Advertisement
Home Mind and Relationships 19 വർഷത്തെ ദാമ്പത്യം, ഒരു കുഞ്ഞും; ഒടുവിൽ ഭർത്താവ് സ്വന്തം സഹോദരനാണെന്ന് തിരിച്ചറിഞ്ഞ് ഞെട്ടിത്തരിച്ച് ഭാര്യ!

19 വർഷത്തെ ദാമ്പത്യം, ഒരു കുഞ്ഞും; ഒടുവിൽ ഭർത്താവ് സ്വന്തം സഹോദരനാണെന്ന് തിരിച്ചറിഞ്ഞ് ഞെട്ടിത്തരിച്ച് ഭാര്യ!

8477
ADVERTISEMENTS

സിനിമകളിലും സീരിയലുകളിലും മാത്രം കണ്ട് ശീലിച്ച സംഭവങ്ങൾ യഥാർത്ഥ ജീവിതത്തിൽ നടന്നാലോ? ജനിച്ചയുടനെ വേർപിരിഞ്ഞുപോയ സഹോദരങ്ങൾ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ, അങ്ങനെ യാദൃശ്ചികമായി കണ്ടുമുട്ടിയവർ പരസ്പരം പ്രണയത്തിലാവുകയും, വിവാഹം കഴിച്ച് 19 വർഷത്തോളം ഒരുമിച്ച് ജീവിക്കുകയും ചെയ്താലോ? ബ്രസീലിലെ സാവോ പോളോയിൽ (Sao Paulo) നിന്നുള്ള അഡ്രിയാന-ലിയാൻഡ്രോ ദമ്പതികളുടെ ജീവിതം ഏതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ്.

അനാഥത്വത്തിൽ നിന്നും പ്രണയത്തിലേക്ക്

സൗന്ദര്യവർദ്ധക വസ്തുക്കളുടെ വില്പനക്കാരിയായ അഡ്രിയാനയ്ക്കും, ലോറി ഡ്രൈവറായ ലിയാൻഡ്രോയ്ക്കും ജീവിതത്തിൽ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ – കുട്ടിക്കാലത്ത് തങ്ങളെ ഉപേക്ഷിച്ചുപോയ സ്വന്തം അമ്മയെ കണ്ടെത്തുക. വിചിത്രമെന്ന് പറയട്ടെ, രണ്ടുപേരുടെയും അമ്മമാരുടെ പേര് ‘മരിയ’ (Maria) എന്ന് തന്നെയായിരുന്നു. ഒരേ പേരുള്ളത് തികച്ചും യാദൃശ്ചികം മാത്രമാണെന്നായിരുന്നു ഇരുവരും കരുതിയിരുന്നത്.

ADVERTISEMENTS

വെറും ഒരു വയസ്സുള്ളപ്പോഴാണ് അഡ്രിയാനയെ അമ്മ ഉപേക്ഷിക്കുന്നത്. പിന്നീട് അച്ഛന്റെ തണലിലാണ് അവൾ വളർന്നത്. മറുവശത്ത്, ലിയാൻഡ്രോയ്ക്ക് എട്ട് വയസ്സുള്ളപ്പോൾ അവന്റെ അമ്മയും അവനെ ഉപേക്ഷിച്ച് പോയി. പിന്നീട് രണ്ടാനമ്മയാണ് അവനെ വളർത്തിയത്.

READ NOW  ഒരു ആണും പെണ്ണും ഒരു കയറിൽ ബന്ധിക്കപ്പെട്ട് ഒരു വർഷം; പരസ്പരം തൊടാൻ പോലും അനുവാദമില്ല! രണ്ടു കലാകാരൻമാർ നടത്തിയ ഞെട്ടിക്കുന്ന പരീക്ഷണം ഒടുവിൽ സംഭവിച്ചത്

അഡ്രിയാനയുടെ ആദ്യ വിവാഹം 15 വർഷത്തിന് ശേഷം പരാജയപ്പെട്ടിരുന്നു. ആ ബന്ധത്തിൽ അവൾക്ക് മൂന്ന് കുട്ടികളുമുണ്ട്. അതിനുശേഷമാണ് അവൾ തന്റെ ജന്മനാടായ സാവോ പോളോയിലേക്ക് തിരിച്ചെത്തുന്നതും, ഇരുപത് വർഷങ്ങൾക്ക് മുൻപ് ലിയാൻഡ്രോയെ കണ്ടുമുട്ടുന്നതും. ആദ്യ കാഴ്ചയിൽ തന്നെ ഇരുവരും പ്രണയത്തിലായി. പിന്നീട് ഇരുവരും ഒരുമിച്ചായി താമസം. 19 വർഷമായി ഒരുമിച്ച് ജീവിക്കുന്ന ഇരുവർക്കുമായി ഒരു മകളുമുണ്ട്.

റേഡിയോ പ്രോഗ്രാം വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന സത്യം

വർഷങ്ങൾ കടന്നുപോയിട്ടും സ്വന്തം അമ്മയെ കണ്ടെത്തണമെന്ന അഡ്രിയാനയുടെ ആഗ്രഹത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല. അങ്ങനെ 2014-ൽ ബ്രസീലിലെ പ്രശസ്തമായ ‘റേഡിയോ ഗ്ലോബോ’യുടെ (Radio Globo) കാണാതായ ബന്ധുക്കളെ കണ്ടെത്താൻ സഹായിക്കുന്ന ‘ദി ടൈം ഈസ് നൗ’ (The Time Is Now) എന്ന പരിപാടിയുടെ സഹായം അവൾ തേടി.

