ഓരോ ദിവസവും ഓരോരുത്തരുടെ കേസ് ആണ് നടക്കുന്നത് എന്നതുകൊണ്ട് ഈ പരിപാടിയിൽ വരുമ്പോൾ എനിക്ക് ബോറടി തോന്നാറില്ല വിധുബാല

82

അമൃത ടിവിയിൽ സംരക്ഷണം ചെയ്യുന്ന കഥയല്ലിത് ജീവിതം എന്ന പരിപാടിക്ക് വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി ആളുകളാണ് ഈ ഒരു പരിപാടിയിലേക്ക് എത്തുന്നത്. പലരും പലതരത്തിലുള്ള ജീവിത സാഹചര്യങ്ങളിൽ നിന്നും എത്തുന്നതാണ് ഈ പരിപാടിയിൽ പറയുന്ന ചില കാര്യങ്ങൾ വലിയതോതിൽ വൈറലായി മാറുകയും ട്രോളുകളായി മാറുകയും ഒക്കെ ചെയ്യാറുണ്ട്.

പരിപാടിയുടെ അവതാരികയായി എത്തുന്നത് നടി വിധുബാലയാണ്. പഴയകാല നടിയായ വിധുബാല വർഷങ്ങളായി ഈ പരിപാടിയുടെ അവതാരകയായി നിലകൊള്ളുകയാണ്. പരിപാടിയുടെ നട്ടെല്ലും വിധുബാല തന്നെയാണ് എന്ന് പറയുന്നതാണ് സത്യം.

ADVERTISEMENTS
   

അടുത്തകാലത്ത് ഒരു അഭിമുഖത്തിൽ ഈ പരിപാടിയെക്കുറിച്ച് ചോദിച്ചപ്പോൾ വിധുബാല തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിരുന്നു. തന്നെ പൊതുവഴിയിൽ വച്ച് കണ്ടാൽ പോലും ചിലപ്പോൾ ആളുകൾ തന്നെ പിടിച്ചുനിർത്തുകയും കരയുകയും ചെയ്യും എന്നാണ് പറയുന്നത്.

ചേച്ചി എന്റെ കുടുംബത്തിൽ നടക്കുന്ന അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെയാണ് പലപ്പോഴും ആളുകൾ പറയാറുള്ളത്. തന്നെ വിശ്വസിച്ച ഒരുപാട് ആളുകൾ കാര്യങ്ങൾ തുറന്നു പറയാറുണ്ട്. അത് കേൾക്കുമ്പോൾ തനിക്ക് സന്തോഷവും അഭിമാനവും തോന്നാറുണ്ട്.

2010 ലാണ് താനി പരിപാടിയിലേക്ക് എത്തുന്നത് എന്നും പരിപാടിയിൽ വന്നിരിക്കുന്നവർ പറയുന്ന കാര്യങ്ങൾ ഓർത്തുവയ്ക്കേണ്ടത് ഒരു പ്രധാന ഘടകമാണ് എന്നും വിധുബാല പറയുന്നു. അതുപോലെ തന്നെ നിയമത്തെ കുറിച്ചുള്ള അറിവും പഠനവും ഇതിൽ അത്യാവശ്യമാണ്.

ഇന്ന് വരുന്ന വ്യക്തിയുടെ കേസ് അല്ല നാളെ വരുന്നത് വിഷയങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ബോറടിയൊന്നും ഉണ്ടാകാനുള്ള സാധ്യത മുൻപിൽ ഇല്ല. പല സാഹചര്യങ്ങളിലും ദേഷ്യം വന്നിട്ടുണ്ട്. ആ സമയത്ത് അത് പ്രകടിപ്പിക്കേണ്ട സാഹചര്യവും വരും. പരിപാടിയിൽ വന്നിട്ടുള്ളവർക്ക് അപകടങ്ങൾ ഉണ്ടായിട്ടുള്ള സാഹചര്യങ്ങൾ ഉണ്ട്.

ഒരുപാട് രംഗങ്ങൾ കൺമുമ്പിൽ തന്നെ അരങ്ങേറിയിട്ടുണ്ട്. പറയുന്നതൊക്കെ സത്യമാണോ എന്ന് വ്യക്തമായും പരിശോധിക്കും. ഓരോ സംഭവങ്ങൾ കേൾക്കുമ്പോൾ പല കുടുംബങ്ങളിലും നടക്കുന്നത് എത്ര ഭീകരമായ വിഷയങ്ങളാണ് എന്ന് ചിന്തിച്ചു പോകാറുണ്ട്. വളരെ പക്വതയോടെ തന്നെയാണ് വിധുബാല ഈ ഒരു പരിപാടിയുടെ ഭാഗമായി മാറിയിട്ടുള്ളത്. പല വിഷയങ്ങളും താരം കൈകാര്യം ചെയ്യുന്ന രീതി തന്നെ വളരെ പക്വതയോടെയാണ്. അത് ആളുകളെല്ലാവരും ഏറ്റെടുക്കുകയും ചെയ്യാറുണ്ട്

ADVERTISEMENTS
Previous articleപുറത്ത് പറയാൻ പറ്റാത്ത അബ്യൂസുകൾ നേരിട്ടിട്ടുണ്ട് പ്രതികരിക്കുന്നത് ഈ രീതിയിലാണ്
Next articleഎൻ്റെ അവിടെക്കാണോ സാർ നോക്കുന്നത് നന്നായി നോക്കിക്കോളൂ സാർ – സാറിന്റെ ഭാര്യയ്ക്കില്ലാത്തതൊന്നും എനിക്കുമില്ല – വീണ്ടും ചർച്ചയായി ഷോർട്ട് വീഡിയോ