Advertisement
Home MOVIES Malayalam ആറാട്ടണ്ണൻ ഇടയ്ക്ക് വിളിക്കുമ്പോൾ പറയുന്നത് ഇതൊക്കെയാണ്;ബ്ലോക്ക് ചെയ്യാത്തത് ഇതുകൊണ്ട് – വെളിപ്പെടുത്തലുമായി അനാർക്കലി

ആറാട്ടണ്ണൻ ഇടയ്ക്ക് വിളിക്കുമ്പോൾ പറയുന്നത് ഇതൊക്കെയാണ്;ബ്ലോക്ക് ചെയ്യാത്തത് ഇതുകൊണ്ട് – വെളിപ്പെടുത്തലുമായി അനാർക്കലി

645
ADVERTISEMENTS

വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തു മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത നടിയാണ് അനാർക്കലി മരക്കാർ. വളരെ ബോൾഡായി തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിന് ചങ്കൂറ്റമുള്ള ചുരുക്കം മലയാളം നടിമാരിൽ ഒരാളാണ് അനാർക്കലി. തന്റെ കുട്ടിക്കാലത്തെ കുറിച്ചും ആ സമയത്ത് നേരിട്ട് ട്രോമകളെ കുറിച്ചും വളരെ ഓപ്പണായി സംസാരിക്കുന്നതിനാൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനാർക്കലി.

അടുത്തിടെ ഒരു അഭിമുഖത്തിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡ് സെറ്ററായ ഒരാൾ തന്നെ സ്ഥിരമായി വിളിക്കാറുണ്ട് എന്ന് അനാർക്കലി പറയുന്ന ഒരു വീഡിയോ ക്ലിപ്പ് ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിൻറെ റിവ്യൂ പറഞ്ഞു സോഷ്യൽ മീഡിയ ട്രെൻഡ് ആയ വ്യക്തിയാണ് ആറാട്ട് അണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി. നടിമാരോട് തനറെ സോഷ്യൽ മീഡിയ വഴി പ്രണയാഭ്യർത്ഥന നടത്തുന്ന ഒരു സ്വൊഭാവം അദ്ദേഹതിനുണ്ട്. അത് കൂടാതെ നടി നിത്യ മേനോനോട് തനിക്ക് കടുത്ത പ്രണയമായിരുന്നു എന്നും ആറാട്ടണ്ണൻ പറഞ്ഞിരുന്നു. നിത്യാമേനോൻ പിന്നീട് തന്നെ ഈ സന്തോയ്ഷ് വർക്കി ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് എന്നും സ്ഥിരമായി തന്റെ പിന്നാലെ നടന്നു ശല്യമായിരുന്നു എന്നും വീട്ടിൽ പോലും വരാൻ ശ്രമിച്ചിട്ടുണ്ട് എന്നും തന്റെ വീട്ടുകാരെ വരെ ശല്യപ്പെടുത്തിയിട്ടുണ്ട് എന്നും പറഞ്ഞിരുന്നു.

READ NOW  ശാന്തതയുടെ മൂർത്തിഭാവം, ഈരാറ്റുപേട്ട അയ്യപ്പൻ ഓർമ്മയായി; വിതുമ്പിക്കരഞ്ഞ് ആനപ്രേമികൾ

ഇപ്പോൾ ഈ ആറാട്ടണ്ണൻ തന്നെ ഇടക്കിടയ്ക്ക് ഫോൺ ചെയ്യാറുണ്ട് എന്നുള്ള കാര്യമാണ് നടി അനാർക്കലി മരക്കാർ തുറന്നുപറയുന്നത്. തനിക്ക് അയാൽ വലിയ മോശമാണ് എന്നൊന്നും അഭിപ്രയാമില്ലന്നും തനിക്ക് വല്യ ശല്യമായി തോന്നിയിട്ടില്ല എന്നും ഒരു പാവമാണെന്ന ഫീലിംഗ് ആണെന്നുമാണ് അനാർക്കലി പറയുന്നു. തന്നെ വിളിച്ചിട്ടു ആറാട്ടെണ്ണാൻ പറയുന്നത് ഇങ്ങനെയാണ്.

ADVERTISEMENTS

അനാർക്കലി വളരെ സുന്ദരിയാണ് ,അനാർക്കലി വളരെ ബോൾഡാണ്, ക്യൂട്ടാണ്‌ എന്നൊക്കെയാണ്. താൻ പുള്ളിയെ ബ്ലോക്ക് ഒന്നും ചെയ്യാറില്ല . ഒരു ഇരുപതു സെക്കന്റ് മാത്രമേ സംസാരിക്കാറുള്ളു. എന്നാൽ ഓക്കേ എന്ന് പറഞ്ഞു ഫോൺ വച്ചിട്ട് പോകും . എന്നാൽ ചിലപ്പോൾ ഒക്കെ ശല്യമാകാറുണ്ട് എന്നും അനാർക്കലി പറയുന്നു. നമ്മൾ എവിടേലും എന്തെങ്കിലും ജോലിയിലോ ചടങ്ങിലോ മറ്റോ ആണെങ്കിൽ നമ്മൾ ഫോൺ എടുത്തില്ലെങ്കിൽ പിന്നെ വിളിച്ചു കൊണ്ടിരിക്കും എന്നും അനാർക്കലി പറയുന്നു.

 

View this post on Instagram

 

A post shared by mz efx [ 10K 🎯 ] (@mz__.efx)

തീയറ്ററിൽ നിന്ന് സിനിമ റിവ്യൂ പറഞ്ഞാണ് ആറാട്ടണ്ണൻ ശ്രദ്ധിക്കപ്പെട്ടത്.  പലപ്പോഴും സിനിമകൾക്ക് തീയറ്ററിൽ നിന്ന് നെഗറ്റീവ് റിവ്യൂ പറഞ്ഞതിന്റെ പേരിൽ കടുത്ത വിമർശനവും പലപ്പോഴും ശാരീരിക ഉപദ്രവം വരെ സന്തോഷ് വർക്കി നേരിട്ടിട്ടുണ്ട്. ഇദ്ദേഹത്തെ പോലെ മറ്റു ചിലർ രംഗത്തെത്തിയതോടെ ആളിന്റെ ഡിമാൻഡ് അല്പം കുറഞ്ഞിട്ടുണ്ട്. ഇയാളടെ പല എക്സ്പ്രെഷനും പല മീമുകളും ആയിട്ടുണ്ട് എന്നതും വസ്തുതയാണ്.

READ NOW  ക്യാമറകൾക്ക് നടുവിൽ ഇരുന്നപ്പോൾ പെട്ടന്ന് അത് സംഭവിച്ചു വസ്ത്രങ്ങളിൽ എല്ലാം രക്തമായി പിന്നെ സംഭവിച്ചത് - ആ വീഡിയോ ഇന്നും തപ്പാറുണ്ട്. തുറന്നു പറഞ്ഞു നടി സ്വാസിക.
ADVERTISEMENTS