അഹാനയുടെ പുതിയ സ്റ്റൈലിഷ് പോസ്റ്റിനു താഴേ അശ്‌ളീല കമെന്റുകളുടെ പ്രവാഹം – കാരണം ഇതാണ്,പോസ്റ്റ് കാണാം.

934

നടന്‍ കൃഷ്ണ കുമാറിന്റെയും സിന്ധുകൃഷ്ണയുടെയും  നാലു മക്കളില്‍ മൂത്ത മകളാണ് അഹാന കൃഷ്ണ. മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ് ഈ കുടുംബം .അഹാന നടിയും വ്ലോഗ്ഗറുംസോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമാണ്.ഫഹദ് ഫാസിലിന്റെ അനിയൻ നായകനായ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് അഹാന.

തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി എങ്കിലും മലയാളികൾക്ക് ഇടയിൽ ജന ശ്രദ്ധ നേടാൻ കഴിഞ്ഞത് ടോവിനോ നായകനായ ലൂക്ക എന്ന ചിത്രത്തിലെ നായികാ വേഷമാണ്. ഷൈൻ ടോം ചാക്കോയുടെ നായികയായി പുറത്തിറങ്ങിയ അടി എന്ന ചിത്രമാണ് അഹാനയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രം.

ADVERTISEMENTS
   

ജീവിതത്തിലെ ഏതു ചെറിയ കാര്യം പോലും ഈ സഹോദരങ്ങൾ അവരുടെ യു ട്യൂബ് ചാനൽ വഴി പുറത്തു വിടാറുണ്ട്.ഇതിനൊക്കെ മികച്ച സ്വീകാര്യതയും ആരാധകരിൽ നിന്ന് ലഭിക്കാറുണ്ട്. എന്നാൽ ചില ദോഷൈക ദൃക്കുകൾ എല്ലാത്തിനെയും വിമർശനാത്മകമായി മാത്രം കാണാറുള്ളതിനാൽ പലപ്പോഴും ഇവർ സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് വിധേയരാകാറുമുണ്ട്.

READ NOW  ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ് നിങ്ങൾ എന്റെ സ്റ്റൈൽ ഗുരു ആണ് - ദുൽഖറിന് നാഗാർജുന നല്കിയ മറുപടി ഇങ്ങനെ

അഹാന തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമാകുന്നത്.ഗ്രീൻ സാരിയിൽ സ്റ്റൈലിഷ് ആയി പോസ്സ് ചെയ്ത ചിത്രമാണ് അഹാന തന്റെ ആരാധകരുമായി പങ്കു വച്ചത്.കിടിലൻ ലുക്കിൽ ഗ്ലാമറസ് ആയി പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് താഴെ അശ്ളീല കമന്റുകളുടെ പ്രവാഹമാണ്.

വളരെ മോശമായ രീതിയിലാണ് കമന്റുകൾ പടച്ചു വിടുന്നത്.ഇതെന്താ നെഞ്ചത്ത് പച്ച കണ്ണടയോ , ഇതിനു പോഷകാഹാരക്കുറവ് ആണ് ,ഇതിനകത്ത് ഒന്നും ഇല്ലല്ലോ അപ്പോൾ എല്ലാം വച്ച് കെട്ട് ആയിരുന്നു അല്ലെ എന്ന് തുടങ്ങി വളരെ മോശമായ കമന്റുകൾ നീളുന്നു.

അഹാനയെ സപ്പോർട്ട് ചെയ്തും നിരവധി ആളുകൾ എത്തുന്നുണ്ട്.മലയാളികൾക്ക് പൊതുവെ സദാചാര ബോധം വളരെ കൂടുതൽ ഉണ്ടെന്നു പുറമെ ഭാവിക്കുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഇവരൊക്കെ ഞരമ്പൻമാർ തന്നെയാണ് എന്നും മലയാളികൾ മാറാൻ പോകുന്നില്ല എന്നും ചിലർ പറയുന്നു.ഇതൊക്കെ വളരെ മോശമാണ് .ഇങ്ങനെയാണോ ഇവനെയൊക്കെ വീട്ടിൽ നിന്ന് പഠിപ്പിച്ചു വിടുന്നത് എന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥയാണ്.

READ NOW  സോമേട്ടൻ പറഞ്ഞ ആ കാരണം കൊണ്ടാണ് ആനക്കാട്ടിൽ ഈപ്പച്ചൻ ഉണ്ടായത്

ദയവുചെയ്ത് സ്ത്രീകളെ ലൈംഗികമായി വിലയിരുത്തുന്നത് നിർത്തുക അല്ലെങ്കിൽ ബോഡി ഷെയ്മിംഗ് നിർത്തുക, അത് ചെയ്യാൻ ആർക്കും അവകാശമില്ല എന്ന് ഒരു സ്ത്രീ വിലയിരുത്തുന്നു.

ഇങ്ങനെ കമ്മന്റ് ഇടുന്നവർ അറിഞ്ഞിരിക്കേണ്ടുന്ന ഒരു കാര്യമുണ്ട് .ആരും പൂർണ്ണരല്ല.എല്ലാവരിലും കുറ്റങ്ങളും കുറവുകളുമുണ്ട്.ഇങ്ങനെ പറയുന്നവരിലും അവരുടെ വീട്ടിലുള്ളവരിലും കുറവുകൾ ഇല്ലേ .മറ്റൊരാളുടെ ശരീരത്തെ മോശമായി പറയാനോ ബോഡി ഷെയിം ചെയ്യാനോ ആർക്കും അവകാശമില്ല എന്ന കാര്യം കൂടി ഇവിടെ ഓർമിപ്പിക്കട്ടെ.

 

 

ADVERTISEMENTS