ഇനി അർജുനെ വിറ്റ് കാശാക്കിയവരെ എതിർക്കണം എന്നതാണ് ആഗ്രഹം എങ്കിൽ കേരളത്തിലെ എല്ലാ മാധ്യമങ്ങളേയും നിങ്ങൾ വിമർശിക്കുക- അഖിൽ മാരാരുടെ പോസ്റ്റ് ഇങ്ങനെ

1

കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് മാസങ്ങളോളം മണ്ണിനടിയിൽപ്പെട്ടു മരണപ്പെട്ട ലോറി ഡ്രൈവർ അർജുന്റെമൃതദേഹം പുറത്തെടുത്ത അന്നുമുതൽ പുതിയ വിവാദങ്ങളാണ് ഉയർന്നുവരുന്നത്. 72 ദിവസത്തോളം തിരച്ചിൽ ദൗത്യത്തിൽ കൂടെയുണ്ടായിരുന്ന ലോറി ഡ്രൈവർ മനാഫിനെതിരെ ഇപ്പോൾ അർജുന്റെ കുടുംബം ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ നിറയെ മനാഫിന്റെ പിന്തുണച്ചുകൊണ്ടാണ് ആൾക്കാർ എത്തിയിരിക്കുന്നത്. ആത്മാർത്ഥതയും സഹജീവി സ്നേഹവുമാണ് അവിടെ കാണുന്നതെന്നാണ് ഭൂരിഭാഗം പേരും അവകാശപ്പെടുന്നത്.

അർജുൻ ഓടിച്ചിരുന്ന ലോറിയുടെ മുതലാളിയാണ് മനാഫിനെ പിന്തുണച്ചും എതിർത്തും പല അഭിപ്രായങ്ങൾ ഉണ്ടെങ്കിലും കൂടുതലും ആളുകൾ മനാഫിനു നൽകുന്ന പിന്തുണയാണ്. സ്വന്തം കുടുംബാംഗങ്ങൾ പോലും ഒരാൾക്ക് ഒരു അപകടം പറ്റിയാൽ ഇത്രയും ദിവസം നിൽക്കുമോ എന്ന് ഉറപ്പു പറയാൻ ആകാത്ത കാലത്ത് ഒരു ജോലിക്കാരന് വേണ്ടി അല്ലെങ്കിൽ ഒരു സുഹൃത്തിനുവേണ്ടി ഇത്രയും ദിവസം അവിടെ ചെലവഴിച്ച മനാഫിന്റെ വലിയ മനസ്സാണ് ഏവരും കാണുന്നത്. എന്നാൽ മനാഫ് അവിടെവച്ച് യൂട്യൂബ് ചാനലുണ്ടാക്കിയത് അതിലൂടെ അർജുന്റെ തിരച്ചിൽ വാർത്തകൾ പുറത്തേക്ക് എത്തിച്ചത് പിന്നീട് അർജുന്റെ മകൻ ഇനി തന്റെ മകൻ കൂടെയാണ് തന്റെ മക്കളെപ്പോലെ താൻ അവനെ നോക്കും എന്ന് പറഞ്ഞതും കുടുംബത്തിന് വലിയ രീതിയിൽ അംഗീകരിക്കാൻ പറ്റാത്ത ഒരു വിഷയമായി തീർന്നു.

ADVERTISEMENTS
   

സത്യത്തിൽ താൻ അത് ഒരു സമാധാന വാക്കെന്ന രീതിയിലാണ് പറഞ്ഞതാണു എന്നും അല്ലാതെ അടുത്ത ദിവസം പോയി അവരുടെ കുഞ്ഞിനെ എടുത്തുകൊണ്ടു വരും എന്നുള്ള രീതിയിൽ അല്ല പറഞ്ഞത് എല്ലാവരും പറയുന്ന പോലെ ഒരു പിന്തുണയായി അവരോടൊപ്പം ഉണ്ടാകും എന്നാണ് താൻ പറഞ്ഞത് എന്ന് മനാഫ് പിന്നീട് പറഞ്ഞിരുന്നു. തങ്ങളുടെ വൈകാരികത മുതലെടുക്കാണ് മനാഫ് എന്ന് പറഞ്ഞുകൊണ്ടാണ് അർജുന്റെ കുടുംബം ഇപ്പോൾ പത്രസമ്മേളനം നടത്തിയത്. എന്നാൽ ഈ ദുരന്തസമയത്ത് അത്രയും നാൾ കൂടെയുണ്ടായിരുന്ന ഒരാളെ ഇത്തരം കാര്യങ്ങളുടെ പേരിൽ തള്ളിപ്പറയുന്ന ശരിയല്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

