Advertisement
Home MOVIES Malayalam ഇതാണ് എനിക്ക് ശ്രീ പിണറായി വിജയനോട് ഇഷ്ടം തോന്നാനുള്ള കാരണം – മോഹൻലാൽ പറഞ്ഞത് –...

ഇതാണ് എനിക്ക് ശ്രീ പിണറായി വിജയനോട് ഇഷ്ടം തോന്നാനുള്ള കാരണം – മോഹൻലാൽ പറഞ്ഞത് – ഈ തിരക്കിനിടയിലും അദ്ദേഹം അതിനു സമയം കണ്ടെത്തുന്നു

583
ADVERTISEMENTS

മലയാള സിനിമ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന നടനാണ്‌ മോഹൻലാൽ എന്ന വ്യക്തി.  തന്റെ വ്യക്തി ബന്ധങ്ങളെയും സൌഹൃദങ്ങളെയും അദ്ദേഹം ഇപ്പോഴും ചേര്‍ത്ത് പിടിക്കാറുണ്ട് . സിനിമമേഖലയിൽ മാത്രമല്ല അദ്ദേഹത്തിന്‍റെ സുഹൃത്ത് ബന്ധങ്ങള്‍ ഉള്ളത്  രാഷ്ട്രീയത്തിലും അദ്ദേഹം തന്റെ  സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നുണ്ട് .

ഒരിക്കൽ നമ്മുടെ കേരള മുഖ്യമന്ത്രിയായ പിണറായി വിജയന്റെ സൗഹൃദങ്ങളെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

പിണറായി വിജയൻ സഖാവിന്റെ സുഹൃത്ത് ബന്ധങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ തനിക്ക് എപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ടെന്നാണ് മോഹൻലാൽ പറയുന്നത്. തനിക്കും അദ്ദേഹത്തിനുമായി ഏകദേശം നാലോളം പൊതു സുഹൃത്തുക്കളാണ് ഉള്ളത്.

ADVERTISEMENTS

അദ്ദേഹത്തെക്കൊണ്ട് പ്രത്യേകിച്ച് യാതൊരു കാര്യവും നേടാനില്ലാത്ത തികച്ചും സാധാരണക്കാരായ മനുഷ്യരായി പോലും പിണറായി വിജയന് സൗഹൃദം ഉണ്ട്. മാത്രമല്ല തന്നെ കാണുമ്പോഴൊക്കെ ആ സുഹൃത്തുക്കളുടെ കാര്യം ചോദിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം.

READ NOW  വാപ്പിച്ചിയില്ലാത്ത ആദ്യ പിറന്നാൾ; അണിഞ്ഞത് അച്ഛന്റെ വസ്ത്രം, 'അതൊരു കെട്ടിപ്പിടിക്കലാണ്': ഹൃദയം തൊട്ട് റിഹാൻ നവാസിന്റെ കുറിപ്പ്

എങ്ങനെയാണ് ഈ ഒരു സൗഹൃദം അദ്ദേഹത്തിലേക്ക് രൂപപ്പെട്ടു വന്നത് എന്ന് തനിക്ക് ഇതുവരെയും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അവർക്ക് വലിയ രാഷ്ട്രീയമോ സ്വാധീനങ്ങളും ഉള്ളവരും അല്ല. അവർ ഇടപെടുന്ന മേഖലയുമായി പിണറായി വിജയനും തിരിച്ചും യാതൊരു ബന്ധവുമില്ല. കേരളത്തിനകത്തും പുറത്തും മാത്രമല്ല ഇന്ത്യക്ക് പുറത്തും ഒരുപാട് സൗഹൃദങ്ങൾ ഉള്ള ഒരു വ്യക്തിയാണ് പിണറായി വിജയൻ. സഖാവ് എന്നത്.. ആ സുഹൃത്തുക്കളിൽ തന്നെ ചിലരെ തനിക്ക് നന്നായി അറിയാം.

എങ്ങനെയാണ് അവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആയതു എന്ന് പക്ഷേ തനിക്കറിയില്ല. പക്ഷേ തന്റെ സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പിൽ നല്ല രീതിയിൽ തന്നെ അദ്ദേഹം സൂക്ഷ്മത പുലർത്തുന്നു എന്ന് തനിക്ക് തോന്നിയിട്ടുണ്ട്.

ആ സൗഹൃദത്തിന്റെ തുടക്കമോ എവിടെ വച്ചാണ് അത് നടന്നത് എങ്ങനെയാണ് മൊട്ടിട്ടതെന്ന് ഒന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. പക്ഷേ അത് നഷ്ടപ്പെട്ടു പോകാതെ സൂക്ഷിച്ചുവയ്ക്കുന്നത് എങ്ങനെയാണെന്ന് അറിയണമെന്ന് ആഗ്രഹമുണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് ചോദിക്കണമെന്ന് തോന്നിയിട്ടുണ്ട്.

READ NOW  പ്രണയം മറയാക്കിയ ക്രൂരത; കണ്ണാടിയിൽ നോക്കാൻ പോലും ഭയന്ന നാളുകളെക്കുറിച്ച് ജസീല

ഇത്രയേറെ തിരക്കുകൾക്കിടയിലും അതിനുവേണ്ടി എങ്ങനെയാണ് അദ്ദേഹം സമയം കണ്ടെത്തുന്നത് എന്നുപോലും തനിക്കറിയില്ല. അതും തനിക്ക് എന്നും ഒരു അത്ഭുതമാണ്. ഒരാളെ വിളിച്ച് വിജയനെ എന്തൊക്കെയുണ്ടടോ പറ .. എന്ന് പിണറായി വിജയൻ സംസാരിക്കുന്ന ഒരാളെ കുറിച്ച് നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. അങ്ങനെയുള്ള ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള തന്റെ ഇഷ്ടം എന്ന് മോഹൻലാൽ പറയുന്നത്. സുഹൃത്തുക്കൾക്ക് വലിയ പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയാണ് നമ്മുടെ മുഖ്യമന്ത്രി എന്നും ആ സൗഹൃദം അദ്ദേഹംകാത്തു സൂക്ഷിക്കുന്നതും തിരഞ്ഞെടുക്കുന്നതുമാണ് അദ്ദേഹത്തോടുള തന്റെ ഇഷ്ടവും മതിപ്പും വർധിപ്പിക്കുന്നത് എന്ന് മോഹൻലാൽ പറയുന്നു

ADVERTISEMENTS