യോദ്ധ എന്ന ചിത്രം കണ്ടവരാരും അതിലെ നായികയായ മധുബാലയെ മറക്കില്ല. അശ്വതി എന്ന കഥാപാത്രത്തെ അതിമനോഹരമാക്കിയ മധുബാല ഒരു മലയാളി നടിയല്ല; പക്ഷേ മലയാളത്തിൽ ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിട്ടുണ്ട്. നീലഗിരി, നിന്നിഷ്ടം എന്നിഷ്ടം തുടങ്ങിയ ചിത്രങ്ങൾ ഒക്കെ താരത്തിന്റെ മലയാളത്തിലെ ശ്രദ്ധ നേടിയ ചിത്രങ്ങൾ. തമിഴ് ശ്രദ്ധേയമായ ചിത്രം റോജയായിരുന്നു. റോജയിൽ അരവിന്ദ് സ്വാമിക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ അത്ര പെട്ടെന്ന് മലയാളികൾ മറന്നു പോകാൻ ഇടയില്ല. ഈ ചിത്രമാണ് തമിഴ് മലയാളത്തിലുമൊക്കെ വലിയൊരു ഫാൻ ബേസ് തന്നെ മധുബാലയ്ക്ക് സൃഷ്ടിച്ചത്.
തമിഴ്നാട്ടുകാരിയായ മധുബാല ഹേമ മാലിനിയുടെ മരുമകൾ കൂടിയാണ്. ജൂഹി ചൗളയുമായും അടുത്ത ബന്ധം താരം പുലർത്തുന്നുണ്ട്. മുംബൈയിലെ ഒരു യൂണിവേഴ്സിറ്റിയിൽ ശാസ്ത്രത്തിൽ ബിരുദം എടുത്തതിനുശേഷം നേരെ സിനിമയിലേക്ക് എത്തുകയായിരുന്നു താരം. വളരെ കുറച്ചു കാലങ്ങൾ മാത്രം സിനിമയിൽ നിലനിന്ന വിവാഹ ജീവിതത്തിലേക്ക് താരം കടക്കുകയും ചെയ്തു. ആനന്ദ് ഷാ എന്ന വ്യക്തിയെയാണ് താരം വിവാഹം ചെയ്തത്. ഹിന്ദിയിലും മലയാളത്തിലും തമിഴിലും എല്ലാം ഒരു കൈ നോക്കിയതാരം മണി രത്നം ചിത്രമായ റോജയിലൂടെ ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്.
നസ്രിയ പ്രധാന വേഷത്തിൽ എത്തിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന മലയാള സിനിമയിലും ശ്രദ്ധേയമായ ഒരു വേഷത്തിൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം മധുബാല എത്തിയിരുന്നു. സൗന്ദര്യത്തിൽ മധുബാലയെ വെല്ലാൻ കഴിവുള്ള ഒരു നടി എത്തിയിട്ടില്ല എന്ന് പറയുന്നതാണ് സത്യം.
രണ്ടു കുട്ടികളുമായി വളരെ സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇന്ന് താരം. യഥാർത്ഥ പേര് പത്മ മാലിനി എന്നായിരുന്നുവെങ്കിലും സ്കൂളിൽ പഠിക്കുന്ന സമയത്താണ് മധുമാലിനി എന്നു പേര് മാറ്റുന്നത്. അവിടെ നിന്നാണ് മധുബാലയിലേക്ക് എത്തുന്നത്.
ചില ടെലിവിഷൻ പരമ്പരകളിലും താരത്തെ കാണാൻ സാധിച്ചിരുന്നു. ഒരു ഫോട്ടോ ഷൂട്ടിന്റെ ഇടയിലാണ് ആനന്ദ്ഷ എന്ന തന്റെ ജീവിതപങ്കാളിയെ താരം കണ്ടെത്തുന്നത്. തുടർന്ന് ഇരുവരും 1999 വിവാഹിതർ ആവുകയായിരുന്നു ചെയ്തത്. രണ്ട് പെൺമക്കളാണ് മധുവിനുള്ളത്. ജൂഹി ചൗളയുടെ ഭർത്താവായ ജയ് മേത്തയുടെ ബന്ധു കൂടിയാണ് മധുബാലയുടെ ഭർത്താവ്