Advertisement
Home MOVIES Malayalam തീയാട്ടത്തിന്റെ കഥ മോഷ്ടിച്ചാണ് തുടരും എന്ന സിനിമ ഉണ്ടാക്കിയിരിക്കുന്നത്:ഞാൻ പറയുമ്പോൾ അട്ടഹസിച്ചും അപഹസിച്ചും അത് മറുപടി...

തീയാട്ടത്തിന്റെ കഥ മോഷ്ടിച്ചാണ് തുടരും എന്ന സിനിമ ഉണ്ടാക്കിയിരിക്കുന്നത്:ഞാൻ പറയുമ്പോൾ അട്ടഹസിച്ചും അപഹസിച്ചും അത് മറുപടി അർഹിക്കാത്ത ജല്പനമാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങൾ നിഷ്കളങ്കമല്ല;സംവിധായകൻ സനൽ കുമാർ ശശിധരന്റെ പുതിയ വെളിപ്പെടുത്തൽ

400
ADVERTISEMENTS

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമ തന്റെ നീയാട്ടം എന്ന സിനിമയിൽ നിന്ന് മോഷ്ടിച്ച കഥയാണ് എന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. മഞ്ജുവാര്യരും ടോവിനോ തോമസും നിർമാണ പങ്കാളികൾ ആയി വരുന്ന രീതിയിൽ സെഞ്ച്വറി പിക്ച്ചേഴ്സ് നിർമിക്കുന്ന സിനിമ ആയാണ് തീയാട്ടം പ്ലാൻ ചെയ്‌തിരുന്നത്. തുടരും സിനിമയിൽ ഉള്ള മുപ്പതോളം പേർ തന്റെ സ്ക്രിപ്റ്റ് വായിച്ചിട്ടുണ്ട് എന്നും അവർക്ക് കാര്യം മനസിലാകും എന്നും സനൽ കുമാർ ശശിധരൻ പറയുന്നു. മഞ്ജു വാര്യരുടെ മാനേജർ എന്ന് അറിയപ്പെടുന്ന ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലിട്ട ചെന്നായ ആണെന്നും അയാൾക്കെതിരെ ഗുരുതര ആരോപണങ്ങളും സനൽ കുമാർ ഉന്നയിക്കുന്നുണ്ട്. തന്റെ കയറ്റം എന്ന സിനിമയെ തകർക്കാൻ പിന്നിൽ നിന്നത് ഇയാളാണ് എന്നും അദ്ദേഹം പറയുന്നു.

വൈറൽ കുറിപ്പ് വായിക്കാം.

തീയാട്ടത്തിന്റെ പ്രീ പ്രൊഡക്ഷനിലേക്ക് കടന്ന സമയത്താണ് മഞ്ജു വാര്യരുടെ മാനേജർ എന്ന് അറിയപ്പെടുന്ന ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായയാണ് എന്നെനിക്ക് മനസിലാവുന്നത്. കയറ്റം സിനിമയുടെ വിതരണം നടക്കാത്തതിൽ അയാൾക്കു പങ്കുണ്ട് എന്ന് എനിക്ക് നേരത്തെ സംശയമുണ്ടായിരുന്നു എങ്കിലും മഞ്ജു വാര്യരുടെ താല്പര്യക്കുറവാണ് പ്രധാന കാരണമെന്ന് ഞാൻ കരുതി.

മഞ്ജുവാര്യരും ടോവിനോ തോമസും നിർമാണ പങ്കാളികൾ ആയി വരുന്ന രീതിയിൽ സെഞ്ച്വറി പിക്ച്ചേഴ്സ് നിർമിക്കുന്ന സിനിമ ആയാണ് തീയാട്ടം പ്ലാൻ ചെയ്‌തിരുന്നത്. മഞ്ജു വാര്യർ നിർമാണ പങ്കാളി ആയതോടെ ബിനീഷ് ചന്ദ്രൻ എന്ന ക്രിമിനലിന് അതിൽ കൂടുതൽ ഇടപെടാനുള്ള അവസരം ഉണ്ടായി. അഭിനേതാക്കളെ നിശ്ചയിക്കുന്ന കാര്യത്തിൽ അയാൾക്ക് വേണ്ടപ്പെട്ടവരെ തിരുകി കയറ്റാനുള്ള ശ്രമം തുടങ്ങിയതോടെ ഞാൻ ശ്രദ്ധാലുവായി.

