Advertisement
Home MOVIES Malayalam ദിലീപേട്ടനുമായുള്ള വിവാഹം ഉറപ്പിച്ചപ്പോൾ എനിക്ക് ഒരു നിർബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിവാഹത്തെക്കുറിച്ച് കാവ്യ മാധവൻ.

ദിലീപേട്ടനുമായുള്ള വിവാഹം ഉറപ്പിച്ചപ്പോൾ എനിക്ക് ഒരു നിർബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിവാഹത്തെക്കുറിച്ച് കാവ്യ മാധവൻ.

11118
ADVERTISEMENTS

മലയാള സിനിമയിൽ പകരം വയ്ക്കുവാൻ നായികമാർ ഇല്ലാത്ത സൗന്ദര്യത്തിന്റെ ഉടമയാണ് കാവ്യ മാധവൻ. മലയാളിത്തം നിറഞ്ഞുനിൽക്കുന്ന കാവ്യയുടെ പ്രസരിപ്പുള്ള മുഖം ആർക്കും മറക്കാൻ സാധിക്കില്ല. ദിലീപ് കാവ്യാ ജോഡിയെ പ്രേക്ഷകരെല്ലാം ഭാഗ്യ ജോഡികൾ എന്നായിരുന്നു വിളിച്ചിരുന്നത്. ഈ ഭാഗ്യ ജോഡികൾ ജീവിതത്തിലും ഒരുമിക്കണമെന്ന് ആഗ്രഹിച്ചവർ നിരവധി ആയിരുന്നു.

എന്നാൽ യഥാർത്ഥത്തിൽ ഇവർ ജീവിതത്തിൽ ഒരുമിച്ചപ്പോൾ അത് പലർക്കും അംഗീകരിക്കാൻ സാധിക്കുന്നതും ആയിരുന്നില്ല. വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ അടക്കം ഇവർക്ക് നേരിടേണ്ടതായി വന്നിരുന്നു. ഇപ്പോഴിതാ ഇരുവരും വിവാഹിതരാവാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വിവാഹജീവിതത്തിനുശേഷം അനുഭവിച്ച പ്രതിസന്ധികളെ കുറിച്ചും ഒക്കെ ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ കാവ്യ പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാക്കുകൾ ഇങ്ങനെ.

ADVERTISEMENTS

താനും ദിലീപേട്ടനും ഒരുമിക്കണം എന്ന് ആഗ്രഹിച്ചത് തങ്ങൾ ആയിരുന്നില്ല. തങ്ങളെ സ്നേഹിച്ചിരുന്ന ആരാധകരായിരുന്നു.തികചും യാദൃശ്ചികമായി നടന്ന കാര്യമാണ് തങ്ങളുടെ വിവാഹം. കൊച്ചു കുട്ടികളും പ്രായമായവരും ഒക്കെ തങ്ങൾ ഒരുമിക്കുമോ എന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ട്. അത് കേൾക്കുമ്പോഴൊക്കെ അത് തമാശയായിരുന്നു. ജീവിതത്തിൽ ഒരുമിക്കുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചതല്ല. എല്ലാം ദൈവ നിശ്ചയമാണ്. മുന്നോട്ടുള്ള ജീവിതം എന്താകും എന്ന് ഒരു ധാരണയുമില്ല ജീവിതം പഠിപ്പിച്ച പാഠം ആണ്. വിവാഹമായാലും ലിവിംഗ് ടുഗദര്‍ ആയാലും അതിന്റെ ഭാവി എങ്ങനെ ആകണം എന്ന് ദൈവം തീരുമാനിക്കും നമ്മുക്ക് അതില്‍ ഒന്നും ചെയ്യാനില്ല. നമുക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക ഞങ്ങള്‍ അതാണ് ചെയ്തത്. കാവ്യാ പറയുന്നു.

READ NOW  അപ്പോഴൊക്കെ ലാലേട്ടനോട് എനിക്ക് കടുത്ത ദേഷ്യം ഉണ്ടായിരുന്നു- മോഹൻലാലിൻറെ അമ്മയോടുള്ള അടുപ്പത്തെ കുറിച്ചും ഉർവശി.

