Advertisement
Home MOVIES Malayalam ഈ കാശൊക്കെ എന്ത് ചെയുന്നു – താരങ്ങൾ വാങ്ങുന്ന പ്രതിഫലം കൂടുതൽ ആണെന്ന് തോന്നുണ്ടോ ?...

ഈ കാശൊക്കെ എന്ത് ചെയുന്നു – താരങ്ങൾ വാങ്ങുന്ന പ്രതിഫലം കൂടുതൽ ആണെന്ന് തോന്നുണ്ടോ ? കട്ടക്കലിപ്പിൽ മമ്മൂക്ക.

4307
ADVERTISEMENTS

മലയാള സിനിമയുടെ എല്ലാ കാലത്തെയും അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും തമ്മിൽ വളരെ ആരോഗ്യകരമായ രീതിയിലുള്ള ഒരു മത്സരം സിനിമ മേഖലയിൽ തന്നെ നിലനിൽക്കുന്നതായും നമുക്ക് കാണാൻ സാധിക്കും. എന്നാൽ അതിനെല്ലാം ഉപരി ഇരുവരും നല്ല സുഹൃത്തുക്കളാണ്. പരസ്പരം പങ്കുവയ്ക്കാൻ സാധിക്കുന്ന നല്ലൊരു സൗഹൃദം രണ്ടുപേർക്കും ഇടയിലുണ്ട്. പല അവസരങ്ങളിലും ഇരുവരും അത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇവരുടെ പഴയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ മമ്മൂട്ടി പറയുന്ന ചില കാര്യങ്ങൾ വൈറലായി മാറുകയും ചെയ്യുന്നുണ്ട്.

താരങ്ങൾ വാങ്ങുന്ന പ്രതിഫലം കൂടുതലാണ് എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്നാണ് അവതാരകൻ ചോദിക്കുന്നത്. കൂടുതലാണ് എന്ന് തോന്നുമ്പോൾ അവരത് തരാതിരിക്കും അങ്ങനെയാണ് ചെയ്യുന്നത് എന്ന് കലിപ്പന്‍ രീതിയിൽ മമ്മൂട്ടി പറയുന്നുണ്ട്. അതൊന്നും നമ്മൾ കണ്ട്രോൾ ചെയ്യേണ്ട കാര്യമേ അല്ല. കൂടുതലാണെന്ന് തോന്നിയാൽ അവർ തരില്ല. നമുക്ക് ഇത്രയുമെ തരാൻ പറ്റുള്ളൂഷ്ടാ എന്ന് പറയും. അർഹത ഉള്ളതുകൊണ്ടുതന്നെയാണ് കിട്ടുന്നത് അല്ലേ എന്ന് അവതാരകൻ ചോദിക്കുമ്പോൾ കൂടുതലാണെങ്കിൽ ഒരിക്കലും അവർ തരില്ല എന്ന മറുപടി തന്നെയാണ് മമ്മൂട്ടി പറയുന്നത്.

READ NOW  ആ ചിത്രത്തിന്റെ പരാജയത്തിന് ശേഷം മമ്മൂട്ടി പറഞ്ഞ കര്യങ്ങൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു സത്യൻ അന്തിക്കാട്.

ADVERTISEMENTS

മോഹൻലാലിന് ടേസ്റ്റ് ബഡ്സ് ഹോട്ടൽ ബിസിനസ് തുടങ്ങിയവയൊക്കെ ഉണ്ട് എന്ന് കേട്ടിട്ടുണ്ട് പക്ഷേ മമ്മൂട്ടിയുടെ ബിസിനസിനെ കുറിച്ച് കേട്ടിട്ടില്ല എന്ന് പറയുമ്പോൾ മമ്മൂട്ടി പറയുന്നത് അത്  മമ്മൂട്ടിയുടെ ബിസിനസിനെ കുറിച്ച് പുറത്ത് പറയാത്തത് കൊണ്ടാണ് എന്നാണ്.

അങ്ങനെയൊരു ബിസിനസ് ഒന്നും ഞാൻ നടത്തുന്നില്ല എന്ന് പിന്നീട് മമ്മൂട്ടി പറയുന്നു. കിട്ടുന്ന പൈസ ഒക്കെ എങ്ങോട്ട് പോകുന്നു എന്ന് അറിയേണ്ട എന്ന് അവതാരകൻ ചോദിക്കുമ്പോൾ പൈസയൊന്നും മോശമായി ഞാൻ കളയുന്നില്ല എന്ന് മമ്മൂട്ടി പറയുന്നുണ്ട്. ഒരു സ്റ്റുഡിയോ തുടങ്ങണം എന്ന ഒരു പരിപാടിയുണ്ടായിരുന്നു എന്നാൽ അതിൽ ഒരുപാട് കാശ് പോകും എന്നതുകൊണ്ട് അത് ഞാൻ നിർത്തി.

അപ്പോൾ റിയൽ എസ്റ്റേറ്റിൽ ആണോ നിക്ഷേപിക്കുന്നത് എന്ന് വീണ്ടും അവതാരകൻ ചോദിക്കുമ്പോൾ അങ്ങനെയൊന്നുമില്ല എന്നും കാശ് പിന്നെ വീട്ടിൽ കൊണ്ടു വയ്ക്കാൻ ഒന്നും പറ്റില്ലല്ലോ എന്നും മമ്മൂട്ടി പറയുന്നു. കിട്ടുന്നത് എവിടെയെങ്കിലും സ്ഥലം ഒക്കെ വാങ്ങിച്ച് ഇങ്ങനെ ഇടും. പിന്നെ കുറച്ചൊക്കെ പോകും.. മേടിച്ച് കാശിന്റെയൊക്കെ ഇപ്പോഴത്തെ വാല്യൂ എത്രയാണെന്നും എനിക്ക് അറിഞ്ഞുകൂടാ പക്ഷേ പലർക്കും സഹായമൊക്കെ ചെയ്തിട്ട് ബാക്കി തുക കൈയിലുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്.

READ NOW  കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി എനിക്ക് ഈ കോടതിയിൽ വിശ്വാസമില്ല അതിന്റെ കാരണങ്ങൾ എണ്ണിപ്പറഞ്ഞു അതിജീവിതയുടെ പോസ്റ്റ് ; പൾസർ സുനി തൻ്റെ പേഴ്സണൽ ഡ്രൈവർ എന്ന് പറയുന്നത് ശുദ്ധ നുണ ; വായിക്കാം
ADVERTISEMENTS