒരിക്കലും ഒരു പുരുഷനും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ് ചെയ്തിരിക്കുന്നത്. അത് തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.. ആ ഒരു സാഹചര്യത്തിൽ താൻ വല്ലാതെ ഞെട്ടിയിരിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്

ഈ നടൻ നിർമ്മിക്കുകയോ അഭിനയിക്കുകയോ ചെയ്യുന്ന ഒരു ചിത്രത്തിന്റെ ഭാഗമായി അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോൾ  ഇത് തെളിയിക്കപ്പെട്ട സാഹചര്യത്തില്‍  ഇനി അദ്ദേഹത്തെ ഫെയ്സ് ചെയ്യാനും അദ്ദേഹത്തിന് ഒപ്പം അഭിനയിക്കുവാനും മാനസികമായി  ബുദ്ധിമുട്ടുണ്ട് എന്നാണ് ആസിഫ് അലി പറയുന്നത്.

മാത്രമല്ല ഒരു സഹപ്രവർത്തക എന്നതിനപ്പുറം ഇരയാക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്തു കൂടിയാണ് അതുകൊണ്ടു തന്നെ തനിക്ക് വല്ലാത്ത ഒരു വേദനയാണ് ഇത് നൽകുന്നത് എന്നും ആസിഫ് പറയുന്നുണ്ട്.

പിന്നീട് വർഷങ്ങൾക്കു ശേഷം ഇതേ കാര്യത്തെക്കുറിച്ച് ആസിഫ് അലി പറയുന്നത് മറ്റൊരു രീതിയിലാണ്. താന്‍ ഇഷ്ടപ്പെടുന്ന നടന്റെ പേര് ഒരിക്കലും ഇതിൽ വരരുത് എന്നായിരുന്നു ആഗ്രഹിച്ചത്. സത്യത്തിൽ ഒരു നല്ല വെൽവിഷർ കൂടിയായിരുന്നു അങ്ങനെ തെളിയിച്ചപ്പോൾ ഏറ്റവും കൂടുതൽ വേദനിച്ചതും താനാണ് എന്നാണ് ആസിഫ് അലി പറയുന്നത്.

READ NOW  പാവാട തൊട്ട് ഇങ്ങനെ പോകണം എന്റെ കൈ പിന്നെ അത് നീങ്ങി വന്ന് അവളുടെ മുകളിലേക്ക് എത്തണം. അത്രയും പാടില്ല എന്ന് എനിക്ക് തോന്നി.

ഇപ്പോള്‍  അദ്ദേഹത്തെ നായകനാക്കി അസിഫ് അലി സിനിമ നിര്‍മ്മിക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് അസിഫ് അലിയുടെ പഴയ കാല അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ഒരു നിലപാടിലുറച്ചു നിൽക്കു എന്നാണ് ആരാധകർ ഇതിന് താഴെ കമന്റ് ചെയ്യുന്നത്.സിനിമ നിര്‍മ്മിക്കുന്നു എന്ന വാര്‍ത്ത വ്യാജമാണെന്ന് ആസിഫിന്‍റെ അടുത്ത വൃന്ദങ്ങള്‍ അറിയിക്കുന്നു.

ADVERTISEMENTS