മലയാള സിനിമയിൽ ഒരുപിടി മനോഹരമായ കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുള്ള നടനാണ് ശ്രീനിവാസൻ. ഒരു നടൻ എന്നതിലുപരി മികച്ച ഒരുപിടി ചിത്രങ്ങളുടെ സൃഷ്ടാവ് കൂടിയാണ് അദ്ദേഹം എന്ന് പറയേണ്ടിയിരിക്കുന്നു. അടുത്ത സമയത്ത് ആരോഗ്യസംബന്ധമായ ചില പ്രശ്നങ്ങൾ കാരണം സിനിമാലോകത്തു നിന്നും മാറിനിന്ന് അദ്ദേഹം വീണ്ടും പൂർവാധികം ശക്തിയോടെ കുറുക്കൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരികെ വരുകയും ചെയ്തിരുന്നു.. ഒരു രോഗത്തിനും തന്റെ ആത്മവിശ്വാസത്തെ തളർത്താൻ സാധിക്കില്ല എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ജീവിതം എന്നത്.
അടുത്ത സമയത്ത് അദ്ദേഹം രാഷ്ട്രീയക്കാർക്കെതിരെ ഒരു രൂക്ഷ വിമർശനം നടത്തിയിരുന്നു അത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇന്ന് കേരളത്തിലെ അവസ്ഥയിൽ ശ്രീനിവാസൻ പറയുന്ന വാക്കുകൾ വളരെ ശരിയാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.
1500 വർഷങ്ങൾക്കു മുൻപ് ഗ്രീസിൽ നിലനിന്ന് ഒന്നാണ് ഡെമോക്രസി അഥവാ ജനാധിപത്യം എന്നു പറയുന്നത്. കഴിവുള്ള ആളുകളെ ഭരിക്കുവാൻ വേണ്ടി ജനങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നതിന്റെ പേരാണ് ഡെമോക്രസി എന്നായിരുന്നു അന്ന് സോക്രട്ടീസ് പോലും പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ ഇന്ന് നമ്മൾ ജീവിക്കുന്ന സ്ഥലം ഒരു നരകം ആണെന്ന് പറയാം.
വോട്ട് ചെയ്യുന്നവർക്ക് സത്യത്തിൽ കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവില്ല എന്നതാണ് സത്യം. ജനാധിപത്യം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും ഇതു കൂടിയാണെന്ന് നമ്മൾ ഓർമിക്കണം..ഈ കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള ഇതൊക്കെ കാണാൻ ശരിക്കും ഇന്ന് സോക്രട്ടീസ് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഡെമോക്രസി കണ്ടുപിടിച്ചവനെ ആദ്യം തൂക്കി കൊന്നതിനുശേഷം അദ്ദേഹം സ്വന്തമായിട്ട് ജീവൻ വെടിഞ്ഞേനെ. ഇന്നത്തെ ജനാധിപത്യം എന്ന് പറയുന്നത് രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന കള്ളന്മാർക്ക് അവരുടെ മരണസമയം വരെ അഴിമതി ചെയ്യുവാനുള്ള ഒരു ലൈസൻസ് മാത്രമാണ്.
ഇവിടെ നിൽക്കുന്ന നിലനിൽക്കുന്ന വ്യവസ്ഥിതി അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ യാതൊന്നും തന്നെ ചെയ്യുവാനും ഒരു സംവിധാനവുമില്ല. . അതിനാൽ തന്നെ ഇവിടുത്തെ സംവിധാനത്തെ ജനാധിപത്യം എന്ന് ഞാൻ വിളിക്കില്ല മറിച്ച് തെമ്മാടിപത്യം എന്ന് മാത്രമേ സംബോധന ചെയ്യുകയുള്ളൂ എന്നാണ് പറയുന്നത്. തീർത്തും ദുഃഖകരമായ ഒരു ചുറ്റുപാടിലാണ് ഇന്ന് ഇന്ത്യയിലുള്ള ഓരോരുത്തരും ജീവിച്ചു പോകുന്നത്.
പ്രത്യേകിച്ച് ഒരു ഗുണവും കഴിവും ഇല്ലാത്ത തസ്കരന്മാർ രാഷ്ട്രീയത്തിൽ എത്തുകയും അവർ നമ്മുടെ നാടിനെ കട്ടുമുടിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ നമ്മൾ നേരിൽ കാണുകയാണ് ചെയ്യുന്നത് . ഈ ദുരിത ജീവിതം ഏതെങ്കിലും ഒരു കാലത്ത് മാറുമെന്ന് പ്രതീക്ഷയോടെ മുന്നോട്ട് ജീവിക്കാൻ മാത്രമാണ് നമുക്ക് ഓരോരുത്തർക്കും ഇപ്പോൾ സാധിക്കുന്നത്. പ്രത്യേകമായി ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രം ചൂണ്ടി പറയുന്നതല്ല എന്റെ ഈ വാക്കുകൾ എല്ലാ രാഷ്ട്രീയ പാർട്ടിയും ഏതാണ്ട് ഒരേ പോലെ തന്നെയാണ്. എല്ലാ ഏകദെശം കണക്കുമാണ് . ആരോഗ്യസ്ഥിതി ഒട്ടും വയ്യാത്ത അവസ്ഥയിൽ പോലും ചങ്കൂറ്റത്തോടെ ശ്രീനിവാസൻ പ്രതികരിച്ചത് ഇങ്ങനെ ആണ്