
മലയാള സിനിമയിൽ ഒരുപാട് മികച്ച കഥകൾ സമ്മാനിച്ചത് പോലെ തന്നെ നിരവധി മികച്ച നായികമാരെ സമ്മാനിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് ലാൽ ജോസ്. ഒരുകാലത്ത് സംവിധായകനായ ബാലചന്ദ്രമേനോൻ ചെയ്തതുപോലെയായിരുന്നു നിരവധി നായികന്മാരെ മലയാള സിനിമയ്ക്ക് ലാൽ ജോസ് സമ്മാനിച്ചിട്ടുള്ളത്.
അവരിൽ പ്രമുഖരായവരാണ് അനുശ്രീ, സംവൃത സുനിൽ, കാവ്യാ മാധവൻ, അമല പോൾ, അർച്ചന കവി, കൈലേഷ് തുടങ്ങിയവരൊക്കെ. നായികമാരെ തിരഞ്ഞെടുക്കുവാൻ വേണ്ടി ഒരിക്കൽ ഒരു റിയാലിറ്റി ഷോ വരെ ലാൽ ജോസ് നടത്തിയിരുന്നു. ഈ റിയാലിറ്റി ഷോയിലൂടെയാണ് നടി അനുശ്രീയും സ്വാസികയുമൊക്കെ ഈ ഒരു രംഗത്തേക്ക് കടന്നു വരുന്നത്. എന്തുകൊണ്ടാണ് പുതുമുഖ നായികമാരെ തന്റെ സിനിമയിൽ കൂടുതലായി കാസ്റ്റ് ചെയ്യുന്നത് എന്നതിന് മറുപടി പറയുകയാണ് ഇപ്പോൾ ലാൽ ജോസ്.
പഴയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യത്തിന് മറുപടിയുമായി ലാൽ ജോസ് എത്തുന്നത്. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ തന്റെ പ്രശ്നം കൊണ്ട് തന്നെയാണ് ഇത്തരത്തിൽ പുതുമുഖ നായികമാരെ സിനിമയിൽ കൊണ്ടുവരുന്നത്. കാരണം ഒരേ സമയം ഒരുപാട് പേരുടെ അഹങ്കാരം താങ്ങാനുള്ള കഴിവ് തനിക്കില്ല എന്നാണ് താരം ചിരിയോടെ പറയുന്നത്..
അതിന്റെ കാരണവും ലാൽ ജോസ് പറയുന്നുണ്ട്. പലപ്പോഴും സീനിയർ ക്യാരക്ടർ റോളുകൾ ചെയ്യുന്ന ആളുകൾക്ക് ഡേറ്റിന്റെ പ്രശ്നമുണ്ടാകും. അപ്പോള്‍ അവരുടെ ഡേറ്റ് നു അനുസരിച്ച് നമമള്‍ ഒരു ചാര്ട്ടുണ്ടാക്കും . കാരണം അവരുടെ ഡേറ്റ് നമ്മൾ നോക്കേണ്ടതാണല്ലോ. അതുപോലെ തന്നെ സ്വോഭാവ വേഷങ്ങള്‍ ചെയ്യുന്ന നടന്മാര്‍ക്കും ചിലപ്പോൾ ഡേറ്റിന്റെ പ്രശ്നം വരും ഇത് രണ്ടും കൂടി അഡ്ജസ്റ്റ് ചെയ്തു വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ഭ്രാന്തുണ്ട് . ഈ കൂട്ടത്തിൽ വീണ്ടും നായികമാരും കൂടി അങ്ങനെ പറയുക ആണെങ്കിൽ അത് വലിയ ബുദ്ധിമുട്ടായിരിക്കും.
അപ്പോൾ ഒരു ഭാഗം എങ്കിലും സമാധാനത്തോടെ ഇരിക്കുമല്ലോ എന്ന് കരുതിയാണ് പുതുമുഖനായികമാർക്ക് പലപ്പോഴും അവസരം നൽകാറുള്ളത്. ആ ഒരു വശത്തെങ്കിലും പ്രശ്നം അൽപം കുറഞ്ഞിരിക്കുമല്ലോ എന്ന സമാധാനം കൊണ്ടാണ് അങ്ങനെ താൻ സിനിമകളിൽ നായികമാരെ തിരഞ്ഞെടുത്തിട്ടുള്ളത് എന്നും ലാൽ ജോസ് പറയുന്നുണ്ട്. അതുപോലെ തന്നെ ഒരാൾ ചാൻസ് ചോദിച്ചു വരികയാണെങ്കിൽ അയാൾക്ക് കൊടുക്കാൻ ചാൻസ് ഇല്ല എന്നുണ്ടെങ്കിൽ അയാളോടെ വളരെ നല്ല രീതിയിൽ മാത്രമേ പെരുമാറാറുള്ളൂ എന്നാണ് ലാൽ ജോസ് പറയുന്നത്.