ADVERTISEMENTS



സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി ടോവിനോ, മഞ്ജു, മുരളിഗോപി, സുധീർ കരമന എന്നിവരെ ആയിരുന്നു കണ്ടിരുന്നത്. എല്ലാവരോടും ഞാൻ തന്നെയാണ് സംസാരിച്ചതും തിരക്കഥ ഇമെയിൽ വഴി അയച്ചു കൊടുത്തതും. നിർമാണപങ്കാളിയുടെ മാനേജർ എന്ന അവസരം മുതലെടുത്തുകൊണ്ട് ബിനീഷ് ചന്ദ്രൻ സുധീർ കരമനയ്ക്ക് പകരം തനിക്ക് താല്പര്യമുള്ള അശ്വിൻ എന്ന നടനെ പ്രതിഷ്ഠിക്കാൻ ശ്രമം തുടങ്ങി. അരുൺ സോളിന് ഞാൻ കണ്ടുവെച്ച വേഷത്തിനും അയാൾ ഒരു സിൽബന്ധിയെ നിർദ്ദേശിച്ചു. ഞാനത് നിരസിച്ചു. സുധീർ കരമന എന്റെ രണ്ടാമത്തെ ഷോർട്ട് ഫിലിം ആയ പരോളിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ഞങ്ങൾ തമ്മിൽ നല്ല ബന്ധവും ഉണ്ട്.

ഒരു ദിവസം സുധീർ കരമന എന്നെ അസ്വസ്ഥതയോടെ വിളിച്ചു. ബിനീഷ് ചന്ദ്രൻ തന്നോട് രണ്ടു ലക്ഷം രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത് എന്നും ആ തുകയ്ക്ക് അഭിനയിക്കാൻ തയാറാവണം എന്നു പറഞ്ഞു എന്നും പറഞ്ഞു. പ്രതിഫലത്തിന്റെ കാര്യം സംസാരിക്കാൻ ആരും അയാളെ ഏർപ്പെടുത്തിയിരുന്നില്ല. ബിനീഷ് ചന്ദ്രനെ ഞാൻ വിളിച്ചു ചോദിച്ചപ്പോൾ അയാൾ അങ്ങുമിങ്ങും തൊടാതെ സംസാരിക്കാൻ തുടങ്ങി.

ഇയാൾ ഒരു മാനിപുലേറ്റർ ആണെന്ന് എനിക്ക് മനസിലായി. അയാളോടൊപ്പം വർക്ക് ചെയ്യാൻ എനിക്ക് കഴിയില്ല എന്നു ഞാൻ മഞ്ജു വാര്യരെ വിളിച്ചു പറഞ്ഞു. അയാൾ ഇല്ലാതെ സിനിമ ചെയ്യാൻ കഴിയുമെങ്കിൽ മാത്രം മുന്നോട്ട് പോയാൽ മതി എന്നുപറഞ്ഞു. ആലോചിച്ചു പറയാം എന്ന് പറഞ്ഞ മഞ്ജു വാര്യർ രണ്ടുദിവസത്തിനകം സിനിമയിൽ നിന്ന് പിന്മാറി. മറ്റൊരു നടിയെ കണ്ടെത്തി സിനിമ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരും പറഞ്ഞെങ്കിലും ഞാൻ ശ്രമിച്ചു എങ്കിലും അത് നടന്നില്ല. അങ്ങനെയാണ് ആ സിനിമ ഉപേക്ഷിക്കുകയും ടോവിനോയെ നായകനാക്കി വഴക്ക് നിർമിക്കുകയും ചെയ്‌യത്.

