
ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കടക്കം സുപരിചിതയായ താരമാണ് നഗ്മ. ജ്യോതികയുടെ പാതി സഹോദരിയായ നഗ്ന നിരവധി ചിത്രങ്ങളിൽ മുന്താനിര നായികയായി തിളങ്ങിയിട്ടുണ്ട്. ഒരുകാലത്ത് തമിഴിലും തെലുങ്കിലും ഒക്കെ നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ നഗ്മ മലയാളത്തിലും ഹിന്ദിയിലും പിന്നീട് സാന്നിധ്യം അറിയിച്ചു. ചതുരംഗം, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചിരുന്നത്. ഗോസിപ്പുകൾ എപ്പോഴും കൂടെയുണ്ടായിരുന്ന ഒരു താരം കൂടിയാണ് നടി.
നിരവധി നടന്മാരുടെ പേരിനൊപ്പം താരത്തിന്റെ പേര് ഉയർന്നു വന്നിട്ടുണ്ട്. നടൻ ശരത് കുമാർ, ക്രിക്കറ്റ് താരമായ സൗരവ് ഗാംഗുലി എന്നിവരുമായും ഒക്കെ നടി പ്രണയബന്ധം ഉണ്ടായിരുന്നു എന്ന തരത്തിലുള്ള വാർത്തകൾ ഒരു സമയത്ത് തമിഴിൽ വലിയതോതിൽ ശ്രദ്ധ നേടിയതായിരുന്നു.
വർഷങ്ങളോളം താരത്തിന്റെ കരിയറിൽ വലിയൊരു മാറ്റം കൊണ്ടുവന്ന മറ്റൊരു ഗോസിപ്പ് എന്നത് താരത്തിന് അധോലോകം ബന്ധം ഉണ്ടായിരുന്നു എന്നതായിരുന്നു. ഒരു സമയത്ത് നടിമാരും അധോലോകവും തമ്മിലുള്ള ബന്ധം സിനിമ ലോകത്ത് വലിയ ചർച്ചയായി മാറിയിരുന്നു. മനീഷ കൊയിരാളയുടെ പോലെയുള്ള നടിമാരുടെ അധോലോക ബന്ധത്തെ കുറിച്ച് വാർത്തകൾ ഉടലെടുത്ത കാലഘട്ടമായിരുന്നു അത്. ആ സമയത്തായിരുന്നു ഇത്തരം ഒരു വാർത്ത വന്നത്.
2005ലാണ് നടിയെ തേടി ഇത്തരമൊരു വിവാദം എത്തുന്നത്. ആ വർഷം മുംബൈ അണ്ടർവേൾഡുമായി നടിക്ക് ബന്ധമുണ്ട് എന്നും ആരോപണം ഉയർന്നു. ആ വർഷം തന്നെ പിടിക്കപ്പെട്ട രണ്ട് ക്രിമിനലുകളും ആയി താരത്തിന് ബന്ധമുണ്ടെന്ന് വാർത്തയാണ് പുറത്തുവന്നത്.
ജമാറുദ്ദീൻ എന്ന ഒരാളുമായി അടുത്ത ബന്ധം താരത്തിലുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 10 ലക്ഷം രൂപ നടിയുടെ ബാന്ദ്രയിലെ ഫ്ലാറ്റിൽ താന്‍ എത്തിച്ചിട്ടുണ്ട് എന്ന് അയാൾ തുറന്നു പറഞ്ഞു. അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനാണ് പണം നടിയുടെ ഫ്ലാറ്റിൽ എത്തിക്കാൻ തന്നോട് പറഞ്ഞത് എന്ന് അയാൾ തുറന്നു പറഞ്ഞു. അതോടെ നടന്നത് ഹവാല ഇടപാടാണ് എന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവന്നു.
ആ സമയത്ത് കോൺഗ്രസിൽ ചേർന്ന് നടി ജാർഖണ്ഡിൽ പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തനം നടത്തുകയായിരുന്നു. ഈ വാർത്ത പരന്നതോടെ കോൺഗ്രസിൽ നിന്നും നടിയെ മാറ്റിനിർത്തുകയും ചെയ്തു. എന്നാൽ നഖശിഖാന്തം ഈ വാർത്തയെ നടി എതിർക്കുകയാണ് ചെയ്തത് മറ്റൊരു നടിയുടെ പേരിലാണ് ഈ ഒരു സംഭവം നടന്നത് എന്നും നടി വ്യക്തമായി പറയുകയും ചെയ്തു. തനിക്കെതിരെ ഉള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഇത് എന്ന് അന്ന് നടി പറഞ്ഞിരുന്നു. പിന്നീടു താരം പാര്‍ട്ടിയിലേക്ക് തിരികെ എത്തിയിരുന്നു. ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയാണ് താരം.