എടീ ഞാന്‍ നിന്റെ സിനിമ കണ്ട്.എന്തുവാടീ അത്?നമ്മള്‍ കുലസ്ത്രീകള്‍ അല്ലേ? നിനക്കെങ്ങനെ ഇത്ര ധൈര്യം വന്നു.അനുശ്രീ സ്വാസികയോട്- മറുപടി ഇങ്ങനെ

3912

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതിനുശേഷമാണ് ബിഗ് സ്ക്രീനിലേക്ക് സ്വാസിക എത്തിയത്. പൊതുവേ ടെലിവിഷൻ രംഗത്ത് നിന്നും സിനിമയിലേക്ക് എത്തുന്നവർ ആരും ഒരു നായിക നടിയാകാനുള്ള സാധ്യത വളരെ കുറവാണ്. സഹ നായിക വേഷമോ സ്വഭാവ വേഷങ്ങളോ ചെയ്തു പോവുകയാണ് പതിവ്. ആ പതിവിൽ നിന്ന് വ്യത്യസ്തമായാണ് സ്വാസിക ടെലിവിഷൻ രംഗത്തുനിന്നെത്തി മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയത്.ഇപ്പോൾ ശക്തമായ സ്ത്രീ പക്ഷ കഥാപാത്രങ്ങൾ ചെയ്യുന്നാണ് നായികയായത്.

അനശ്വര സംവിധായകൻ ഭരതന്റെയും അനശ്വര നടി കെപിഎസിൽ ലളിതയുടെ മകനായ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിലെ അഭിനയം സ്വാസികയുടെ കരിയറിലെ പുതിയ നാഴികക്കല്ലായിരിക്കുകയാണ്. ചിത്രത്തിൽ ശ്രദ്ധേയമായ പ്രവർത്തനത്തിലൂടെ താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. വളരെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു ചതുരത്തിലെ സെലീന.

ADVERTISEMENTS
   

വളരെ ബോൾഡും ഗ്ലാമറസുമായ നിരവധി രംഗങ്ങൾ ചതുരത്തിലുള്ളതുകൊണ്ടുതന്നെ എങ്ങനെയാ രംഗങ്ങൾ ഇത്ര ധൈര്യത്തോടെ അവതരിപ്പിച്ചു എന്ന് താരത്തിന്റെ ആരാധകർക്കും വളരെ അടുത്ത സുഹൃത്തുക്കൾക്ക് പോലും അമ്പരപ്പാണെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പലരും അതിനെ പറ്റി തന്നോട് ചോദിച്ചിരുന്നു എന്നും സ്വാസിക പറയുന്നു.

ഇന്റിമേറ്റ് രംഗങ്ങളും, ചുംബന രംഗങ്ങളും ,എക്സ്പോസ്ഡ് ആയിട്ടുള്ള വസ്ത്രധാരണ രീതികളും ഉള്ള ഒരു ചിത്രമായിരുന്നു ചതുരം. കുലീനമായ കുടുംബിനി വേഷങ്ങൾ സീരിയലിൽ ചെയ്തു തിളങ്ങി വന്ന സ്വാസിക ഇത്രയും ഗ്ലാമർ വേഷങ്ങൾ ധരിച്ച് ഇത്രയും ബോൾഡായ രംഗങ്ങൾ എങ്ങനെ അവതരിപ്പിച്ചു എന്ന് അടുത്ത സുഹൃത്തുക്കൾക്ക് പോലും ഇതുവരെയും മനസ്സിലായിട്ടില്ല എന്ന് താരം തന്നെ പറയുന്നു. പലരും അത്ഭുതത്തോടെയും ഒപ്പം ആശങ്കയോടെയും ആണ് ഈ വിഷയം തന്നോട് സംസാരിച്ചതെന്ന് സ്വാസിക തന്നെ നിരവധി ഇൻറർവ്യൂവിൽ പറഞ്ഞിട്ടുണ്ട്

പൊതുവേ സീരിയലിൽ നിന്ന് എത്തുന്നവർ സിനിമയിൽ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടാറില്ല എന്നുള്ള പേരുദോഷം സ്വാസികയാണ് ഒരു പരിധിവരെ മാറ്റിയത്. സ്ത്രീ കേന്ദ്രീകൃതമായ നിരവധി കഥാപാത്രങ്ങൾ ഇതിനകം സ്വാസിക ചെയ്തിട്ടുണ്ട്. വാസന്തി, ചതുരം തുടങ്ങിയ ചിത്രങ്ങളിൽ നായികയായിരുന്ന സ്വാസികയ്ക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച സ്വഭാവന നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.

