Advertisement
Home MOVIES കെട്ടാൻ ഒന്നും പറ്റില്ല നിന്നെ വലിയ നായികയാക്കാം എന്ന് ശശിയേട്ടൻ പറഞ്ഞു – സീമ...

കെട്ടാൻ ഒന്നും പറ്റില്ല നിന്നെ വലിയ നായികയാക്കാം എന്ന് ശശിയേട്ടൻ പറഞ്ഞു – സീമ പറഞ്ഞത്

7636
ADVERTISEMENTS

മലയാള സിനിമ കണ്ടിട്ടുള്ള വളരെ പ്രിയപ്പെട്ട താരദമ്പതിമാരായിരുന്നു ഐവി ശശിയും സീമയും. ഒരു ഡാൻസിലൂടെ ഐവി ശശിയുടെ ജീവിതത്തിലേക്ക് കടന്നുവന്ന നടിയാണ് സീമ. പിന്നീട് മാതൃക ദമ്പതിമാരായി വളരെ മികച്ച ദാമ്പത്യ ജീവിതമായിരുന്നു ഇവർ നയിച്ചിരുന്നത്. വ്യത്യസ്തമായ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് സീമ. അവളുടെ രാവുകൾ എന്ന ചിത്രമാണ് താരത്തിന് ഒരു വലിയ കരിയർ ബ്രേക്ക് നൽകിയത്. സിദ്ധിക്ക് അവതാരകനായി എത്തിയ ഒരു പരിപാടിയിൽ ശശിയും സീമയും മുൻപ് ഒരുമിച്ച് എത്തിയതും ഈ പരിപാടിയിൽ ഇവർ പറഞ്ഞ ചില കാര്യങ്ങളുമാണ് ശ്രദ്ധ നേടുന്നത്.

അവളുടെ രാവുകൾ എന്ന സിനിമയിലേക്ക് അഭിനയിക്കാൻ വേണ്ടി ശ്രീദേവി, ജയഭാരതി എന്നീ പ്രമുഖ നടിമാരെ അടക്കം പലരെയും വിളിച്ചിരുന്നു. എന്നാൽ ഒരു വേ,ശ്യ,യാ,യ സ്ത്രീയുടെ വേഷം ചെയ്യുവാൻ പലർക്കും മടിയായിരുന്നു. ആ സമയത്ത് അധികമാരും അത്തരമൊരു കഥാപാത്രത്തെ അഭിനയിപ്പിക്കാൻ തയ്യാറായില്ല.

അങ്ങനെയാണ് ഇങ്ങനെ ഒരാൾ ഉണ്ടല്ലോ എന്ന് ഓർക്കുന്നത്.. അങ്ങനെയാണ് സീമയെ വിളിച്ചു ഇക്കാര്യം പറയുന്നത്. സീമ ചെയ്യാൻ തയ്യാറായി. ആദ്യത്തെ മേക്കപ്പ് ടെസ്റ്റിന് ശേഷം ചിത്രങ്ങളും എടുത്തു മുഖം വീർത്തിട്ടുള്ള ചിത്രങ്ങളാണ് വേണ്ടത് അതിൽ ഏതോ ഒരെണ്ണം നന്നായി വരികയും ചെയ്തു. അങ്ങനെയാണ് സീമയെ ഈ ഒരു കഥാപാത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നത് എന്ന് ഐവി ശശി പറയുന്നു.

ADVERTISEMENTS
READ NOW  "കയറടി അകത്ത്‌" എന്നാൽ അത് ചെയ്യിപ്പിച്ചിട്ടേ നിന്നെ വിടുന്നുള്ളു എന്ന് പറഞ്ഞു സംവിധായകൻ അലറി- കരണക്കുറ്റിക്ക് ഒരെണ്ണം കൊടുത്തു

ആദ്യത്തെ ഷൂട്ടിനെ മേക്കപ്പ് ഒക്കെ ഇട്ട് തയ്യാറായെങ്കിലും ശശിയേട്ടൻ തന്നോട് പറഞ്ഞത് വൈകുന്നേരത്തെ തിരക്ക് കണ്ടിട്ട് നീ വേണോ എന്ന് പറയാം എന്നായിരുന്നു. നൃത്തം ചെയ്തുകൊണ്ടിരുന്ന തന്നെ പിടിച്ചുകൊണ്ടു വന്നിട്ട് അതുമില്ല ഇതുമില്ല എന്ന് അവസ്ഥയായി പോയോ എന്ന് താനാ നിമിഷം ചിന്തിച്ചു പോയി എന്നാണ് സീമ പറയുന്നത്.

