
കഴിഞ്ഞ ഇരുപതു വർഷമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ജീജ സുരേന്ദ്രൻ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറ സനിഗ്ദ്യം. രണ്ടു മേഖലകളിലും വളരെ മികച്ച ധാരാളം കഥാപത്രങ്ങൾ ജീജ ചെയ്തിട്ടുണ്ട്.
തന്റെ വ്യക്തി പരമായ അഭിപ്രായം തുറന്നു അംസരിച്ചു പലപ്പോഴും വിവാദങ്ങളിൽ പെട്ടിട്ടുള്ള താണ്ടിയാണ് ജീജ സുരേന്ദ്രൻ. ഇപ്പോൾ താരം നടൻ മമ്മൂട്ടിയുടെ സൗന്ദര്യത്തെ പ്രകീർത്തിച്ചു കൊണ്ട് സംസാരിച്ച ഒരു അഭിമുഖ വീഡിയോ വൈറലായിരിക്കുകയാണ്.
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ സൗന്ദര്യം അദ്ദേഹത്തിന്റെ പ്രായം എഴുപതു കഴിഞ്ഞിട്ടും ചർച്ച വിഷയമാണ്. ഇന്നും ആ സൗന്ദര്യം മറ്റു കൂടാതെ എങ്ങനെ സംരക്ഷിക്കുന്നു എന്ന് ഓരോരുത്തർക്കും അത്ഭുതമാണ്. ഇന്നും യുവ നടന്മാർക്കു പോലും മമ്മൂട്ടിയാണ് ഫാഷൻ ഐക്കൺ ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ഫാഷൻ സെൻസും എനർജിയും യുവ താരങ്ങൾക്ക് പോലുമില്ല അനന്തു സത്യമാണ്.
ജീജ സുരേന്ദ്രൻ തന്റെ പരിചയത്തിൽ അമേരിക്കയിലുള്ള ഒരു പെൺകുട്ടിയുടെ മമ്മൂട്ടിയോടുള്ള ഭ്രാന്തമായുള്ള ആരാധനയാണ് ആദ്യം പറയുന്നത്. അവരുടെ വാട്ട്സ്ആപ്പിന്റെ വാൾപേപ്പറിൽ മമ്മൂട്ടിയുടെ ഫോട്ടോ ആണെന്നാണ് ജീജ പറയുന്നത്. അവളുടെ പേരാണ് രാജി അവൾക്ക് മമ്മൂട്ടിയുടെ നമ്പർ എങ്ങനെയോ കിട്ടി അവൾ തനിക്കു കിട്ടുന്നതെല്ലാം മമ്മൂട്ടിക്ക് അയച്ചു കൊടുക്കും അവൾ അദ്ദേഹത്തിന് വോയ്‌സ് റെക്കോഡ് ചെയ്തു അയച്ചു കൊടുക്കും മമ്മൂട്ടി ഇതുവരെ അവളെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നാലും അവൾ കയ്യിൽ കിട്ടുന്നതെല്ലാം അദ്ദേഹത്തിന് അയച്ചു കൊടുക്കും മമ്മൂക്ക പ്രതികരിക്കാറില്ല. ജീജ പറയുന്നു .
അവൾ എപ്പോളും പറയാറുണ്ട് നാട്ടിൽ വരുമ്പോൾ ആരുടെയെങ്കിലും കയ്യോ കാലോ പിടിച്ചു പോയി മമ്മൂക്കയെ കാണും എന്ന് അത്രക്ക് ഇഷ്ടമാണ് മമ്മൂക്കയെ. കല്യാണം കഴിഞ്ഞവരും കുട്ടികളായവരുമായ സ്ത്രീകളൊക്കെ പറയും പുരുഷൻ എന്ന് പറഞ്ഞാൽ ആറ് മമ്മൂട്ടി ആണ് എന്നിട്ടു ഭർത്താക്കന്മാരെ കൊണ്ടി പറയും ദാ കിടക്കുന്ന കണ്ടില്ലേ എന്ന് . പലരും തന്നോട് ചോദിക്കും ഒന്ന് കാണാൻ പറ്റുമോ , ഒന്ന് കാണിപ്പിക്കുമോ എന്നൊക്കകെ ധാരാളം സ്ത്രീകൾ തന്നോട് ചോദിക്കാറുണ്ട്. വായസ്സൊന്നും അവർക്ക് ഒരു പ്രശ്നവുമല്ല. ആ ഫിസിക്ക് അതിൽ അവർക്ക് ഭ്രാന്താണ് സ്ത്രീകൾക്ക് മമ്മൂട്ടി എന്ന് പറഞ്ഞാൽ ഭ്രാന്താണ്. ജീജ മനസ്സ് തുറന്നു പറയുന്നു.





