Advertisement
Home MOVIES മമ്മൂട്ടിയും മോഹൻലാലും ഒന്നുമല്ല കേരളത്തിലെ സൂപ്പർ ആക്ടർസ്. ഈ മൂന്ന് പേരാണ്. അവരുടെ പേര് പറഞ്ഞ്...

മമ്മൂട്ടിയും മോഹൻലാലും ഒന്നുമല്ല കേരളത്തിലെ സൂപ്പർ ആക്ടർസ്. ഈ മൂന്ന് പേരാണ്. അവരുടെ പേര് പറഞ്ഞ് പാർവതി.

572
ADVERTISEMENTS

സ്ത്രീശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെ ചെറിയ സമയം കൊണ്ട് ഇടം നേടിയ താരമാണ് പാർവതി തിരുവോത്ത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് സ്ത്രീശക്തമായ കഥാപാത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച താരം ആയിരുന്നു പാർവതി.

അഞ്ജലി മേനോൻ ഒരുക്കിയ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രമായിരുന്നു പാർവതിക്ക് വലിയൊരു കരിയർ ബ്രേക്ക് നൽകിയത്. പിന്നീട് അങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറാൻ താരത്തിന്  സാധിച്ചിരുന്നു.മലയാളത്തിലെ  എക്കാലത്തെയും മികച്ച പ്രണയ കാവ്യമായ എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ കാഞ്ചനമാലയായി എത്തിയത് പാർവതി ആയിരുന്നു.

ADVERTISEMENTS

അതിമനോഹര പ്രണയത്തിന്റെ പ്രതിനിധിയായ കാഞ്ചനമാലയിൽ പക്വതയോടെ തന്നെ അവതരിപ്പിക്കുവാനും താരത്തിന് സാധിച്ചിരുന്നു. എങ്കിലും വിവാദങ്ങൾ എപ്പോഴും പാർവതിക്ക് കൂട്ടായി ഉണ്ടായിരുന്നു എന്ന് പറയുന്നതാണ് സത്യം. പലപ്പോഴും തന്റെ ശക്തമായ നിലപാടുകൾ കൊണ്ടാണ് താരം വിവാദങ്ങളുടെ കാരണമായി മാറാറുണ്ടാവുക. പലപ്പോഴും ധൈര്യപൂർവ്വം സിനിമ മേഖലയിൽ നിലനിൽക്കുന്ന പലകാര്യങ്ങളെ കുറിച്ചും തുറന്നു പറയാൻ താരം തയ്യാറായിട്ടുണ്ട് ഇപ്പോഴിതാ റെഡ് എഫ് എമിന് നൽകിയ അഭിമുഖത്തിൽ പാർവതി പറയുന്ന ഏറ്റവും പുതിയ ചില പ്രസ്താവനകളാണ് ശ്രദ്ധ നേടുന്നത്.

READ NOW  ആ ചിത്രത്തിന്റെ സെറ്റിൽ വച്ച് മോഹൻലാലിന് വല്ലാത്തൊരു ദിവ്യാനുഭൂതിയുണ്ടായതായി അദ്ദേഹം എന്നോട് പറഞ്ഞു; പിന്നീട് അദ്ദേഹം പിന്തുടർന്ന് രീതികൾ ഇങ്ങനെ; ഞെട്ടിക്കുന്ന അനുഭവം പങ്ക് വെച്ച് സംവിധായകൻ

സൂപ്പർസ്റ്റാർ പരിവേഷങ്ങളെ കുറിച്ചാണ് ഇക്കാര്യത്തിൽ പാർവതി സംസാരിക്കുന്നത്. അത്തരമൊരു പരിവേഷം എന്താണെന്ന് പോലും തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നാണ് താരം പറയുന്നത്. ഒരു സൂപ്പർസ്റ്റാർ പരിവേഷം അല്ലെങ്കിൽ ഒരു സൂപ്പർസ്റ്റാർഡും കിട്ടുന്നതുകൊണ്ട് എന്ത് ഗുണമാണ് ഒരു വ്യക്തിക്ക് ഉണ്ടാവുന്നത് എന്നും പാർവതി ചോദിക്കുന്നുണ്ട്.

സൂപ്പർസ്റ്റാർ എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം എന്താണെന്ന് പോലും എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. മറ്റൊരാൾക്ക് പ്രചോദനം നൽകുന്നതാണ് ഭ്രാന്തായി മാറുമ്പോൾ ആൾക്കാർ തന്നെ അവർക്ക് നൽകുന്ന പേരാണോ.? അത് എന്താണെന്ന് പോലും തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. നല്ലൊരു ആക്ടർ ആണ് അല്ലെങ്കിൽ ഒരു സൂപ്പർ ആക്ടർ ആണ് താനെന്ന് ആരെങ്കിലും പറഞ്ഞാൽ താൻ ഒരുപാട് സന്തോഷവതിയാണ്.

സൂപ്പർസ്റ്റാർ എന്ന് ചോദിക്കുകയാണെങ്കിൽ തനിക്ക് കേരളത്തിൽ നിന്നും പറയാനുള്ളത് ഫഹദ് ഫാസിൽ, ആസിഫലി, റിമ കല്ലിങ്കൽ തുടങ്ങിയ മൂന്നുപേരുടെ പേര് മാത്രമാണ്. താനെന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം കേരളത്തിലെ തന്നെ ഏറ്റവും സൂപ്പർ ആക്ടർസ് എന്നത് ഇവർ മൂന്നു പേരുമാണ്. ധൈര്യപൂർവ്വം തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് പാർവതി.

READ NOW  എംഎസ് ധോണിക്ക് സമാനമായ നേതൃത്വ ഗുണങ്ങൾ ഉള്ളയാളാണ് സഞ്ജു സാംസൺ : മുൻ ഇന്ത്യൻ കോച്ച്.
ADVERTISEMENTS