ഗായകൻ വിധു പ്രതാപിനും സന്നിധാനന്ദനുമെതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് അതി രൂക്ഷമായ ഒരു അധിക്ഷേപം ഉണ്ടായിരിക്കുകയാണ്. ഗായകൻ സന്നിദാനന്ദന്റെ കുടുംബ ചിത്രം അതായതു ഭാര്യയുമൊത്തുള്ള ചിത്രമടക്കം പോസ്റ്റ് ചെയ്താണ് അധിക്ഷേപം ഉഷ കുമാരി എന്ന പേരിലുള്ള ഒരു ഫേസ്ബുക് അക്കൗണ്ടിൽ നിന്നാണ് ഇത്തരത്തിൽ ഒരു മോശം പരാമർശം ഉണ്ടായിരിക്കുന്നതു.
സന്നിദാനന്ദൻന്റെ രൂപത്തെയും വേഷത്തെയുമാണ് ഇവർ അധിക്ഷേപിച്ചിരിക്കുന്നതു . കലാകാരന്മാരെ ഏവർക്കും ഇഷ്ട്ടമാണെന്നും എന്നാൽ സന്നിധാന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണ് എന്നും അത് കണ്ടാൽ ആർക്കും അറപ്പും ഭയവുമുണ്ടാകും എന്നും തുണയ്ക്കും അങ്ങനെ തോന്നുന്നു എന്നുമാണ് ഇവർ കുറിച്ചിരിക്കുന്നത്. അതേപോലെ വിധു പ്രതാപിനെയും അധിക്ഷേപിക്കുന്നുണ്ട്.
മുടി നീട്ടി വളർത്തിയിരിക്കുന്നതാണ് ഇവരുടെ പ്രധാന പ്രശനം അവർ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്. ഓരോ അമ്മമാരും തങ്ങളുടെ മക്കളായ ആൺകുട്ടികളെ ആൺകുട്ടികളായും പേപെണ് കുട്ടികളെ പെൺ കുട്ടികളായും തന്നെ വളർത്തണം . അതല്ലാതെ വിധു പ്രതാപിനെ പോലെയും സന്നിദാനാനന്ദനെയും പോലെ മുടി നീട്ടി വളർത്തി കോമാളിയായി ജീവിച്ചു തീർക്കാനുള്ളതല്ല ജീവിതം എന്ന് ഇവർ കുറിപ്പിൽ പറയുന്നു.
അതെ പോലെ ഇപ്പോഴുള്ള ടോപ് സിംഗർ സീസൺ ത്രീ യിൽ ഉള്ള ഒരു മോൻ വളരെ നന്നായി പാടുന്നുണ്ട് പക്ഷെ അവനെ കണ്ടാൽ ആകെ കൺഫ്യൂഷൻ ആകും എന്നും ഇതൊക്കെ എന്താണ് അവനെ വളർത്തുന്ന അമ്മക്കും അച്ചനും ഇതൊക്കെ ശ്രദ്ധിച്ചു കൂടെ എന്നും; നാളെ അവരെ മറ്റുളളവർ ചാന്തു പൊട്ട് എന്ന് വിളിക്കാൻ വഴിയൊരുക്കികൊടുക്കുകയാണ് എന്നും അവർ തന്റെ കുറിപ്പിൽ പറയുന്നു.
വിധു പ്രതാപും സന്നിദാനന്ദനും തങ്ങളുടെ മുടി നീട്ടി വളർത്തിയിരിക്കുന്നതു അത്തരത്തിൽ മുടി നീട്ടി വളർത്തി അവർ സ്ത്രീകളിലെപോലെ നടക്കുന്നു എന്ന തരത്തിലാണ് ഇവർ ഇരുവരെയും അധിക്ഷേപിച്ചിരിക്കുന്നത്. ഇവരുടെ പോസ്റ്റിനു വലിയ രീതിയിൽ വിമർശനം ഉണ്ടായിരിക്കുകയാണ്. മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ കയറി ഇടപെടുകയും അതെ പോലെ queer കമ്മ്യൂണിറ്റിയെ അപമാനിക്കുന്ന താരത്തിലാണ്ആ വർ പോസ്റ്റിട്ടത് എന്നും അറിവില്ലായ്മ കൊണ്ടാണ് ഇത്തരത്തിൽ എഴുതിയത് എന്നും ആണ് പലരുടെയും ആരോപണം.
തന്നെ ഇത് ഒരുപാട് വേദനിപ്പിച്ചെന്നു സന്നിദാനന്ദൻ പറഞ്ഞിരുന്നു ഒപ്പം അവരുടെ പോസ്റ്റടക്കമാ ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്ക് വക്കുകയും ചെയ്തിരുന്നു. ഇതിലും വലിയ അധിക്ഷേപങ്ങളും താൻ നേരിട്ടിട്ടുണ്ട് എന്നും എന്നാൽ ഇത് മറ്റുളളവരെ അറിയിക്കണം എന്ന് തോന്നി കാരണത്തെ താൻ ഇതൊക്കെ സഹിക്കാൻ ശീലിച്ചിട്ടുണ്ട് എങ്കിലും ഇത്തരം അധിക്ഷേപങ്ങളും മൂലം ആത്മഹത്യ പോലും ചെയ്തു പോകുന്നവരുണ്ട് അവർക്ക് വേണ്ടി ഇത്തരകാക്കരെ സമൂഹത്തിനു മുന്നണിൽ കാട്ടിക്കൊടുക്കാൻ ആണ് താൻ ഇത് പങ്ക് വച്ചത് എന്നും സന്നിദാനന്ദൻ പറയുന്നു.