Advertisement
Home Bigg Boss Reality show നിനക്കൊരു വിചാരമുണ്ട് നിനക്ക് മാത്രമേ ഇവിടെ സംസാരിക്കാൻ അറിയൂന്ന്.. അൻസിബയും മറ്റു പെൺകുട്ടികളും ചേർന്ന് ജാസ്മിന്...

നിനക്കൊരു വിചാരമുണ്ട് നിനക്ക് മാത്രമേ ഇവിടെ സംസാരിക്കാൻ അറിയൂന്ന്.. അൻസിബയും മറ്റു പെൺകുട്ടികളും ചേർന്ന് ജാസ്മിന് വയറുനിറച്ച് കൊടുത്തു

113
ADVERTISEMENTS

ബിഗ്ബോസ്സ് റിയാലിറ്റി ഷോ ഇപ്പോൾ വളരെ മികച്ച രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഈ പരിപാടിയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന മത്സരാർത്ഥി ജാസ്മിൻ ജാഫറാണ്. യൂട്യൂബർ ആയ ജാസ്മിൻ ആദ്യത്തെ ആഴ്ചയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് ചെയ്തത്.

ഇപ്പോൾ പുതിയൊരു പ്രണയ ട്രാക്കും താരം കൊണ്ടുവന്നിട്ടുണ്ട് എന്ന് പറയുന്നതാണ് സത്യം. സഹമത്സരാർത്ഥിയായ ഗബ്രിയേലുമായി ഒരു പ്രണയ ട്രാക്ക് നടക്കുന്നതായി മനസ്സിലാക്കാൻ സാധിക്കുന്നു. എന്നാൽ ഇതിനിടയിൽ ജാസ്മിൻ ഇട്ടും പണി കിട്ടുന്നുണ്ട് എന്നതാണ് സത്യം. കഴിഞ്ഞദിവസം ലൈവിൽ കാണിച്ചിരുന്ന ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ADVERTISEMENTS

 

ജാസ്മിൻ സ്ക്രീൻ സ്പേസിന് വേണ്ടി വലിയ തോതിൽ തന്നെ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. മറ്റുള്ളവർക്ക് സംസാരിക്കാൻ സ്പേസ് കൊടുക്കാതെയാണ് ജാസ്മിൻ സംസാരിക്കുന്നത് ഇതിനിടയിൽ അൻസിബ തനിക്ക് സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞിട്ടും ജാസ്മിൻ നിർത്തുന്നില്ല.

READ NOW  എനിക്ക് അറ്റാക്ക് വന്നിരുന്നു , എന്റെ ഉപ്പയും പോകുന്നത് ഇതേ പ്രായത്തിലാണ് ; മരിക്കാൻ എനിക്ക് ഭയമില്ല- ഷാനവാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

തുടർന്ന് അൻസിബ ജാസ്മിനോട് ദേഷ്യപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. നിനക്കൊരു വിചാരമുണ്ട് ഇവിടെ നിനക്ക് മാത്രമേ എന്തും സംസാരിക്കാൻ സാധിക്കൂ എന്ന്. നിനക്ക് മാത്രമാണ് എല്ലാം അറിയാവുന്നത് എന്നൊക്കെ അൻസിബ പറയുന്നുണ്ട്. അത്രയും സമയം സംസാരിക്കാതെ ഇരുന്ന അൻസിബ പെട്ടെന്ന് റിയാക്ട് ചെയ്തത് പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടിയിട്ടുണ്ട്

ബിഗ് ബോസിൽ വന്ന സമയം മുതൽ തന്നെ അൻസിബ കാര്യമായി ഒന്നും സംസാരിക്കുന്നുണ്ടായിരുന്നു. ബിഗ് ബോസിന് പറ്റിയ ഒരു മത്സരാർത്ഥി അല്ല അൻസിബ എന്ന സംസാരം വരെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജാസ്മിന് നേർക്ക് തിരിഞ്ഞതോടെ അൻസിബ ഒരു ശക്തമായ മത്സരാർത്ഥിയാണെന്നാണ് പലരും പറയുന്നത്.

ഞാൻ സംസാരിക്കട്ടെ എന്ന് പറയുമ്പോൾ ഞാൻ കരുതി നിങ്ങൾക്കൊന്നും പറയാൻ കാണില്ല എന്നാണ് ജാസ്മിൻ ഉത്തരം കൊടുക്കുന്നത്. അത് കേട്ടുകൊണ്ടാണ് സംസാരിക്കുന്നത്. അൻസിബ സംസാരിച്ചു തുടങ്ങുമ്പോൾ ഒപ്പം അപ്സരയും അൻസിബയ്ക്കൊപ്പം കയറുന്നുണ്ട്.

READ NOW  മോഹൻലാലിനെയാണ് ആദ്യം ബിഗ് ബോസ് പുറത്താക്കേണ്ടത് -പറയുന്നത് പൊട്ടത്തരം- ഫിറോസ് ഖാൻ; പറയുന്ന കാരണം ഇത്

നിനക്കൊരു വിചാരമുണ്ട് ഇവിടെ ബാക്കി ആൾക്കാർക്ക് ഒന്നും സംസാരിക്കാൻ അറിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് അൻസിബ തുടങ്ങിയത്. തുടർന്ന് അവിടെയിരുന്ന് പെൺകുട്ടികളെല്ലാം ജാസ്മിന് വയറു നിറച്ചു കൊടുക്കുന്നതാണ് കാണുന്നത് ശേഷം അവിടെ നിന്നും പുള്ളിക്കാരി നൈസ് ആയി പോകുന്നതും കാണാം.

ADVERTISEMENTS