മരണം എല്ലായിപ്പോഴും വേദനാജനകം ആണെങ്കിലും നമ്മെ ഏറ്റവും ആഴത്തിൽ വേദനിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ വിയോഗമാണ്. ഒരു ബന്ധമില്ലാത്തവർക്ക് പോലും അത്തരം മരണങ്ങൾ ഉള്ളക്കും അപ്പോൾ ആ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാർക്കോ ? അത് നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാകും എന്നുള്ളത് പറയേണ്ട കാര്യമില്ലലോ. അവരുടെ മരണം അവരെ അത്തരം വിയോഗങ്ങൾ അവരെ വേട്ടയാടിക്കൊണ്ടിരിക്കും. ആ കുഞ്ഞു മക്കളുടെ ഓർമ്മകളിൽ ആകും പിന്നീടുള്ള അവരുടെ ജീവിതം.
ഇവിടെ ഒരു കലാകാരന് വരയ്ക്കാൻ വേണ്ടി ഒരു കുഞ്ഞിന്റെ അച്ഛൻ അയച്ചു നൽകിയിട്ടുള്ള ഒരു ചിത്രവുമ ത്തിന്റെ കുറിപ്പും ആണ് ആളുകളിലെ നൊമ്പരകക്കടലിൽ ആക്കുന്നത്. തന്റെ നാല് വയസ്സിൽ മരണപ്പെട്ട മകളെ വർഷങ്ങൾക്കിപ്പുറം അവൾ വളർന്നു വലിയ കുട്ടിയായാൽ എങ്ങനെ ഇരിക്കുമെന്ന് അറിയാനുള്ള ആ മനുഷ്യന്റെ ആഗ്രഹവും അതിനു ആ കലാകാരൻ നൽകിയ വലിയ സമ്മാനവും മനോഹരമായ ഒരു കൊച്ചു വീഡിയോ ആക്കി അജു അലക്സ് എന്ന ആര്ടിസ്റ് പങ്ക് വച്ച വീഡിയോ വലിയ തോതിൽ ആളുകളുടെ മനസിനെ സ്വാധീനിച്ചിരിക്കുകയാണ്.
വിഡിയോയിൽ ആ അച്ഛന്റെ ഉള്ളുലക്കുന്ന കുറിപ്പും കുഞ്ഞ് മകളുടെ പഴയ ചിത്രവും പതിനേഴു വർഷങ്ങൾക്കിപ്പുറം അവൾ എങ്ങനെ എന്ന ചിത്രവും ആരുടേയും കണ്ണ് നനക്കും. ആ അച്ഛന്റെ കുറിപ്പ് ഇങ്ങനെയാണ്
” എന്റെ മകൾ മരിച്ചിട്ടു 17 വർഷമായി. നാല് വയസ്സുള്ളപ്പോൾ ആണ് അവൾ പോയത്. ഇപ്പോൾ ഉണ്ടെങ്കിൽ പതിനേഴ് വയസ്സാകും . ഇപ്പോൾ എങ്ങനെ ഉണ്ടാകും എന്നൊന്ന് വരയ്ക്കാൻ പറ്റുമോ..?
മകൾക്ക് എന്ന തലക്കെട്ടോടെ ആര്ടിസ്റ് അജു അലക്സ് ആ ചിത്രം അതിമനോഹരമായി വരച്ചു നൽകിയിട്ടുണ്ട്. പക്ഷേ ഇത് കാണുമ്പോൾ മാതാപിതാക്കൾക്ക് സന്തോഷത്തോടൊപ്പം ഉള്ളുലക്കുന്ന വേദനയും ഉണ്ടാകുമല്ലോ എന്നതാണ് വീഡിയോ കണ്ടവർ കമെന്റ് ചെയ്യുന്നത്. അതി വൈകാരികതയുള്ള കമെന്റുകൾ ആണ് വീഡിയോയ്ക്ക് ചുവടെ വരുന്നത്.
“ഇതൊന്നും കണ്ണ് നിറക്കാതെ കാണാൻ കഴിയില്ല 😭” ലോകത്തിലെ ഏറ്റവും വലിയ ദുഃഖംവും നഷ്ടവും എന്താണ് എന്നു ചോദിച്ചാൽ ഞാൻ പറയും അപ്പൻ അമ്മ ജീവിച്ചിരിക്കുമ്പോൾ മക്കൾ നഷ്ടമാകുന്നതാണ്”
മതം പറഞ്ഞു തമിലടിക്കുന്ന പരസ്പരം വെട്ടി കൊല്ലുന്ന കണ്ടാൽ മിണ്ടാത്ത കാട്ടാളമനസുള്ള വർഗിയവിഷങ്ങൾ ഇടക് ഇതുപോലത്തെ വീഡിയോ കാണണം ഇതിലെ കമന്റുകൾ വായിക്കണം”.
എന്തോരം കനലുകൾ ഉള്ളിൽ ഒളിപ്പിച്ച് ആണല്ലേ ഓരോരുത്തരും ജീവിക്കുന്നത് 😢😢😢
സങ്കടം ആയിപോയി വീഡിയോയും കമന്റ്സും😢😢😢.
ഞാനും ഒരു ആര്ടിസ്റ്റ് ആണ് പക്ഷെ ഇങ്ങനെ ഞാൻ വരച്ചിട്ടില്ല. വരച്ചതൊക്കെ വേസ്റ്റ് ആയപോലെ ..amazing” അങ്ങനെ പോകുന്നു കമെന്റുകൾ.
ഇതിൽ ഏറ്റവും സങ്കടകരം പലരും ഈ വിഡിയോയ്ക്ക് താഴെ വളരെ കുട്ടിക്കാലത്തു തന്നെ മരിച്ചു പോയ തങ്ങളുടെ കുഞ്ഞു മക്കളുടെ ചിത്രം പോസ്റ്റ് ചെയ്തിട്ട് വരക്കാൻ ആവശ്യപ്പെടുന്നതും നമ്മൾക്ക് കാണാം. ഉള്ളുലക്കുന്ന സങ്കടങ്ങൾ പേറുന്ന ഇവർക്കൊക്കെ ഒരു ചെറു സന്തോഷം നൽകാൻ ഈ കലാകാരന് കഴിയുന്നു എന്നത് മനോഹരമായ വസ്തുതയാണ് . ദൈവത്തിന്റെ കയ്യൊപ്പുള്ള ഈ കലാകാരന് നമസ്ക്കാരം.