ഒരുകാലത്ത് ജഗദീഷിന്‍റെ നായികയായിരുന്ന സുനിതയുടെ ഇപ്പോഴത്തെ അവസ്ഥ.

273

1980 കളിൽ സിനിമയിൽ നിറഞ്ഞ നിന്നിരുന്ന ഒരു നടിയാണ് സുനിത. മലയാളികൾക്ക് വളരെ സുപരിചിതമായ മലയാളിത്തം തുളുമ്പുന്ന ഒരു മുഖഭാവം ആയിരുന്നു സുനിതയുടെ ജഗദീഷ് സിദ്ദിഖ് ജയറാം തുടങ്ങി ഒട്ടുമിക്ക താരങ്ങളുടെയും നായികയായി സുനിത മലയാളത്തിൽ വേഷമിട്ടിട്ടുണ്ട് അഭിനയിച്ച ചിത്രങ്ങളിൽ കൂടുതലും ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടി നായകനായി എത്തിയ വാൽസല്യം എന്ന ചിത്രത്തിലെ സഹോദരി വേഷമാണ്. ഈയൊരു ഒറ്റ ചിത്രത്തിലെ പ്രകടനം മതി താരത്തെ പ്രേക്ഷകർക്ക് ഓർമിച്ചു വയ്ക്കാൻ വലിയ സ്വീകാര്യതയും താരത്തിന് ഈയൊരു ചിത്രത്തിലൂടെ പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു കൂടുതൽ ചിത്രങ്ങളിലും ജഗദീഷിന്റെ നായികയാണ് സുനിത എത്തിയിരുന്നത്

80കളിൽ അഭിനയ ആരംഭിച്ച സുനിത തമിഴ് ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത് മലയാളിത്വം തുളുമ്പി നിൽക്കുന്നുണ്ട് എങ്കിലും ഒരു ആന്ധ്ര സ്വദേശിനിയാണ് സുനിത.. 90 സിനിമയോട് വിട പറയുകയായിരുന്നു സുനിത ചെയ്തത് തുടർന്ന് വിവാഹജീവിതം തിരഞ്ഞെടുത്തു സമാധാനപൂർവ്വം ജീവിക്കുകയായിരുന്നു താരം. കളിവീട് എന്ന സിനിമയിലാണ് സുനിത അവസാനമായി പ്രത്യക്ഷപ്പെട്ടത് തുടർന്നങ്ങോട്ട് സിനിമയിൽ നിന്നുമൊക്കെ ഒരു വലിയ ഇടവേളയെടുത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു താരം.

READ NOW  ബച്ചൻ കുടുംബത്തിലെ അതിസമ്പന്നൻ ആര്? അമിതാഭ് ബച്ചനോ മരുമകൾ ഐശ്വര്യയോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

ADVERTISEMENTS

ഒരു നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് സുനിത സിനിമയിൽ നിന്നും ഇടവേള എടുത്തുവെങ്കിലും താരം തന്‍റെ നൃത്ത വിദ്യാലയവുമായി തിരക്കിലായിരുന്നു എന്ന് പറയുന്നതാണ് സത്യം. പൊതുവേദികളിൽ ഒക്കെ തന്റെ നൃത്തവുമായി താരം എത്തുന്നതും പതിവായിരുന്നു.

ഇപ്പോൾ അമേരിക്കയിൽ ഭർത്താവിനും മക്കൾക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് സുനിത. താരം ഇനി സിനിമയിലേക്ക് മടങ്ങി വരുന്നുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ സജീവ സാന്നിധ്യമാണ് താരം.. അതുകൊണ്ടുതന്നെ താരത്തിന്റെ വിശേഷങ്ങൾ എപ്പോഴും ആരാധകർക്ക് മനസ്സിലാക്കാനും സാധിക്കും.

വർഷങ്ങൾ ഇത്രയും പിന്നിട്ടുമെങ്കിലും മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടി തന്നെയാണ് സുനിത. ഇപ്പോഴും താരത്തിന്റെ തിരിച്ചുവരവിന് വേണ്ടി മലയാള സിനിമ ലോകം കാത്തിരിക്കുന്നുണ്ട് എന്ന് പറയുന്നതാണ് സത്യം. ഒട്ടുമിക്ക നടിമാരും പലതരത്തിലുള്ള വേഷങ്ങൾ അഭിനയിച്ചവരാണ് അവരിൽ ഒരു ഗ്ലാമറസ്സ് വേഷമെങ്കിലും ചെയ്യാത്തവർ ചുരുക്കം ആയിരിക്കും.

READ NOW  ചിത്രീകരണത്തിന് മുന്നേ ഭീകര ഹൈപ്പ് നൽകി ഫാൻ മേഡ് പോസ്റ്ററുകൾ - മോഹൻലാൽ ലിജോ ജോസ് ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു ചിത്രങ്ങൾ

എന്നാല്‍  അത്തരം ആളുകൾക്കിടയിൽ വ്യത്യസ്ത ആവുന്ന നടികൂടിയാണ് സുനിത. കാരണം കരിയറില്‍  താരം ഇതുവരെയും ഒരു ഗ്ലാമറസ്സ് വേഷത്തിലും എത്തിയിട്ടില്ല. നാടൻ സൗന്ദര്യം തുളുമ്പി നിൽക്കുന്ന തരത്തിലുള്ളതായിരുന്നു താരത്തിന്റെ കഥാപാത്രങ്ങൾ അധികവും.

ADVERTISEMENTS