അഡ്രിയാനയുടെ അന്വേഷണം ഒടുവിൽ ഫലം കണ്ടു. പരിപാടിയിലൂടെ അവൾ തന്റെ അമ്മയായ മരിയയെ കണ്ടെത്തി. എന്നാൽ, ആ സന്തോഷത്തിന് സെക്കന്റുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തനിക്ക് ലിയാൻഡ്രോ എന്ന് പേരുള്ള, തന്നെക്കുറിച്ച് യാതൊന്നുമറിയാത്ത മറ്റൊരു മകൻ കൂടിയുണ്ടെന്ന് ആ അമ്മ റേഡിയോയിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞു.

READ NOW  കിടപ്പറയിൽ 'എസ്കലേറ്റർ' വേണ്ട, ഇനി 'പിൻബോൾ' കളിക്കാം; ദാമ്പത്യത്തിലെ വിരസത മാറ്റാൻ പുതിയ തന്ത്രം!

ആ നിമിഷം അഡ്രിയാനയുടെ ലോകം തകർന്നു വീഴുകയായിരുന്നു. താൻ ജീവന് തുല്യം സ്നേഹിക്കുന്ന, തന്റെ മകളുടെ അച്ഛൻ, സാക്ഷാൽ തന്റെ സ്വന്തം സഹോദരനാണെന്ന സത്യം അവൾക്ക് ഉൾക്കൊള്ളാനായില്ല. “നിങ്ങൾ പറയുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ലിയാൻഡ്രോ എന്റെ ഭർത്താവാണ്,” പരിപാടിക്കിടെ വാവിട്ട് കരഞ്ഞുകൊണ്ട് അഡ്രിയാന പറഞ്ഞു. സത്യമറിഞ്ഞ ശേഷം തന്നെ ലിയാൻഡ്രോ ഉപേക്ഷിക്കുമോ എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ ഭയം.

എന്താണ് ജനി#റ്റിക് സെ#ക്ഷ്വ#ൽ അട്രാ#ക്ഷൻ (GSA)?

ശാസ്ത്രീയമായി ഇത്തരം സാഹചര്യങ്ങളെ ‘ജനി#റ്റിക് സെ#ക്ഷ്വ#ൽ അട്രാ#ക്ഷ#ൻ’ എന്നാണ് വിളിക്കുന്നത്. കുട്ടിക്കാലത്ത് വേർപിരിയുകയും, പിന്നീട് മുതിർന്ന ശേഷം കണ്ടുമുട്ടുകയും ചെയ്യുന്ന അടുത്ത ബന്ധുക്കൾക്കിടയിൽ അമിതമായ ശാരീരിക-മാനസിക ആകർഷണം ഉണ്ടാകുന്ന പ്രതിഭാസമാണിത്. സ്വാഭാവികമായി ഒരുമിച്ച് ഒരേ കുടുംബത്തിൽ വളരുന്ന സഹോദരങ്ങൾക്കിടയിൽ ഇത്തരം ആകർഷണങ്ങൾ ഉണ്ടാകില്ല. എന്നാൽ വ്യക്തിത്വം രൂപപ്പെടുന്ന നിർണ്ണായക കാലഘട്ടത്തിൽ വേർപിരിയുകയും വർഷങ്ങൾക്ക് ശേഷം കാണുകയും ചെയ്യുമ്പോൾ, ജനിതകപരമായ സാമ്യങ്ങൾ പലപ്പോഴും അവരെ പരസ്പരം ആകർഷിക്കാൻ കാരണമാകുമെന്ന് മനഃശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

READ NOW  ഭർത്താവിനും ഭാര്യയ്ക്കുമിടയിലേക്ക് 'കാമുകി' എത്തി, പിന്നെ സംഭവിച്ചത്...; 2026-ൽ വൈറലായി ഒരു 'ത്രപ്പിൾ'(മൂന്നു പേരൊന്നിച്ചു പ്രണയം പങ്കിടുക ) ജീവിതം!

വേർപിരിയില്ലെന്ന ഉറച്ച തീരുമാനം

തുടക്കത്തിൽ ഈ വാർത്ത ഇരുവരിലും വലിയ മാനസിക ആഘാതം സൃഷ്ടിച്ചെങ്കിലും, പിന്നീട് കുടുംബാംഗങ്ങളെ മുഴുവൻ വിളിച്ചുകൂട്ടി അവർ ഒരു സുപ്രധാന തീരുമാനമെടുത്തു. ലോകം എന്ത് പറഞ്ഞാലും ഈ ബന്ധം ഉപേക്ഷിക്കില്ലെന്നും, നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഭാര്യാഭർത്താക്കന്മാരായി തന്നെ തുടരുമെന്നും അവർ പ്രഖ്യാപിച്ചു.

“മരണം മാത്രമേ ഞങ്ങളെ വേർപെടുത്തുകയുള്ളൂ. ദൈവം ഇച്ഛിച്ചതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. ഇതൊക്കെ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊന്നാകുമായിരുന്നു. പക്ഷേ ഞങ്ങൾ പ്രണയത്തിലായിപ്പോയി. ഞങ്ങൾക്കിനിയും ഒരുപാട് സ്വപ്നങ്ങളുണ്ട്, അതൊന്നും ആർക്കും തകർക്കാനാകില്ല,” അഡ്രിയാന ഉറപ്പിച്ചു പറയുന്നു. തങ്ങളെ ഉപേക്ഷിച്ചുപോയ അമ്മയോട് ഇപ്പോൾ യാതൊരു ദേഷ്യവുമില്ലെന്നും, ഭാവിയിൽ അമ്മയെ നേരിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും ഇരുവരും വ്യക്തമാക്കി.

ADVERTISEMENTS