മലയാള സിനിമയിൽ വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ഒരു വ്യക്തിയാണ്സംവിധായകനായ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെയും ചില ഓൺലൈൻ ചാനലുകളിലൂടെയും ഒക്കെ പല താരങ്ങളുടെയും പെരുമാറ്റത്തെയും വിമർശിക്കുകയും അറിയപ്പെടാത്ത സിനിമ പിന്നാമ്പുറ കഥകൾ ഒക്കെ ദിനേശ് വെളിപ്പെടുത്താറുണ്ട് .. അതിനെക്കുറിച്ചാണ് പലപ്പോഴും പലരും പറയാറുള്ളത്. വലിയതോതിൽ തന്നെ ഈ വിമർശനങ്ങൾ ഒക്കെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ പഴയകാല നടന്മാരെ കുറിച്ചൊക്കെ താരം പറയുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
പഴയകാല നടന്മാരെ കുറിച്ച് പറയുകയാണെങ്കിൽ ആദ്യം നസീറിനെ കുറിച്ച് തന്നെ പറയണം. വളിച്ച സാമ്പാർ കൊടുത്താലും അദ്ദേഹം പറയും വളരെ മനോഹരമായിരിക്കുന്നു എന്ന്. ആരെയും അങ്ങനെ വിഷമിപ്പിക്കുന്ന ഒരു രീതിയല്ല അദ്ദേഹത്തിന്. ഒരു മനുഷ്യനോടും മോശമായി സംസാരിക്കില്ല അങ്ങനെ ഒരാളെ ഇനി ഉണ്ടാകില്ല അത്രക്കും വിജയമുളള മനുഷ്യൻ.
നസീർ സാറിന്റെ സ്വഭാവം പോലെ ആയിരിക്കണം സത്യത്തിൽ ഒരു നടൻ എന്ന് ഞാൻ പറയില്ല വളിച്ച സാമ്പാർ ആണെങ്കിൽ അത് വളിച്ചതാണ് എന്ന് തന്നെ പറയണം. എന്നാൽ അദ്ദേഹം അങ്ങനെയൊന്നും പറയില്ല. മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇനി സോമട്ടനിലേക്ക് വരികയാണെങ്കിൽ എന്നെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. അടുത്ത സുഹൃത്താണ്. പക്ഷേ കണ്ടാൽ കീരിയും പാമ്പും ആണ് .വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കൂട്ടത്തിലാണ് ചിലപ്പോൾ കോസ്റ്റ്യൂം ഒക്കെ കൊടുക്കുമ്പോൾ അതൊന്നും ഇഷ്ടപ്പെടാതെ എടുത്ത് കളയും. കുറച്ചു കഴിയുമ്പോൾ കോസ്റ്റിയൂം ഡയറക്ടർസ് ഒക്കെ അവരുടെ പാട്ടിനു പോകും. അതുകഴിയുമ്പോൾ പുള്ളി അതുതന്നെ എടുത്തിട്ടോളും. അങ്ങനെയുള്ള ഒരു രീതിയാണ് പുള്ളിയുടേത് വളരെ പാവമാണ്.
സോമനെ കൊണ്ടുള്ള ബുദ്ധിമുട്ടു കൂടിയപ്പോൾ സംവിധായകൻ ജെ സി ഡാനിയൽ ചെയ്തത് അടുത്ത ദിവസം സെറ്റിൽ സോമൻ വന്നപ്പോൾ നസീറിന്റെ വലിയ ഒരു ഫോട്ടോ വച്ച് മാൾ ഒക്കെ ചാർത്തി പൂജ സാധനങ്ങൾ ഒരുക്കി എല്ലാവരും വാരി വരിയായി നിന്ന് പ്രാർത്ഥിക്കുന്നു അന്ന് നസീർ ജീവിച്ചിരിക്കുന്ന കാലമാണ് അത് കണ്ടു കൊണ്ട് വന്ന സോമന് കാര്യം മനസിലായി അത് തനിക്കുള്ള പണിയാണ് എന്ന്.
അതിനു ശേഷം ഒരു മൂന്ന് നാലു ദിവസം പ്രശനമില്ലായിരുന്നുപിന്നെ വീണ്ടും തുടങ്ങും ശാന്തിവിള പറയുന്നു . അത്രക്കും ഇഷ്ടമായിരുന്നു സിനിമയിലുള്ള ഏവർക്കും നസീർ സാറിനെ ഇഷ്ടവും ബഹുമാനവും സ്നേഹവുമാണ്. അത് സോമനെ ഒന്ന് ഊർമ്മിപ്പിക്കാനാണ് അങ്ങനെ ചെയ്തത്. സോമനും പാവമാണ് പക്ഷേ ഇവരെ ഒകകെ പ്രത്യേക രീതിയിൽ കൊണ്ട് നടക്കണം.