ഒരുപാട് ബഹുമാനമുള്ള നല്ലൊരു സുഹൃത്തായിരുന്നു ദിലീപേട്ടൻ. ജീവിതത്തിലെ എന്ത് രഹസ്യം വേണമെങ്കിലും നമുക്ക് പങ്ക് വക്കം അത് സേഫ് ആയി അവിടെ ഉണ്ടാകും. വ്യക്തി ബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം.ആ വ്യക്തിയെ ആണ് താന്‍ ഏറെ ബഹുമാനിച്ചത്.

വിവാഹം നടക്കുന്നതിന് ദിവസങ്ങൾക്കു മുൻപായിരുന്നു വിവാഹം ഉറപ്പിച്ചത്. അടുത്ത ബന്ധുക്കളെ പോലും പിന്നീടാണ് അറിയിക്കുന്നത്. തലേദിവസം വിളിച്ചു പറഞ്ഞപ്പോഴും എല്ലാവരും അത് രഹസ്യമാക്കി വെച്ചു. രഹസ്യമാക്കി വയ്ക്കാൻ ഉണ്ടായ കാരണം കൂടുതൽ ആളുകൾ വരും എന്നതായിരുന്നു.

വിവാഹത്തിന്റെ സമയത്ത് എനിക്ക് ഒരു നിർബന്ധം ഉണ്ടായിരുന്നു. ഇനിയുള്ള ജീവിതം അത് സിനിമയെയും സിനിമ താരങ്ങളിലെയും എല്ലാവരും അറിഞ്ഞു കൊണ്ടുള്ളത് ആയിരിക്കണം എന്ന്. അതുകൊണ്ടാണ് എല്ലാവരെയും വിളിച്ചുകൊണ്ടുതന്നെ വിവാഹം നടത്തിയത്. സിനിമാ രംഗത്തുള്ള ഞങ്ങളുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും എല്ലാവരും വിവാഹത്തിന് എത്തുകയും ചെയ്തിരുന്നു.

READ NOW  നല്ല ഫോട്ടോ അല്ലാത്ത കൊണ്ടല്ല, എന്റെ മുഖം അങ്ങനെ ആയിരുന്നു അത് അയച്ചു കൊടുക്കാന്‍ തോന്നിയില്ല - മോഹന്‍ലാല്‍ പറഞ്ഞത്.

വിവാഹത്തിന് ദിവസങ്ങൾക്കു മുൻപ് വിവാഹാലോചന വന്നപ്പോഴും എന്റെ അച്ഛനും അമ്മയ്ക്കും നിർബന്ധം ഒരു ജാതക പൊരുത്തം ഉണ്ടാകണം എന്നതായിരുന്നു. ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ നോക്കിയപ്പോൾ പൊരുത്തം ഒരുപാടുണ്ടായിരുന്നു. അതുകൊണ്ടാണ് വിവാഹം തീരുമാനിച്ചത്. വിവാഹശേഷം ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്യേണ്ടതായി വന്നിരുന്നു. ആ പ്രതിസന്ധികളിൽ ഒക്കെ എനിക്ക് തുണയായത് ദിലീപേട്ടന്റെ വീട്ടുകാർ തന്നെയായിരുന്നു.

എല്ലാ കാര്യങ്ങളും എല്ലാവർക്കും മനസ്സിലാകുന്ന ഒരു സമയം വരാതിരിക്കില്ല. അപ്പോൾ അനുഭവിച്ച കാര്യങ്ങൾ ഒന്നും ഒരിക്കലും മറന്നു പോകരുത് എന്ന് ഞാൻ ഇടയ്ക്ക് ദിലീപേട്ടനെ ഓർമ്മിപ്പിക്കാറുണ്ട്. ഒന്നും ഞങ്ങൾ മറക്കില്ല മറക്കരുതെന്ന് എഴുതിവയ്ക്കണമെന്നും ഞാൻ ദിലീപേട്ടനോട് പറയാറുണ്ട്.

ADVERTISEMENTS