ഇഷ്ക്ക് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് ആൻ ശീതൾ. സിനിമയിലേക്ക് എത്തണമെന്ന് ആഗ്രഹം കൊണ്ട് സിനിമയിൽ എത്തിയ താരം ആയിരുന്നില്ല ആൻ. വളരെ യാദൃശ്ചികമായാണ് സിനിമ എന്ന അവസരം താരത്തെ തേടി വന്നത്.
മമ്മൂട്ടി നായകനായി എത്തിയ ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രമായിരുന്നു ആനിനു ശ്രദ്ധ നേടിക്കൊടുത്തത്. പിന്നീട് എസ്ര എന്ന സിനിമയിലും ചെറിയൊരു വേഷത്തിൽ താരമെത്തി. പിന്നീടാണ് ഷെയ്ൻ നിഗത്തിന്റെ നായികയായി ഇഷ്ക് എന്ന ചിത്രത്തിൽ എത്തുന്നത്. ഈ ചിത്രത്തിൽ മികച്ച റോളിൽ എത്തിയ മറ്റൊരു നടനാണ് ഷൈൻ ടോം ചാക്കോ.
പടച്ചോനെ ഇങ്ങനെ കാത്തോളി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറുകയും ചെയ്തു. ഇപ്പോൾ ഇതാ ഷൈൻ ടോം ചാക്കോയെ കുറിച്ച് ആൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഇഷ്ക്ക് എന്ന ചിത്രത്തിൽ വില്ലൻ റോളിൽ ആണ് shine to chacko എത്തിയിരുന്നത്. ഈ കഥാപാത്രം പ്രേക്ഷകർ വല്ലാതെ വെറുക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു. എന്നാൽ ഷൈനിന്റെ സിനിമ ജീവിതത്തിൽ വലിയൊരു മാറ്റം കൊണ്ടുവന്ന കഥാപാത്രവും ഇതു തന്നെയായിരുന്നു. ഒരു വില്ലൻ എങ്ങനെയായിരിക്കണം എന്ന് കാണിച്ചു തന്ന കഥാപാത്രമായിരുന്നു ഇഷ്കിലെ കഥാപാത്രം. ഇപ്പോൾ ഷൈനെ കുറിച്ചാണ് ആൻ പറയുന്നത്.
ഷൈനെ പോലെ നല്ലൊരു വ്യക്തിയെ താൻ തന്റെ ജീവിതത്തിൽ ഇതിനു മുൻപ് കണ്ടിട്ടില്ല എന്നാണ് ആൻ വ്യക്തമാക്കുന്നത്. അത്രയും സ്വീറ്റ് ആയ ഒരു വ്യക്തിയാണ്. ഒരു മുറിയിൽ നമുക്ക് ഷൈനോടൊപ്പം ഇരുന്നാൽ സുരക്ഷിതമായി ഇരിക്കാൻ സാധിക്കും. അത്രത്തോളം സെയ്ഫ് ആണ്.അദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോള്‍ നമ്മള്‍ക്ക് ഒരു സുരക്ഷിതത്വ ബോധം ഉണ്ടാകും. ആന്‍ പറയുന്നു.
വളരെയധികം തഗ് പറയുന്ന ഒരു വ്യക്തിയാണ് ഷൈൻ. പുള്ളിക്കാരൻ വളരെ സ്വീറ്റ് ആയിട്ടുള്ള ഒരാളാണ്. വളരെ നല്ല ഒരു ജന്റിൽമാനാണെന്ന് തന്നെ പറയാം. അങ്ങനെ ഒരാളെ ജീവിതത്തിൽ കണ്ടിട്ടില്ല. നമ്മളെപ്പോഴും കംഫർട്ടബിൾ ആക്കി നിർത്താൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്.
തന്റെ സിനിമയില്‍ വില്ലനാണ് എങ്കിലും നേരിട്ടുള്ള സ്വഭാവം അങ്ങനെയൊന്നുമല്ല. വില്ലൻ സ്വഭാവത്തിന് നേരെ വിപരീതമായി ആണ് ഷൈൻ യഥാർത്ഥത്തിൽ ഉള്ളത്. ആളുടെ അരികിൽ ഇരിക്കുമ്പോൾ നമുക്ക് ഭയങ്കര സുരക്ഷിതത്വം തോന്നും. സത്യം പറഞ്ഞാൽ പുള്ളിക്കാരന്റെ കൂടെ നമ്മൾ ഒരു മുറിയിൽ ഇരിക്കുകയാണെങ്കിൽ അത്രത്തോളം സേഫ് ആണെന്ന് പറയുന്നതാണ് സത്യം എന്നും ആൻ പറയുന്നു. സെറ്റില്‍ ഉള്ളപ്പോള്‍ ഷൈന്‍ തികച്ചും മറൊരു വ്യക്തിയാണ് എന്ന് മുന്പ് ഐശ്വര്യ ലെക്ഷ്മിയും പറഞ്ഞിട്ടുണ്ട്.
അതെ പോലെ തന്നെ ഇഷ്കിലെ നായകനായ ഷെയിന്‍ നിഗത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. കരിയറിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഫോകസ്ട് ആയിട്ടുള്ള ഒരാള്‍ ആണ് ഷെയിന്‍. അയാള്‍ സെറ്റില്‍ പൂര്‍ണമായും കഥാപാത്രതിലായിര്‍ക്കും ശ്രദ്ധ അതിലേക്ക് ഇറങ്ങി ചെന്ന് അഭിനയിക്കും. അതിന്റെ പൂര്നതക്കായി എത്ര ടെക്ക് പോകാനും അദ്ദേഹത്തിന് മടിയില്ല.
സദാചാര പോലിസിങ്ങിന്റെയും അത്തരത്തില്‍ ഉണ്ടാകുന്ന പ്രശങ്ങളെ കുറിച്ചും സംസരിക്കുനന്‍ ചിത്രമായിരുന്നു ഇഷ്ക് എന്നാല്‍ തന്റെ വ്യക്തി ജീവിതത്തില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് ആന്‍ ശീതള്‍ പറയുന്നു. സിനിമയിലോ വ്യക്തിജീവിതത്തിലോ മോശം അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നും ആന്‍ പറയുന്നു തന്റെ ച്ചുട്ടുമുല്ലവരെല്ലാം നല്ലവരായിരുന്നു എന്നും തരാം പറയുന്നു.