ഓരോ ദിവസം കഴിയും തോറും കയ്യിലെ ചരടിന്റെ എണ്ണം കൂടുന്നല്ലോ ? കളിയാക്കാൻ ശ്രമിച്ച അവതാരകന് യോഗി ബാബു നൽകിയ മറുപടി ഇങ്ങനെ

1

തെന്നിന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് തമിഴ് സിനിമയിൽ, ഹാസ്യത്തിന് തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് യോഗി ബാബു. തമാശ നിറഞ്ഞ സംഭാഷണങ്ങളും ശരീരഭാഷയും കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ അദ്ദേഹം ഏറെ പ്രശസ്തനാണ്. തുടക്കത്തിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട യോഗി ബാബു, പിന്നീട് തമിഴ് സിനിമയിലെ മുൻനിര ഹാസ്യ താരങ്ങളിൽ ഒരാളായി വളർന്നു. അദ്ദേഹത്തിന്റെ സ്വാഭാവികമായ അഭിനയ ശൈലിയും, പ്രേക്ഷകരുമായി എളുപ്പത്തിൽ കണക്ട് ചെയ്യുന്ന രീതിയും അദ്ദേഹത്തെ ജനപ്രിയനാക്കി.

തമിഴ് സിനിമയിൽ മാത്രമല്ല, മറ്റു തെന്നിന്ത്യൻ ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സാധാരണക്കാരൻ്റെ രൂപവും അല്പം തടിയുള്ള ശരീരഭാഷയും അദ്ദേഹത്തിന് പ്രേക്ഷകരുമായി പെട്ടെന്ന് അടുപ്പം തോന്നാൻ സഹായിച്ചു. തമിഴ്നാട്ടിലെ മധുരയിൽ ജനിച്ച യോഗി ബാബുവിന് സിനിമയിലേക്കുള്ള വരവ് അത്ര എളുപ്പമായിരുന്നില്ല. ഒരു സാധാരണ കുടുംബത്തിൽ നിന്ന് വരുന്ന അദ്ദേഹം തൻ്റെ കഠിനാധ്വാനത്തിലൂടെയും പ്രതിഭയിലൂടെയുമാണ് ഇന്ന് കാണുന്ന വിജയം കൈവരിച്ചത്.

ADVERTISEMENTS
   

ഇന്ന് തമിഴ് സിനിമയിലെ മുൻനിര കോമഡി താരമായ അദ്ദേഹം വളർന്നിരിക്കുകയാണ്. തമിഴിലെ കോമഡി രാജാക്കന്മാരായ വടി വേലുവിന്റെയും വിവേകിന്റെയും അഭാവവും യോഗി ബാബുവിന് തുണയായിട്ടുണ്ട്. വിജയ് രജനികാന്ത് തുടങ്ങിയ മുൻനിര സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ പോലും ഇപ്പോൾ മുഴുനീള കോമഡി റോളിൽ തിളങ്ങുന്ന തമിഴിലെ ഏറ്റവും വിലപിടിപ്പുള്ള കോമഡി താരമാണ് അദ്ദേഹം . ഗുരുവായൂർ അംബാല നടയിൽ എന്ന മലയാളം ചിത്രത്തിലും അടുത്തിടെ അദ്ദേഹം അഭിനയിച്ചിരുന്നു. ഇപ്പോൾ വൈറൽ ആകുന്നത് ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവതാരകൻ യോഗി ബാബുവിനോട് അദ്ദേഹത്തിന്റെ വിശ്വാസത്തെ കണക്ട് ചെയ്തു ഒരു ചെറിയ കളിയാക്കൽ എന്ൻ രീതിയിൽ ഒരു ചോദ്യം ചോദിക്കുകയും അതിനു അദ്ദേഹം നൽകിയ മറുപടിയുമാണ്.

ഷോയിൽ അവതാരകൻ ചോദിച്ചത് ദിവസങ്ങൾ പോകുന്നതിനനുസരിച്ചു താങ്കളുടെ കയ്യിലെ ചരടിന്റെ എണ്ണവും കൂടുകയാണല്ലോ അതെന്താണ് എന്നാണ്. അതിനു യോഗി ബാബു നൽകിയ മറുപടി അല്പം കടുപ്പത്തിൽ ആണ്. നിനക്ക് ആവശ്യമില്ലാത്ത അല്ലെങ്കിൽ ബന്ധമില്ലാത്ത ചോദ്യങ്ങൾ ചോദിക്കണ്ട ,എന്തെന്നാൽ ഇത് ദൈവത്തിന്റെ കാര്യമാണ് . നീയും ഞാനും ഉണ്ടാകുന്നതിനു എത്രയോ മുൻപ് ഉണ്ടായ കാര്യമാണ് അത്. അതിനെ പാട്ടി കൂടുതൽ പറയാൻ നിൽക്കണ്ട. അതോടെ അവതാരകൻ ചോദ്യം അവസാനിപ്പിക്കുകയാണ്.

ഗജാന അഗത്യ,ഗുഡ് ബാഡ് അഗ്ലി രാജ സാബ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഈ വർഷം ഇനി പുറത്തിറങ്ങാൻ പോകുന്ന ചിത്രങ്ങൾ

ADVERTISEMENTS