തനിക്ക് നായിക വേഷം ലഭിച്ചില്ലെങ്കിൽ നൃത്തജീവിതം കൂടി നഷ്ടമാകും ഇനി എന്താവും ഭാവി എന്ന് താൻ ചിന്തിച്ചു. വൈകുന്നേരത്തെ ഒച്ചപ്പാടുകൾ ഒക്കെ കേട്ടുകൊണ്ടാണ് താൻ ലൊക്കേഷനിലേക്ക് വന്നത് അപ്പോഴും നായികയാണ് താനെന്നും പറഞ്ഞിരുന്നില്ല.. ആ സമയത്ത് അവിടെ വലിയ തിരക്കായിരുന്നു. പിന്നെയാണ് നായികയാണെന്ന് മനസ്സിലായത്..

ചിത്രീകരണം നടന്നത് മുഴുവൻ ഒറ്റ സ്ഥലത്തായിരുന്നു. ആ സിനിമയിൽ അഭിനയിച്ചിരുന്നവരുടെ വീടുകൾ അടക്കം അതിന്റെ അടുത്ത് ആയിരുന്നു എല്ലാവരും ലൊക്കേഷനിലേക്ക് വന്നതു പോലും നടന്നാണ്. അന്നാണ് സീമ താൻ അഭിനയിക്കുന്നത് ഒരു വേശ്യ കഥാപാത്രമാണെന്ന് പോലും അറിയുന്നത് എന്ന് ഐവി ശശി പറയുന്നു.

READ NOW  മുകേഷിന്റെ സിനിമയിൽ സഹനടനായി ഒരിക്കൽ മലയാളത്തിന്റെ മെഗാസ്റ്റാർ എത്തിയിരുന്നു നിങ്ങൾക്കറിയുമോ ?

പിന്നീടാണ് തങ്ങളുടെ ഇടയിൽ ആർക്കാണ് ആദ്യം പ്രണയം തോന്നിയത് എന്നും ഇതുവരെയും മനസ്സിലാക്കിയെടുക്കാൻ സാധിച്ചിട്ടില്ല എന്ന് പറയുന്നത്. ആദ്യം സീമയെ പാട്ടിലേക്ക് വിളിച്ചപ്പോൾ തന്നെ ഉള്ളിൽ ഒരു ചെറിയ ഇഷ്ടം ഉണ്ടായിരുന്നു എന്ന് ഐ വി ശശി പറയുന്നു . തിരിച്ച് സിമയ്ക്ക് ഇഷ്ടം തോന്നിയത് എപ്പോഴാണെന്ന് അറിയില്ല. അത് ഓർമ്മയുമില്ലെന്നാണ് സിമ പറയുന്നത്. നിന്നെ ഞാൻ വലിയൊരു നായികയാക്കാം പക്ഷേ കെട്ടാൻ ഒന്നും പറ്റില്ല എന്ന് ശശിയേട്ടൻ ഒരിക്കൽ പറഞ്ഞിരുന്നു എന്ന് സീമ തുറന്നു പറയുന്നുണ്ട്. അദ്ദേഹത്തിന് വേറെ ആരും പെണ്ണ് കൊടുക്കാത്തതുകൊണ്ടാണ് തന്നെ വിവാഹം കഴിച്ചത് എന്നും തമാശയോടെ സീമ പറയുന്നു. തന്നെ അദ്ദേഹം വിവാഹം കഴിക്കുവൊന്നു പോലും അറിവില്ലായിരുന്നു പെട്ടന്ന് ഓർ സുപ്രഭാതത്തിൽ വന്നു പറയുകയാണ് നിന്നെ ഞാൻ വിവാഹം കഴിക്കും എന്ന് . അന്ന് അമ്മയോട് ഒക്കെ പോയി പറഞ്ഞു അനുവാദം വാങ്ങിയിരുന്നു എന്നും ഐ വി ശശി പറയുന്നു.

READ NOW  ബാക്കിൽ നിന്ന് പിടിച്ചു" 10 മിനിറ്റ് സമ്മതിച്ചാൽ മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാം വെളിപ്പെടുത്തലുമായി മാളവിക

വേറെ പെണ്ണ് കാണാൻ പോയി എന്നൊക്കെ വന്നു താൻ സീമയോട് പറയുമായിരുന്നു എന്നും അപ്പോൾ ഉള്ള അവരുടെ റിയാക്ഷൻ നോക്കുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. തന്റെ ഉള്ളിൽ ആണ് ആദ്യം പ്രണയം ഉണ്ടായതു അതുകൊണ്ടു തന്നെ സിനിമയുടെ കാര്യമോ എന്തെങ്കിലുമൊകകെ പറഞ്ഞു ഇടയ്ക്കിടെ വിളിച്ചു വരുത്തുമായിരുന്നു എന്നും ഐ വി ശശിഅന്ന് ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ADVERTISEMENTS