2018 ൽ കയറ്റം സിനിമയുടെ ചർച്ചകളുമായി മുന്നോട്ട് പോകുമ്പോഴാണ് ബിനീഷ് ചന്ദ്രൻ ആദ്യമായി അവതരിക്കുന്നത്. അയാൾ ഒരു മുഖം മൂടിയിട്ട ക്രിമിനലാണെന്ന് മനസിലാക്കാൻ ഞാൻ ഏറെ വൈകി. അയാൾ പക്ഷെ ഒറ്റക്കൊരു പ്രസ്ഥാനമല്ല. അയാൾക്ക് പിന്നിൽ കൂടുതൽ പിടിപാടുകൾ ഉള്ള ആളുകൾ ഉണ്ട് എന്നറിയാമെങ്കിലും വ്യക്തതയില്ലാത്തത്തുകൊണ്ട് ഞാൻ പറയുന്നില്ല. 2019 മുതൽ എനിക്കെതിരെ നടക്കുന്ന ഉപജാപകങ്ങളെയും കൊലപാതക പദ്ധതികളെയും കുറിച്ച് വ്യക്തമായ ധാരണ ഉള്ള ആളാണ് മഞ്ജു വാര്യർ. ഞാൻ മനസിലാക്കിയിട്ടുള്ളതിനേക്കാൾ സങ്കീർണവും അപകടകരവും ആയതിനാലാണ് മഞ്ജു മൗനം പാലിക്കുന്നത് എന്നെനിക്ക് മനസിലാവുകയും ചെയ്തു. പിന്നീട് ഞങ്ങൾ സംസാരിച്ച സമയത്ത് ഇതൊക്കെ മഞ്ജു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

READ NOW  ആരോ ഫോൺ ചെയ്തു രഹസ്യമായി മഞ്ജു വാര്യരെ ദുബായിലെ ആ ഷോക്കിടെ വിളിച്ചു വരുത്തിയിരുന്നു. പിന്നെ അവിടെ അരങ്ങേറിയ സംഭവം; ദിലീപിനോട് നിരൂപാധികം മാപ്പ് ചോദിക്കുന്നു"- ആലപ്പി അഷ്‌റഫ് തുറന്നു പറയുന്നു.



തമ്മിൽ കാണാനുള്ള എല്ലാ ശ്രമങ്ങളെയും കരുതലോടെ തടയുന്നതും എന്റെ ഫോണുകളും ഇമെയിലുകളും എല്ലാം ഹാക്ക് ചെയ്യുകയും ചെയ്യുന്നത് ഇക്കാര്യത്തെ കുറിച്ച് ഞങ്ങൾ തമ്മിൽ ആശയവിനിമയം ഉണ്ടാകില്ല എന്നുറപ്പിക്കാനാണ്. വളരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടാൽ പോലും അതൊന്നും ഒരു പൊതു ചർച്ച ആവാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതും മഞ്ജു വാര്യർ ഒരു പബ്ലിക് സ്റ്റേറ്റ്മെന്റ് നടത്തുന്ന സാഹചര്യം ഒഴിവാക്കാനാണ്.

മഞ്ജു വാര്യരുടെ ജീവൻ ഭീഷണിയിലാണ് എന്ന് ഞാൻ വിളിച്ചുപറയുമ്പോഴും എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്കുള്ളത് എന്ന് എനിക്ക് പലപ്പോഴും മനസിലായിട്ടുണ്ട്. തീയാട്ടത്തിന്റെ കഥ മോഷ്ടിച്ചാണ് തുടരും എന്ന സിനിമ ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഞാൻ പറയുമ്പോൾ അട്ടഹസിച്ചും അപഹസിച്ചും അത് മറുപടി അർഹിക്കാത്ത ജല്പനമാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങൾ നിഷ്കളങ്കമല്ല. എന്റെ തിരക്കഥ ആ സിനിമയുടെ ടീമിലുണ്ടായിരുന്ന 30 പേരെങ്കിലും വായിച്ചിട്ടുണ്ട്. അവർക്കെല്ലാം ഞാൻ പറയുന്നത് മനസ്സിലാവുകയും ചെയ്യും. മഞ്ജു വാര്യർ തന്റെ മൗനം കൊണ്ട് എനിക്ക് സമ്മാനിച്ചിരിക്കുന്ന “ആറാട്ടണ്ണൻ” പദവി കാരണം ആരും മിണ്ടുന്നില്ല എന്നേയുള്ളു.