അതേപോലെതന്നെ ക്രൂരമായ സൈബർ ആക്രമണങ്ങളാണ് അർജുന്റെ കുടുംബത്തിന് നേരെ ഉണ്ടായിരിക്കുന്നത്. അർജുന്റെ ഭാര്യ അർജുന്റെ ബോഡി ലഭിക്കുന്നതിന് മുൻപ് തന്നെ അർജുന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ജോലിക്ക് പോയത് ഉൾപ്പെടെഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി ഇരിക്കുകയാണ്. ഈ വിഷയം ഇനിയും കൂടുതൽ വിവാദമാക്കരുത് എന്നും അവർ തനിക്കെതിരെ എന്ത് പറഞ്ഞാലും അർജന്റ് കുടുംബംത്തിനോടൊപ്പം ആണ് താനെന്ന് വീണ്ടും വീണ്ടും മനാഫ് ആവർത്തിക്കുന്നുണ്ട്. അവർ ഒരു വികാര പുറത്ത് അല്ലെങ്കിൽ എന്തെങ്കിലും തെറ്റിദ്ധാരണയുടെ പേരിൽ പറയുന്ന ആകും എന്നാണ് മനാഫ് ഇപ്പോഴും പറയുന്നത്.

ഇപ്പോൾ മനാഫിനെ പിന്തുണച്ചുകൊണ്ട് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിൽ അദ്ദേഹം കുറിച്ച പോസ്റ്റ് വലിയതോതിൽ ചർച്ചയായിരിക്കയാണ്. ഒരാൾ എന്തിൻറെ പേരിലായാലും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് വലിയൊരു മഹാപരാധമായി തനിക്ക് കാണാൻ കഴിയുന്നില്ല എന്നാണ് അഖിൽ മാരാർ തൻറെ പോസ്റ്റിൽ പറയുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരാഴ്ച കൊണ്ട് മറക്കുന്ന മനുഷ്യർക്കിടയിൽ ഒരാൾ 72 ദിവസം മറ്റൊരാൾക്ക് വേണ്ടി മാറ്റിവച്ചത് ഒരു ചെറിയ കാര്യമായിട്ടും തനിക്ക് തോന്നുന്നില്ല എന്ന് പറയുന്നു. കുഴിയിൽ വീണ സുഭാഷിനെ നീ എടുത്തില്ലെങ്കിൽ ഞാൻ എടുക്കും എന്ന് പറയുന്നത് അന്ന് കൂട്ടുകാരൻ കാണിച്ച ആത്മാർത്ഥത അതൊന്നും ഭാവിയിൽ ആ കഥ സിനിമയാകും(മഞ്ഞുമ്മൽ ബോയ്സ്) എന്ന് കരുതിയല്ല അവരുടെ ഉള്ളിലെ നന്മ സത്യം അത് പിന്നീട് സിനിമ ആയതാണ്. അതുപോലെ തന്നെയാണ് മനാഫിൽ ലഭിച്ച പ്രശസ്തി എന്നും അഖിൽ പറയുന്നു.

കാരണം അയാൾക്ക് അത് അയാളുടെ ആത്മാർത്ഥതക്ക് ലഭിച്ച അംഗീകാരമാണ്. അത് അയാൾ അറിഞ്ഞുകൊണ്ട് ഉണ്ടാക്കിയെടുത്തതല്ല. പക്ഷേ ഇനി ആർക്കെങ്കിലും അർജ്ജുനെ വിറ്റു കാശ് ആക്കിയവരെ എതിർക്കണം എന്നാണ് ആഗ്രഹമെങ്കിൽ കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും അത്തരക്കാർ വിമർശിക്കണം എന്നാണ് അഖിൽ മാരാർ പറയുന്നത്.

മനാഫിനെതിരെ താൻ നിരവധി പോസ്റ്റുകൾ കണ്ടിട്ടുണ്ട് എങ്കിലും ആ പോസ്റ്റുകളിൽ ഒന്നിലും ആരും അയാൾ എന്താണ് തെറ്റ് ചെയ്തത് എന്ന് പറയുന്നില്ല. എന്തുതന്നെയായാലും കേരളം ഒരു ഭ്രാന്താലയം ആണെന്ന് വ്യക്തമാക്കി കൊണ്ടാണ് ഒരാളുടെ പേരും മതവും ഒക്കെ നോക്കി അയാൾക്കെതിരെയും അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ വരുന്നത് ഏറ്റവും മോശവും നികൃഷ്ടമായ ഒരു കാര്യമാണെന്നും, തൻറെ അഭിപ്രായത്തിൽ മനാഫ് ഒരു മനുഷ്യനാണെന്നും അഖിൽമാരാർ പറയുന്നു.

ADVERTISEMENTS
Previous articleഅതെ ഞാൻ പട്ടിയുടെ വാലാണ് പക്ഷെ ആ പട്ടിയ്ക്ക് ഒരു പേര് ഉണ്ട് ബാലചന്ദ്രമേനോൻ- ബാലചന്ദ്ര മേനോനോട് ഭാര്യ പറഞ്ഞത് – സംഭവം ഇങ്ങനെ