അത് ആളുകളിലേക്ക് എത്തിക്കാൻ വേണ്ടി സെക്സ് ഉപയോഗിക്കാൻ തനിക്ക് മടിയില്ല. വിദ്യ ബാലൻ

13966

ബോളിവുഡ് സിനിമ ലോകത്ത് വളരെ പെട്ടെന്ന് തന്റേതായ ഒരു കരിയർ ഉണ്ടാക്കിയെടുത്ത നടിയാണ് വിദ്യാബാലൻ. പലതാരങ്ങൾക്കും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ വളരെ മികച്ച രീതിയിൽ അഭിനയിച്ചു ഫലിപ്പിച്ച ഒരു അഭിനയത്രി എന്ന് തന്നെ നടിയെ വിളിക്കേണ്ടിയിരിക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു സിൽക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ഡർട്ടി പിക്ചർ എന്ന സിനിമ. ഈ ചിത്രത്തിലെ പ്രകടനത്തിന് താരത്തെ തേടിയെത്തിയത് ദേശീയ പുരസ്കാരമായിരുന്നു. പലരും വേണ്ടെന്നുവച്ച ആ കഥാപാത്രം വളരെ ധൈര്യത്തോടെ കൂടി വിദ്യ ഏറ്റെടുക്കുകയും അഭിനയിച്ച് ഫലിപ്പിക്കുകയും ആയിരുന്നു ചെയ്തത്.

ഇപ്പോൾ ആ സിനിമയെ കുറിച്ച് മനസ്സ് തുറക്കുകയാണ് വിദ്യാ ബാലൻ. പലരും തന്നോട് അന്നു പറഞ്ഞത് താൻ ഈ കഥാപാത്രത്തെ അവതരിപ്പിക്കുകയാണെങ്കിൽ തന്റെ കരിയർ തന്നെ പോകുമെന്നാണ്. ഈ സിനിമയായിരിക്കും ഒരുപക്ഷേ നിന്റെ അവസാന സിനിമ എന്നുവരെ പറഞ്ഞവർ നിരവധിയാണ്. ഒപ്പം തന്നെ ഈ സിനിമയിൽ എത്തിയ ചില രംഗങ്ങളുടെ പേരിലും തന്നെ പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENTS
   

ഇതിനുമുൻപും 11 വർഷം മുൻപ് ഒരു സിനിമയുടെ ട്രെയിലർ റിലീസ് ആയ സമയത്ത് താൻ അതിൽ ലൈംഗികത ഉപയോഗിച്ചു എന്നും അത് പ്രകോപനപരമായ രീതിയിൽ ആയിരുന്നു എന്നും പറഞ്ഞവർ ഉണ്ടായിരുന്നു.. പലപ്പോഴും നല്ല കഥകൾ ആളുകളിലേക്ക് എത്തിക്കുവാൻ വേണ്ടിയാണ് അത്തരത്തിൽ സെക്സ് ഉപയോഗിക്കാറുള്ളത്. ഇനിയും അത്തരത്തിൽ നല്ല ചിത്രങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ വേണ്ടി സെക്സ് ഉപയോഗിക്കാൻ തനിക്ക് മടിയില്ല. ഈ പറയുന്ന ആളുകൾ തന്നെയായിരിക്കും അത് പോയി കാണുകയും ചെയ്യുന്നത്. വിദ്യ ബാലന്‍ അന്ന് പറഞ്ഞു.

പലപ്പോഴും വിദ്യാ ബാലന്റെ നിലപാടുകൾ ശ്രദ്ധ നേടാറുണ്ട്. മലയാളത്തിൽ മോഹൻലാലിന്റെ നായികയായി എത്താനായിരുന്നു താരം ആദ്യം തീരുമാനിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് ആ ചിത്രം നിന്നു പോവുകയാണ് ചെയ്തത്. ആ സമയത്ത് തന്നെ ഭാഗ്യം ഇല്ലാത്ത നടി എന്ന ഒരു പട്ടം കൂടി അവർക്ക് ലഭിച്ചിരുന്നു.

എന്നാൽ പിന്നീട് നടന്നത് ചരിത്രമായിരുന്നു എന്ന് പറയുന്നതാണ് സത്യം. മലയാളത്തിൽ നിന്നും ബോളിവുഡിലേക്ക് എത്തിയ അവർ വളരെ പെട്ടെന്ന് തന്നെ തന്റെ സ്ഥാനം ബോളിവുഡിൽ ഉറപ്പിക്കുകയായിരുന്നു ചെയ്തത്. മൂന്ന് ദശാബ്ധ കാലം നീണ്ടുനിന്ന ഒരു കരിയറിനെ കുറിച്ച് സംസാരിക്കുമ്പോൾ അതിൽ ശക്തമായ കഥാപാത്രങ്ങളെ കുറിച്ച് മാത്രമാണ് അവർക്ക് സംസാരിക്കാൻ ഉള്ളത്. ഭാഗ്യമില്ലാത്ത നടി എന്ന് മുദ്രകുത്തിയവർ തന്നെ വിദ്യാ ബാലൻ എന്ന വലിയ ചരിത്രത്തെക്കുറിച്ച് ഇന്ന് സംസാരിക്കുന്നു.

ADVERTISEMENTS