ട്രെയിനിന്റെ അവസാന കോച്ചിലെ x’ എന്ന അക്ഷരം എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?

15243

നാം പലപ്പോഴും ട്രെയിനിൽ യാത്ര ചെയ്യാറുണ്ട് എന്നാൽ അതിൽ കാണുന്ന പല അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഒക്കെ എന്തിനാണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകില്ലേ. അവയ്‌ക്കെല്ലാം പ്രത്യേകം ഉദ്ദേശങ്ങൾ ഉണ്ട് എന്നുള്ളതിൽ യാതൊരു സംശയവുമില്ല അത്തരത്തിൽ നിങ്ങൾക്ക് പലപ്പോഴും തോന്നിയിട്ടുള്ള ട്രെയിനിലെ ഒരു ചിഹ്നത്തിന്റെ ഉദ്ദേശമാണ് ഇന്ന് പങ്ക് വെക്കുന്നത്

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നാം പലപ്പോഴും കണ്ടിട്ടുണ്ടാകും, അവസാന കോച്ചിന്റെ ഏറ്റവും പിറകിലായി ഒരു വലിയ ‘എക്സ്’ വരച്ചിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. എന്നിരുന്നാലും, ഇതിന് പിന്നിലെ കാരണം നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിഹ്നത്തിന് പിന്നിലെ അർത്ഥം കണ്ടു പിടിക്കാൻ ശ്രമിച്ചിട്ടുണ്ടോ?

ADVERTISEMENTS
   

എന്നാൽ ഇപ്പോൾ ആ വലിയ x ന്റെ അർഥം വിശദീകരിക്കുന്ന ഒരു ട്വീറ്റ് ഇന്ത്യൻ റെയിൽവേ മന്ത്രാലയം അടുത്തിടെ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കിട്ടു. അവരുടെ പോസ്റ്റ് നിങ്ങളെ അമ്പരപ്പിച്ചേക്കാം.

റയിൽവെയുടെ പോസ്റ്റ് ഇങ്ങനെയാണ്

“നിനക്കറിയാമോ? ട്രെയിനിന്റെ അവസാന കോച്ചിലെ ‘എക്സ്’ എന്ന അക്ഷരം കോച്ചുകളൊന്നും ഉപേക്ഷിക്കാതെ ട്രെയിൻ കടന്നുപോയി എന്നാണ് സൂചിപ്പിക്കുന്നത്, ”അവർ ട്വീറ്റ് ചെയ്തു.

മഞ്ഞ നിറത്തിലുള്ള ‘എക്സ്’ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന കോച്ചിനെ കാണിക്കുന്ന ചിത്രവും അവർ പങ്കിട്ടു. അവർ ചിത്രത്തിന് ഒരു അടിക്കുറിപ്പും ചേർത്തു, “എക്സ് എന്ന അക്ഷരം അത് ട്രെയിനിന്റെ അവസാന കോച്ചാണെന്ന് സൂചിപ്പിക്കുന്നു. കോച്ചുകളൊന്നും അവശേഷിപ്പിക്കാതെ ട്രെയിൻ പൂർണ്ണമായും കടന്നുപോയതായി റെയിൽവേ ഉദ്യോഗസ്ഥർക്ക് സ്ഥിരീകരണം ലഭിക്കുന്നതിനാണ് ഇത്.

കുറച്ചു കൂടി വിശദമാക്കിയാൽ ട്രെയിനിന്റെ ഓരോ ബോഗിയും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതാണ്. എന്തെങ്കിലും തകരാർ മൂലം അത് വിട്ടു പോകാൻ സാധ്യതയുണ്ട് അത്തരത്തിൽ സംഭവിക്കുക വിരളമാണ് എങ്കിലും ചില സ്റ്റേഷനുകളിൽ വച്ച് ബോഗികൾ പരസ്പരം കണക്ട് ചെയ്യുകയും . യാത്ര കഴിഞ്ഞു ഒരു എൻജിൻ മാറ്റി അടുത്ത ദിശയിലേക്ക് പോകാൻ മറ്റൊരു എൻജിൻ എതിർ ദിശയിലെ ബോഗിയിൽ കണക്ട് ചെയ്യുന്നു. അതോടൊപ്പം തന്നെ അതുവരെ യുള്ള എൻജിൻ ട്രെയിനിന്റെ ബോഗിയിൽ നിന്ന് മാറ്റുകയും വേണം അത്തരത്തിൽ എൻജിൻ മാറ്റി സ്ഥാപിക്കുമ്പോൾ ആദ്യത്തെ ദിശയിലെ ആദ്യ കോച്ച് എതിർ ദിശയിലേക്ക് പോകുന്ന ട്രെയിനിന്റെ അവസാന കോച്ചായി മാറും. അത്തരത്തിൽ എൻജിൻ കൃത്യമായി മാറ്റി എന്നും സ്റ്റേഷനിൽ നിന്ന് പോകുന്ന ട്രെയിനിന്റെ ബോഗികൾ എല്ലാം കൃത്യമായി കണക്ട് ചെയ്‌തു എന്ന് സ്റ്റേഷൻ അധികൃതർക്ക് മനസിലാക്കാനും ഈ x ചിഹ്നം സഹായിക്കും.

ഒരു ദിവസം മുമ്പാണ് പോസ്റ്റ് ഷെയർ ചെയ്തത്. ട്വീറ്റ് ചെയ്‌തതുമുതൽ, പോസ്റ്റ് 2.2 ലക്ഷത്തിലധികം കാഴ്‌ചകൾ നേടി, എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, ഷെയറിന് 4,100 ഓളം ലൈക്കുകളും ലഭിച്ചു. ഈ പോസ്റ്റിന് പ്രതികരിക്കുന്നതിനിടയിൽ ആളുകൾ പലതരം കമന്റുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്.

“ഈ വിഷ്വൽ ഇൻഡിക്കേറ്റർ ശരിക്കും സഹായകരമാണ് ഒരാൾ കുറിച്ച്

സ്റ്റേഷനിൽ നിന്ന് പലപ്പോഴും ട്രെയിൻ പോകുന്നത് കാണുമ്പോൾ ഞാനും ഇങ്ങനെ ചിന്തിച്ചിരുന്നു ഒരാളുടെ കമെന്റ്. ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി. “കൊള്ളാം, എന്താണ് പ്രാധാന്യമെന്ന് ഞാനും ചിന്തിച്ചിരുന്നു,”. “നല്ല വിവരങ്ങൾ, ഇതുപോലുള്ള കൂടുതൽ വിവരങ്ങൾ പങ്കിടുന്നത് തുടരുക,”മാറ്റൽ കുറിച്ചു

ADVERTISEMENTS