
യുഎസിലെ കൻസാസ് സംസ്ഥാനത്തിൽ നിന്നുള്ള അഞ്ച് വയസുകാരിയെ വീടില്ലാത്ത ക്യാമ്പ് സൈറ്റിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, അമ്മ അവളെ വീട്ടിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ ആണ് ഇത് സംഭവിച്ചത് . 14 വയസ്സിന് താഴെയുള്ള ഇരയെ കൊലപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കുറ്റങ്ങൾ ഉൾപ്പെടുത്തി പ്രതിയായ മിക്കെൽ ഡബ്ല്യു ചെറിയെ പോലീസ് ഈ ആഴ്ച ആദ്യം അറസ്റ്റ് ചെയ്തു.
2 മില്യൺ ഡോളറിന്റെ ബോണ്ടിലാണ് മിക്കലിനെ തടവിലാക്കിയിരിക്കുന്നത്, ഡിസംബർ 21 ന് കോടതിയിൽ ഹാജരാക്കും. സോയി ഫെലിക്‌സ് എന്ന പെൺകുട്ടിയെ ഒക്‌ടോബർ 2 ന് ഗ്യാസ് പമ്പിന് സമീപം ജീവന് അപകടകരമായ പരിക്കുകളോടെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
മിക്കലും സോയിയും മറ്റ് താമസക്കാർക്കൊപ്പം ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. സോയിയുടെ അമ്മ എല്ലാ താമസക്കാരെയും പുറത്താക്കി ഒരു കിലോമീറ്ററിൽ താഴെയുള്ള വീടില്ലാത്ത ക്യാമ്പ്‌സൈറ്റിൽ താമസിക്കാൻ തുടങ്ങി.
സോയിയുടെ അമ്മയും പ്രതിയും തമ്മിലുള്ള ബന്ധം അവ്യക്തമാണ്.
ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം സോയി തന്റെ കൻസാസിലെ വീട്ടിൽ വളരെ മോശമായ ജീവിതമാണ് നയിച്ചിരുന്നത്. അവൾ ആരാലും നോക്കാനില്ലാതെ വളരുന്ന കുട്ടിയാണെന്നും അമ്മ അവളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നില്ലെന്നും അയൽക്കാർ പറഞ്ഞു. സോയിയും സ്കൂളിലും പോയിരുന്നില്ല . വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ വേണ്ട രീതിയിൽ ഭക്ഷണം പോലും നൽകാതെ മോശമായ ജീവിത സാഹചര്യത്തിലായിരുന്നു ‘അമ്മ കുഞ്ഞിനെ താമസിപ്പിച്ചിരുന്നത് എന്നാണ് അമേരിക്കൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്. എന്തുകൊണ്ടാണ് ഇവർ സ്വൊന്തം കുഞ്ഞിനോട് ഈ ക്രൂരത കാണിക്കുന്നത് എന്ന് ഇനിയും വ്യക്തമായിട്ടില്ല.
“അങ്ങനെ ഒറ്റപ്പെട്ട തെരുവിൽ കഴിയേണ്ട കുറ്റിയായിരുന്നില്ല സോയ . ഇവിടെയാണ് അവളുടെ വീട്. അവൾക്ക് വേണ്ടി എന്തും ചെയ്യാൻ കഴിയുന്ന നാലഞ്ചു ആളുകൾ ഉണ്ട്, ”അയൽവാസി പറഞ്ഞു. മറ്റൊരു അയൽവാസി വാർത്താ ഔട്ട്‌ലെറ്റിനോട് പറഞ്ഞു, അവൾ അവളുടെ വീട്ടിൽ വന്ന് എന്തെങ്കിലും കഴിക്കാൻ ആവശ്യപ്പെടാറുണ്ടെന്നും അല്ലെങ്കിൽ അവിടെ തന്നെ താമസിപിക്കാൻ ആവശ്യപ്പെടുമെന്നും. “സാധാരണയായി ഒരു കുട്ടി അങ്ങനെ തുടരാൻ സ്ഥിരമായി താലപര്യം കാണിക്കുമ്പോൾ, സ്വന്തം വീട്ടിൽ മോശമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്നു നമുക്ക് ഉറപ്പിക്കാം ,” ഷാനിക്വ ബ്രാഡ്‌ലി എന്ന് പേരുള്ള മറ്റൊരു അയൽക്കാരൻ അഭിപ്രായപ്പെട്ടു.
2018-ൽ ജനിച്ച ഒരു കുട്ടിക്ക് നേരെ അപകടകരമായ ആയുധം ഉപയോഗിച്ച് അക്രമം നടത്തിയതിന് സോയിയുടെ അമ്മയെ 18 മാസത്തെ “പ്രത്യേക കരുതൽ തടവിൽ ” പ്രവേശിപ്പിച്ചതായി ടോപേക്ക ക്യാപിറ്റൽ ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
കുഞ്ഞിന്റെ ശവസംസ്‌കാരത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ വന്ന അമ്മാവൻ , ശവസംസ്‌കാരച്ചെലവുകൾക്കായി ഒരു ധനസമാഹരണം ആരംഭിച്ചു ആ പേജിൽ കുഞ്ഞു സോയിയെ വിശേഷിപ്പിക്കുന്നത് ” ലോകത്തെ പ്രകാശമാനമാക്കുന്ന സുന്ദരമായ പുഞ്ചിരി ഉണ്ടായിരുന്ന മനോഹരിയും നിഷ്ക്കളങ്കയുമായ കൊച്ചു പെൺകുട്ടി എന്നാണ്.