പ്രതീക്ഷിച്ച ജീവിതം ലഭിക്കാത്തതിനാൽ മദ്യത്തിന് അടിമയായി, സൗന്ദര്യം നഷ്ടമാകുമെന്ന് ഭയന്നു ശ്രീവിദ്യയുടെ ജീവിതം ഇങ്ങനെ.

314

ഒരുകാലത്ത് അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമ ലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച് നടിയായിരുന്നു ശ്രീവിദ്യ. സിനിമയിൽ കത്തി നിൽക്കുന്ന സമയത്ത് തന്നെ ഒരുപാട് വിവാദങ്ങളുടെ കൂട്ടുപിടിക്കേണ്ട സാഹചര്യവും ശ്രീവിദ്യക്ക് വന്നിട്ടുണ്ട് നിരവധി പ്രണയബന്ധങ്ങൾ ആയിരുന്നു അവരെക്കുറിച്ച് എത്തിയിരുന്നത്.

ഇതിൽ നടൻ കമലഹാസനമായുള്ള പ്രണയം എല്ലാവർക്കും പരസ്യമായി അറിയാവുന്ന ഒരു രഹസ്യമായിരുന്നു. തിരക്കുപിടിച്ച ഒരു ജീവിതമായിരുന്നു കുട്ടിക്കാലം മുതൽ തന്നെ ശ്രീവിദ്യയെ തേടിയെ തീരുന്നത് ഒടുവിൽ എല്ലാ പ്രണയബന്ധങ്ങളെയും ഉപേക്ഷിച്ച് ജോർജ് എന്നൊരു വ്യക്തിയെ ഇവർ വിവാഹം കഴിക്കുകയായിരുന്നു ചെയ്തത് ആ സമയത്ത് ആ വിവാഹബന്ധം ആർക്കും ഇഷ്ടമായിരുന്നില്ല.

ADVERTISEMENTS

എന്നാൽ ആ ബന്ധത്തിൽ നിന്നും പിന്മാറാൻ അവർ തീരുമാനിക്കുകയും ചെയ്തിരുന്നില്ല തുടർന്ന് അയാൾ ചതിയനാണ് എന്ന് അറിഞ്ഞതിനുശേഷം അവരുടെ ജീവിതം നഷ്ടമായി എന്ന് അവർ മനസ്സിലാക്കുകയായിരുന്നു ചെയ്തത്. 53 വയസ്സുള്ളപ്പോഴാണ് ശ്രീവിദ്യ ഈ ലോകത്തോട് വിട പറയുന്നത് താരത്തിന്റെ മരണകാരണം അർബുദമാണ് എന്ന് പിന്നീടാണ് അറിയുന്നത് പോലും. എന്നാൽ നടിയുടെ മരണത്തെക്കുറിച്ചുള്ള മറ്റു ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തനിക്ക് അർബുദം ആയിരുന്നു എന്ന് നേരത്തെ തന്നെ ശ്രീവിദ്യ മനസ്സിലാക്കി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന ചില വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്

READ NOW  ഹോട്ടൽ റെയ്‌ഡിൽ പിടിക്കപ്പെട്ട നടി രേഷ്മയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു. അറിയാം

മാധ്യമപ്രവർത്തകനായ കെ എൻ ഷാജികുമാർ തന്റെ ആത്മകഥയിൽ ആയിരുന്നു ശ്രീവിദ്യയെ കുറിച്ച് പറഞ്ഞിരുന്നത് രോഗാവസ്ഥ പൂർണമായും അറിഞ്ഞിരുന്നുവെങ്കിലും അവസാന കാലഘട്ടങ്ങളിൽ മാത്രമായിരുന്നു ശ്രീവിദ്യ ചികിത്സ തേടിയിരുന്നത് അതിന് കാരണം താൻ എക്കാലവും ഇഷ്ടപ്പെട്ടിരുന്ന അല്ലെങ്കിൽ തന്നെ മറ്റു നായികമാരിൽ നിന്നും എപ്പോഴും വ്യത്യസ്തയാക്കിയിരുന്ന തന്റെ സൗന്ദര്യം നഷ്ടമാകുമെന്ന് അവരുടെ ഭയമായിരുന്നു.

ആ ഭയത്തിന് കാരണം ക്യാൻസറിനുള്ള ഏക പ്രതിവിധി എന്നത് കീമോതെറാപ്പി മാത്രമായിരുന്നു എന്ന് അവരോട് ഡോക്ടർ പറഞ്ഞതാണ് അതുകൊണ്ടുതന്നെ അവർ സ്വന്തമായി അവർക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു ചെയ്തത് ഏകദേശം ജീവിതം കൈവിട്ടു പോകുന്ന അവസാന കാലഘട്ടത്തിൽ ആയിരുന്നു അവർ ചികിത്സ തേടിയത് പോലും.

അതോടൊപ്പം തന്നെ ശ്രീവിദ്യയുടെ കരളും ഒരുപാട് ദുർബലമായിരുന്നു എന്നാണ് പറയപ്പെടുന്നത് അവരുടെ കരളിന്റെ ശക്തി പൂർണ്ണമായും കുറഞ്ഞ അവസ്ഥയായിരുന്നു ശ്രീവിദ്യ മദ്യത്തിന് അടിമയായിരുന്നു എന്നുകൂടി ഈ മാധ്യമപ്രവർത്തകൻ തന്നെ വ്യക്തമാക്കുന്നുണ്ട് കൈപ്പേറിയ ജീവിതാനുഭവങ്ങളാണ് അവരെ മദ്യത്തിന് അടിമയാക്കിയത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

READ NOW  മമ്മൂട്ടിയുടെ മേക്കപ്പില്ലാത്ത ചിത്രം എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ് - കാണാം
ADVERTISEMENTS