എല്ലാവരോടും അവരുടെ രീതിയിൽ തന്നെ നിൽക്കുകയാണ് വേണ്ടത്. തിലകൻ ചേട്ടൻ ഒക്കെയാണെങ്കിൽ വളരെ പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാണ്.. ഞാൻ അവരുമായി ഒന്നും ഒരു പിണക്കത്തിനും പോയിട്ടില്ല. കാരണം ഞാൻ അതേ രീതിയിലാണ് അവരുടെയൊക്കെ അരികിൽ നിൽക്കുന്നത്. തിലകൻ ചേട്ടൻ സെറ്റ് റെഡി ആയിട്ട് വിളിക്കാൻ പറഞ്ഞ അസിസ്റ്റന്റ് രാജാജി അദ്ദേഹത്തെ എല്ലാം ഓക്കേ എന്ന് പറഞ്ഞു വിളിച്ചു റെഡി ആയല്ലോ വെറുതെ കൊണ്ട് വന്നു നിർത്തരുത് എന്ന് പറഞ്ഞു.
എല്ലാം റെഡി ആയി എന്ന് പറഞ്ഞു തിലകനെ കൊണ്ട് വന്നു. അപ്പോൾ സെറ്റിൽ ക്യാമറാമാൻ ചെറിയ മാറ്റം വരുത്തി അപ്പോൾ തിലകൻ ചേട്ടൻ ആ അസിസ്റ്റന്റിനോട് പറഞ്ഞു നീ പോക്രിത്തരം ആണ് കാണിച്ചത്. തന്റെ അച്ഛനെ ആണേൽ താൻ ഇതുപോലെ കൊണ്ട് വന്നു നിർത്തുമോ എന്ന്. അപ്പോൾ അയാൾ പറഞ്ഞു ഞാൻ എന്റെ പ്രായമായ അച്ഛനെ നിങ്ങളെ ഇതുപോലെ മക്കൾ സംരക്ഷിക്കാതെ പണിക്ക് വിട്ടിരിക്കുന്ന പോലെ പണിക്ക് വിടില്ല വീട്ടിൽ ഇരുത്തി സംരക്ഷിക്കും എന്ന്. അന്ന് അത് വലയ വഴക്കായി പ്രശനമായി.
മോഹൻലാലിൻറെ സിംപ്ലിസിറ്റി മമ്മൂക്കയെങ്കിൽ നിന്ന് പ്രതീക്ഷിക്കരുത്. അതെ പോലെ മമ്മൂട്ടിയുടെ കൃത്യ നിഷ്ഠത മോഹൻലാലിൽ നിന്നും പ്രതീക്ഷിക്കരുത്. എന്നും ശാന്തിവിള പറയുന്നു. ഓരോത്തർക്കും ഓരോ രീതികൾ ഉണ്ട് മമ്മൂട്ടിയുടെ രീതി പോലെ മോഹൻലാലിനെ ട്രീറ്റ് ചെയ്യരുത്. തിരിച്ചും ഓരോ ആളുകളെ അറിഞ്ഞു വേണം ട്രീറ്റ് ചെയ്യാൻ താൻ അങ്ങനെ ആണ് ദീർഘ കാലം അസിസ്റ്റന്റ് ആയി പ്രവർത്തിച്ചത്.
ഇപ്പോൾ പ്രസന്റ് ആയിട്ടുള്ള ആളുകളിൽ ആരെയാണ് മലയാള സിനിമയിൽ ഉള്ളവർ അനുകരിക്കേണ്ടത് എന്ന് ചോദിക്കുകയാണെങ്കിൽ ഞാൻ പറയുന്നത് ശ്രീനിവാസനയാണ് എന്നാണ്. കാരണമായാൾ നല്ലൊരു മനുഷ്യനാണ്. എന്ത് കാര്യവും തുറന്നു പറയുന്ന യാതൊരു മടിയുമില്ലാത്ത നല്ലൊരു മനുഷ്യനെന്ന് അദ്ദേഹത്തെ വിളിക്കാം. വെറുതെ 500 രൂപയ്ക്ക് തന്റെ പേരിൽ അല്ലാതെ കഥ എഴുതി കൊടുത്തിട്ടുള്ള ഒരു കാലമദേഹത്തിനുണ്ടായിരുന്നു. തന്റെ പട്ടിണി മാറ്റാൻ വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്.
ഇന്ന് പലരും പറയുന്നത് പോലെ ആരുടെയും കഥ മോഷ്ടിക്കുകയോ ഒന്നും അദ്ദേഹം ചെയ്യില്ല. അതിന്റെ ഒന്നും ആവശ്യം അദ്ദേഹത്തിന് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.അസാധ്യമായ ഒരു ജീനിയസ് ആണ് അദ്ദേഹം നിസ്സാര സംഭവങ്ങളിൽ നിന്നല്ലേ അദ്ദേഹം കഥകൾ ഉണ്ടാക്കിയിട്ടുള്ളത് ഇന്നും പ്രസക്തമല്ലേ അദ്ദേഹത്തിന്റെ തമാശകൾ . അദ്ദേഹത്തിന്റെ മൂത്തമകൻ ആ ഒരു ട്രാക്കിലേക്ക് വരുന്നുണ്ട് നല്ല വിഷനുള്ള പയ്യനാണ് അവൻ. ജില്ലയ്യ്വാൻ ഇനിയും തെളിയിക്കണം ശാന്തിവിള പറയുന്നു.