Advertisement
Home MOVIES Malayalam മരുമകൾ സുപ്രിയയുടെ സ്വഭാവത്തെക്കുറിച്ച് മല്ലിക സുകുമാരൻ. ആ കാര്യങ്ങൾക്കൊക്കെ കാരണം അവളാണ്.

മരുമകൾ സുപ്രിയയുടെ സ്വഭാവത്തെക്കുറിച്ച് മല്ലിക സുകുമാരൻ. ആ കാര്യങ്ങൾക്കൊക്കെ കാരണം അവളാണ്.

205
ADVERTISEMENTS

മലയാള സിനിമയിൽ എല്ലാവരും വളരെ അഭിമാനത്തോടെ നോക്കിക്കാണുന്ന കുടുംബമാണ് സുകുമാരന്റെ കുടുംബം. ഭാര്യയും മക്കളും മരുമക്കളും എല്ലാം സിനിമയിൽ തന്നെ സജീവമാണ് എന്നതും ഈ കുടുംബത്തിന്റെ ഒരു വലിയ പ്രത്യേകതയാണ്. അച്ഛൻ സുകുമാരനെ പോലെ തന്നെ മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ചിട്ടുള്ളവരാണ് അദ്ദേഹത്തിന്റെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും. അമ്മയായ മല്ലിക സുകുമാരൻ ഇവർക്ക് വലിയ പിന്തുണയാണ് നൽകുന്നത്. എല്ലാ കാര്യങ്ങളിലും ഒരു മികച്ച വഴികാട്ടി തന്നെയാണ് മല്ലിക ഇവർക്ക്.

എന്നാൽ മക്കൾക്കൊപ്പം അല്ല മല്ലികയുടെ താമസം. ഒറ്റയ്ക്ക് മാറി മറ്റൊരു വീട്ടിലാണ് മല്ലിക താമസിക്കുന്നത്. തന്റെ ഭർത്താവ് തന്നോട് പറഞ്ഞ കാര്യമാണ് വയസ്സാൻ കാലത്ത് ഒരിക്കലും മക്കളുടെ അരികിൽ പോയി താമസിക്കരുത് എന്ന്. അത് മറ്റൊന്നും കൊണ്ടല്ല അവരുടെ പ്രൈവസി നഷ്ടമാവരുത് എന്ന് കരുതിയാണ്.

READ NOW  ആ തല്ലു കൊണ്ടാണ് ദുൽഖർ സൽമാൻ സുന്ദരനായത് അല്ലാതെ പ്ലാസ്റ്റിക് സർജറി കൊണ്ടല്ല. സംഭവം ഇങ്ങനെ

മരുമക്കളെക്കുറിച്ചും സംസാരിക്കുന്നുണ്ട് മല്ലിക. പൂർണിമ കൂടുതൽ ഫ്രണ്ട്ലിയാണ് എന്നും കൂടുതൽ സംസാരിക്കുന്നതൊക്കെ പൂർണിമയാണ് എന്നുമാണ് മല്ലിക പറയുന്നത്. സുപ്രിയ ബോംബെയിൽ ഒക്കെ വളർന്ന കുട്ടിയല്ലേ അതുകൊണ്ട് ഒരുപാട് സംസാരിക്കില്ല എന്നാൽ നല്ല കമ്പനി ആയാൽ നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണ് എന്നും പറയുന്നുണ്ട്.

ADVERTISEMENTS

മകൻ പൃഥ്വിരാജിനെ കുട്ടിക്കാലം മുതലേ സിനിമയോട് താല്പര്യം ഉണ്ട്. അവന്റെ ഉയർച്ചയ്ക്ക് പിന്നിൽ സുപ്രിയയാണ്. ഇരുവരും ഒരുമിച്ച് നിർമ്മാണ കമ്പനി ഒക്കെ നടത്തുന്നതുകൊണ്ട് വലിയ സന്തോഷമുണ്ട് എന്നും മല്ലിക പറയുന്നുണ്ട്.

മകനെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന പങ്കാളിയാണ് സുപ്രിയ. അക്കാര്യത്തിൽ തനിക്ക് ഒരു അഭിപ്രായവ്യത്യാസവുമില്ല എന്നാണ് മല്ലിക പറയുന്നത്. വലിയ ഇഷ്ടത്തോടെ തന്നെയാണ് മരുമകളെക്കുറിച്ച് വലിയ സംസാരിക്കുന്നത്. രാജു ഒരു പ്രത്യേക ടൈപ്പ് ആണ് അവനു സുപ്രിയയെ പോലെ ഒരു പെണ്ണ്  ഇല്ലാതെ ഒന്നും പറ്റില്ല എന്ന് മല്ലിക പറയുന്നു. പ്രോഡക്ഷന്‍ മുതലുള എല്ലാ കാര്യങ്ങളും അതിന്റെ കണ്ട്രോളും സുപ്രിയയ്ക്കാണ്. ഇന്ദ്രനും അതുപോലെ തന്നെയാണ് പൂര്‍ണിമ അത്രക്ക് ചേര്‍ന്ന ജോടിയാണ്. ക്ഷീണം കൊണ്ടുള്ള മടി കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യിക്കുന്നത് പൂര്നിമയെ കൊണ്ടാണ്. ഈ രണ്ടു പെണ്ണുങ്ങളും എന്ത് കാര്യങ്ങളും ചെയ്യുന്നതിന് ഒരു മടിയുമില്ലാത്തവര്‍ ആണ്. അവരെ മക്കള്‍ക്ക് അറിഞ്ഞു കൊടുത്തതാണ് ദൈവം അല്ലെങ്കില്‍ തന്‍റെ ഗതി എന്താകുമെന്നു ആലോചിക്കാന്‍ കൂടി വയ്യ എന്ന് മല്ലിക പറയുന്നു.

READ NOW  ഹോളിവുഡ് നടൻമാർ പുഷ്പയായാൽ എങ്ങനെ ഇരിക്കും എന്നറിയണ്ടേ - ചിത്രങ്ങൾ വൈറൽ.

മരുമക്കളോട് വളരെ രസകരമായ രീതിയിൽ ഇടപെടുന്ന ഒരു അമ്മായിയമ്മ കൂടിയാണ് മല്ലിക. തന്നെക്കൊണ്ട് ഒരു ബുദ്ധിമുട്ടും അവർക്ക് ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ഒരു അമ്മ മനസ്സാണ് അവരുടേത്. അതുകൊണ്ടുതന്നെയാണ് മക്കളെ ബുദ്ധിമുട്ടിക്കാതെ ഈ പ്രായത്തിലും ഒറ്റയ്ക്ക് ജീവിക്കാൻ മല്ലിക തീരുമാനിച്ചത്.

എങ്കിലും പല ആഘോഷവേളകളിലും മക്കൾക്കൊപ്പം മല്ലിക എത്താറുണ്ട് വലിയതോതിൽ തന്നെ അത് ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. പൃഥ്വിരാജ് വിവാഹത്തിനു മുൻപ് വലിയ ദേഷ്യക്കാരനും  അഹങ്കാരിയും ആണ് എന്ന് പല ഓൺലൈൻ മാധ്യമങ്ങളും എഴുതിയിട്ടുണ്ടായിരുന്നു. എന്നാൽ വിവാഹത്തിനുശേഷം പൃഥ്വിരാജ് ഒരുപാട് മാറിപ്പോയതായാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതിനെല്ലാം പിന്നിൽ സുപ്രിയ ആണ് എന്നാണ് മല്ലിക പറയുന്നത്.

ADVERTISEMENTS
Previous articleഒരുകാലത്ത് ജഗദീഷിന്‍റെ നായികയായിരുന്ന സുനിതയുടെ ഇപ്പോഴത്തെ അവസ്ഥ.
Next articleസ്വർണ നിറത്തിലുള്ള ലിഫ്റ്റ് ഉള്‍പ്പടെ ഭാര്യ ആലീസിന് വേണ്ടി ഇന്നസെന്റ് ഒരുക്കിയ സൗധത്തിന്റെ പ്രത്യേകതകൾ.
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.