സ്വാസിക അടുത്ത സുഹൃത്തും നടിയുമായ അനുശ്രീ സ്വാസികയെ ഒരു അഭിമുഖത്തിൽ വച്ച് ഒരു പ്രാങ്ക് കോൾ ചെയ്യുന്നതും സ്വാസികയെക്കുറിച്ച് അനുശ്രീ പറയുന്ന കാര്യങ്ങളുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

അഭിമുഖത്തിൽ അവതാരികയുടെ നിർദ്ദേശപ്രകാരം അടുത്ത സുഹൃത്തായ സ്വാസികയെ അനുശ്രീ ഒരു കോൾ ചെയ്യുന്നു. അതൊരു പ്രാങ്ക് കോൾ ആയിരിക്കണം എന്നുള്ളതായിരുന്നു അവരുടെ നിബന്ധന. സ്വാസികയെ കാൾ ചെയ്തു അനുശ്രീ ചോദിച്ച ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ആ ചോദ്യം ഇങ്ങാനെയായിരുന്നു. എടീ ഞാൻ ചതുരം കണ്ടു, എന്തുവാടിയത്!!! നമ്മളൊക്കെ കുലസ്ത്രീകൾ അല്ലേ? നിനക്ക് എങ്ങനെ ഇത്ര ധൈര്യം വന്നു ഇങ്ങനെയുള്ള വേഷങ്ങൾ ചെയ്യാൻ? ഇതായിരുന്നു ചോദിച്ചത്

എല്ലാവരെയും അമ്പരപ്പിക്കുന്ന മറുപടിയായിരുന്നു സ്വാസികയുടെ ഭാഗത്തുനിന്നും ഉണ്ടായത്. അതിപ്രകാരം, ധൈര്യം എങ്ങനെയാണ് വന്നത് എന്ന് ചോദിച്ചാൽ, ഒരു വേഷവും കിട്ടാതിരുന്നപ്പോൾ വന്നത് താൻ അങ്ങ് ചെയ്തു എന്ന രീതിയിലായിരുന്നു സ്വാസിക പറഞ്ഞത്. ഒന്നും കിട്ടാതെ ആയപ്പോൾ ഇത്തരത്തിലുള്ള വേഷങ്ങളാണ് ചെയ്യേണ്ടത്? എന്നാണ് അനുശ്രീയുടെ അടുത്ത ചോദ്യം. ആ കഥ അത്തരത്തിലുള്ള വേഷങ്ങൾ ഡിമാൻഡ് ചെയ്യുന്നുണ്ട് എന്ന് തോന്നിയതുകൊണ്ടാണ് അത് ചെയ്തുവെന്നും സ്വാസിക പറയുന്നു

ചതുരം കണ്ട പലരും തന്നോട് തങ്ങൾ സ്വാസികയെ കുറിച്ച് ഇങ്ങനെയൊന്നുമല്ല ചിന്തിച്ചത് എന്ന് പറഞ്ഞിരുന്നു എന്ന് അനുശ്രീ തന്നെ സ്വാസിക യോട് പറയുന്നുണ്ട്. എന്തായിരുന്നു നിൻറെ വീട്ടിൽ പ്രതികരണം എന്നും അനുശ്രീയുടെ ചോദിക്കുന്നുണ്ട്.
.
വീട്ടിൽ തങ്ങൾ എല്ലാവരും ഒരുമിച്ചായിരുന്നു സിനിമ കാണാൻ പോയത് യാതൊരു കുഴപ്പവും ഇല്ലായിരുന്നു എന്ന് സ്വാസിക അനുശ്രീയോട് പറയുന്നു. ചതുരത്തിലെ അഭിനയത്തിന് ശേഷം തനിക്ക് നിരവധി അവസരങ്ങൾ വരുന്നുണ്ട്. എന്നാൽ മിക്കതും ഐറ്റം ഡാൻസ് ചെയ്യാമോ എന്നും ബോൾഡായ് രംഗങ്ങൾ ചെയ്യാമോ, ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാമോ, ഗ്ലാമർ വേഷങ്ങൾ ചെയ്യാമോ, ചുംബന രംഗങ്ങൾ ചെയ്യാമോ എന്നും ഉള്ള കോളുകളാണ് കൂടുതലും വരുന്നത്. ഏതെങ്കിലും ഒരു രീതിയിലുള്ള കഥാപാത്രമായി താൻ മാറപ്പെടുമോ എന്നുള്ള ആശങ്ക ഉള്ളതുകൊണ്ട് അത്തരം വേഷങ്ങളോട് താൽക്കാലികമായി നോ പറഞ്ഞിരിക്കുകയാണ് എന്നാണ് സ്വാസിക പറയുന്നത്.

താൻ ഒരു ഇൻറർവ്യൂവിൽ ആണെന്നും അവിടെനിന്ന് ഒരു പ്രാങ്ക് കോൾ ചെയ്തതാണെന്ന് തനിക്ക് സ്വാസികയെ കുറിച്ച് വലിയ മതിപ്പാണെന്ന്. അവളെ പോലെ ഒരു സുഹൃത്തിനെ കിട്ടിയതിൽ തനിക്ക് വലിയ അഭിമാനമാണ് എന്ന് പറഞ്ഞവസാനിപ്പിച്ചതാണ് അനുശ്രീ കോൾ കട്ട് ചെയ്യുന്നത്. സ്വന്തം അധ്വാനത്തോടെയാണ് ഇത്തരം ഒരു പൊസിഷൻ സ്വാസിക നേടിയെടുത്തത് അടുത്ത സുഹൃത്ത് നിലയിൽ തനിക്ക് അഭിമാനമുണ്ടെന്നും അനുശ്രീ പിന്നീടു പറയുന്നുണ്ട്.

ADVERTISEMENTS