ചൈനയിൽ സംഭവിക്കുന്നത് എല്ലായ്പ്പോഴും ലോകത്തെ അമ്പരപ്പിക്കുന്ന കാര്യങ്ങൾ ആണ് അത് ചിലപ്പോൾ അവിടുത്തെ ഭാരത്തെ കുറിച്ചാകാം അതല്ലെങ്കിൽ മറ്റു തരത്തിലുള്ള വാർത്തകളാകാം.
പക്ഷേ എന്ത് തന്നെയായാലും ചൈന ഗവൺമെന്റിന്റെ നിരീക്ഷണത്തിനു വിധേയമാകാതെ ഒന്നും തന്നെ പുറത്തു വരില്ല എന്നത് സത്യം. എപ്പോളും ലോകം ആശ്ചര്യത്തോടും പലപ്പോഴും അറപ്പോടുമൊകകെ നോക്കുനന് വ്യത്യസ്തങ്ങളായ കാഴ്ചകൾ അവിടെ നിന്നും വരാറുണ്ട്.
ഇത്തവണ പങ്ക് വെക്കുന്ന വീഡിയോ അല്പം അറപ്പോടെ കാണാൻ മാത്രമേ പാട് മറ്റൊന്നുമല്ല ചൈനയിൽ പുഴു മഴ പെയ്യുന്നു എന്ന രീതിയിൽ ആണ് വീഡിയോ പ്രചരിക്കുന്നത് . സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്ത ഒരു വീഡിയോ ആണ് ഇത് .
ന്യൂയോർക്ക് പോസ്റ്റിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, തലസ്ഥാന നഗരമായ ബെയ്ജിംഗിൽ നിന്നുള്ള വീഡിയോയിൽ റോഡുകളും വാഹനങ്ങളും പുഴുക്കളെപ്പോലെ എന്തോ ഒരു ജീവികളാൽ പൊതിഞ്ഞതായി കാണിക്കുന്നു. ബീജിംഗിലെതെരുവുകളിൽ കാണുന്ന കാറുകളിലും റോഡിൽ നിന്നുമൊക്കെയാണ് ഇത്തരത്തിലുള്ള ജീവികളെ കാണുന്നത്.
ഇൻസൈഡർ പേപ്പർ പങ്കിട്ട വീഡിയോ, ബീജിംഗിലെ റോഡുകളിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളിലെല്ലാം പുഴുവിനെപ്പോലെ പൊടിപിടിച്ച തവിട്ടുനിറത്തിലുള്ള ജീവികളുടെ കൂട്ടങ്ങൾ കാണിക്കുന്നുണ്ട് . ആകാശത്ത് നിന്ന് വീഴുന്ന പുഴുക്കളിൽ നിന്ന് രക്ഷനേടാൻ ആളുകൾ കുടയും ചൂടി നടക്കുന്ന കാഴ്ചയാണ് കാണാനായതെന്നും റിപ്പോർട്ടിൽ പറയുന്നു.
I'm in Beijing and this video is fake. Beijing hasn't got rainfall these days.
— Shen Shiwei 沈诗伟 (@shen_shiwei) March 10, 2023
“പുഴുമഴയ്ക്ക് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല, എന്നിരുന്നാലും മദർ നേച്ചർ നെറ്റ്‌വർക്ക് എന്ന ശാസ്ത്ര ജേണൽ സൂചിപ്പിക്കുന്നത് കനത്ത കാറ്റിനു ശേഷമാണ്ഇത്തരത്തിൽ പുഴുക്കളെ പോലുള്ള ജീവികൾ താഴേക്കു വീഴുന്നത്”, ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
“പ്രാണികൾ ചുഴലിക്കാറ്റിൽ അകപ്പെടുമ്പോൾ കൊടുങ്കാറ്റിന് ശേഷം ഇത്തരത്തിലുള്ള സംഭവങ്ങൾ സംഭവിക്കുന്നതായി മറ്റൊരു മാധ്യമം സൂചിപ്പിക്കുന്നു.
അതേസമയം, വീഡിയോ വ്യാജമാണെന്നും ബീജിംഗ് നഗരം അടുത്ത കാലത്തായി മഴയ്ക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെന്നും ചൈനീസ് മാധ്യമപ്രവർത്തകൻ ഷെൻ ഷിവെ അവകാശപ്പെട്ടു. “ഞാൻ ബീജിംഗിലാണ് താമസിക്കുന്നത് , ഈ വീഡിയോ വ്യാജമാണ്. ഈ ദിവസങ്ങളിൽ ബെയ്ജിംഗിൽ മഴ ലഭിച്ചിട്ടില്ല, ”ഷെൻ ഷിവെയ് ട്വീറ്റ് ചെയ്തു.