“തീയാട്ടം” എങ്ങനെ “തുടരും ” ആയി എന്നതും മഞ്ജുവാര്യർക്ക് അറിയാം എന്ന് ഞാൻ കരുതുന്നു. താൻ കൊല്ലപ്പെടും എന്ന ഭീതികൊണ്ടോ ഞാൻ കൊല്ലപ്പെടും എന്ന ഭീതികൊണ്ടോ മറ്റു മനുഷ്യരുടെ ജീവൻ അപകടത്തിലാവും എന്ന ഭീതികൊണ്ടോ മഞ്ജു വാര്യർ തുടരുന്ന മൗനം എനിക്ക് ഞാൻ അർഹിക്കാത്ത ഒരു കുടുസ്സ് ജീവിതം സമ്മാനിച്ചിരിക്കുന്നു. അത് പോട്ടെ. മലയാളം സിനിമയെ മുൻനിർത്തി നക്ഷത്രവേശ്യകളെ സൃഷ്ടിച്ച് തടിച്ചുകൊഴുക്കുന്ന, സിനിമയുടെ മായവലയിൽ പെടുത്തി പെൺകുട്ടികളുടെ ജീവിതങ്ങൾ തകർത്തെറിയുന്ന ഒരു ക്രിമിനൽ സംഘത്തിന് കൂട്ട് നിൽക്കുകയാണ് ആ മൗനത്തിലൂടെ അവർ ചെയ്യുന്നത്. ഒരു കലാകാരി എന്നനിലയിൽ വേണ്ട ഒരമ്മയെന്ന നിലയിൽ ചിന്തിച്ചാൽ പോലും എന്ത് സമ്മർദ്ദത്തിന്റെ പേരിലും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണത്.

താൻ മൗനം പാലിച്ചാൽ എല്ലാം സുരക്ഷിതമാണ് എന്നാണ് മഞ്ജുവാര്യർ കരുതുന്നതെങ്കിൽ തെറ്റി. എന്റെ ജീവനുപിന്നാലെ ഒരു വേട്ട നടക്കുന്നുണ്ട് എന്ന് ഇപ്പോൾ ധാരാളം പേർക്ക് കൃത്യമായി മനസിലായിട്ടുണ്ട്. അതിലെനിക്ക് ഭയമില്ല. ജീവൻ നിലനിർത്താൻ ഏതൊരു ജീവിയെയും പോലെ ഞാൻ ശ്രദ്ധാലുവാണ് എന്നേയുള്ളു. എനിക്ക് മഞ്ജുവാര്യരോട് ഒരു അഭ്യർത്ഥന മാത്രമേ ഇപ്പോഴുള്ളു. മരിക്കാൻ എനിക്ക് ഒരു ഭയവുമില്ല. ജനിച്ചാൽ ഒരിക്കൽ മരിക്കുക തന്നെ വേണം. മൗനം കൊണ്ട് നിങ്ങൾ എന്റെ ജീവിതത്തെ വരിഞ്ഞുകെട്ടി. അത് സാരമില്ല. ദയവുചെയ്ത് എന്റെ മരണത്തെയെങ്കിലും ഒരു ആത്മഹത്യയെന്നോ അപകടമരണമെന്നോ ചുരുക്കി സത്യത്തിനുവേണ്ടിയുള്ള എന്റെ നിലപാടിനെ അവഹേളിക്കാൻ കൂട്ട് നിൽക്കരുത്.

സത്യം പറഞ്ഞാൽ കൊല്ലപ്പെടുമെങ്കിൽ അഭിമാനത്തോടെ മരിക്കാൻ എന്നെ അനുവദിക്കണം. ഞാൻ പ്രണയം പറഞ്ഞു ശല്യം ചെയ്തു എന്നപേരിൽ എനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് മൂന്നുവർഷം കഴിഞ്ഞും വിചാരണയില്ലാതെ തുടരുകയാണ്. ദയവായി ഭീരുത്വം അവസാനിപ്പിക്കുക. ഒന്നുകിൽ തെളിവ് കൊടുക്കുക അല്ലെങ്കിൽ സത്യം പറയുക. നിങ്ങൾ അടിമജീവിതം നയിക്കുന്നതിൽ സംതൃപ്തയാണെങ്കിൽ അങ്ങനെ തുടരുക. അതല്ല, ഇതാണ് യഥാർത്ഥ മഞ്ജു വാര്യർ എങ്കിലും അങ്ങനെ തുടരുക. എനിക്ക് പരാതിയില്ല. എന്നെ മാന്യമായി ജീവിക്കാനോ അന്തസോടെ മരിക്കാനോ അനുവദിക്കുക.

READ NOW  മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുമോ ആ ചോദ്യത്തിന് ദിലീപിന്റെ മറുപിടി ആരും പ്രതീക്ഷിച്ചിരുന്നതല്ല പക്ഷേ മഞ്ജുവിന്റെ മറുപിടി അതിലും മാസ്സ്.
ADVERTISEMENTS