വിസ്മയിപ്പിക്കുന്ന അഭിനയം മികവുകൊണ്ട് മലയാളത്തെ മാത്രമല്ല ഇന്ത്യൻ സിനിമ ലോകത്തെ ഒന്നടങ്കം പുളകം കൊള്ളിച്ച നടനാണ് മമ്മൂട്ടി. 71 വയസ്സിലും പുതുതലമുറ നടന്മാർ ഉൾപ്പെടെ എല്ലാവർക്കും വലിയ പ്രചോദനമായി കൊണ്ട് തന്നെ അദ്ദേഹം തന്റെ ജൈത്രയാത്ര മുന്നോട്ടു കൊണ്ടുപോവുകയാണ്.
സിനിമയുടെ പുതിയ മാറ്റത്തെ അതാത് സമയം കൃത്യമായ ഉൾക്കൊണ്ടു കൊണ്ടാണ് മമ്മൂട്ടി മുന്നോട്ടുപോകുന്നത്. അദ്ദേഹത്തിൻറെ ഫാഷൻ സെൻസും സാമൂഹ്യപരമായ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള ശ്രമവും, ടെക്നോളജിക്കൽ മാറ്റങ്ങളിലുള്ള അറിവും പുതിയ വാഹനങ്ങളെ കുറിച്ചുള്ള അറിവും കാറുകളോടുള്ള ആവേശവുമൊക്കെ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഘടകങ്ങളാണ്.
അതുകൂടാതെ തന്നെ പുതുതലമുറ സംവിധായകർക്ക് ഏറ്റവും കൂടുതൽ പിന്തുണ അർപ്പിക്കുന്ന മലയാളം നടൻ ആര് എന്ന് ചോദിച്ചാൽ അത് മമ്മൂട്ടി എന്ന് തന്നെ പറയേണ്ടി വരും. അതുകൊണ്ടുതന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും അദ്ദേഹത്തെ തേടി എത്താറുണ്ട്. തന്റേതായി ഇപ്പോഴും മാസ്സ് മസാല ചിത്രങ്ങൾ തന്നെ വരണമെന്ന് നിര്ബന്ധവും മമ്മൂട്ടി കാണിക്കാറില്ല.
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ ഉൾക്കൊള്ളുക എന്നതാണ് അദ്ദേഹത്തിലെ നടൻ എപ്പോഴും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന്റെ സിനിമ തെരഞ്ഞെടുപ്പിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.
ഏതൊരു അതികായനും ചില സമയത്ത് നിലതെറ്റാറുണ്ട് എന്ന് പറയുന്ന പോലെ അടുത്ത കുറച്ചുകാലങ്ങളായി മമ്മൂട്ടി ചില അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ വലിയ വിവാദങ്ങൾ ആയിരുന്നു.
അദ്ദേഹത്തിന് സംസാരത്തിൽ പലപ്പോഴും പൊളിറ്റിക്കൽ കറക്ട്നെസ്സ് ഇല്ലാതെ വരുന്നുണ്ട് എന്ന് നിരവധി പേർ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് പ്രശസ്ത യുട്യുബറായ അശ്വന്ത് കോക് തന്റെ യൂട്യൂബ് യൂട്യൂബ് ചാനലിലൂടെ.
അശ്വന്ത് കോക്കിന്റെ അഭിപ്രായത്തിൽ മമ്മൂട്ടിയും മറ്റൊരു വാട്സ്ആപ്പ് അമ്മാവൻ മാത്രമാണ് എന്നാണ് അദ്ദേഹം പറയുന്നത്. കഴിവുള്ള അഭിനേതാവാണ് എന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ മമ്മൂട്ടിയുടെ സാമൂഹ്യപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോളുള്ള നിലവാരത്തെ അശ്വന്ത് ചോദ്യംചെയ്തുണ്ട്.
അശ്വന്തിന്റെ അഭിപ്രായത്തിൽ മമ്മൂട്ടിക്ക് തന്റെ കരിയർപരമായ അപ്ഡേഷൻ മാത്രമാണ് ഉള്ളത് എന്നും പക്ഷേ അദ്ദേഹത്തിന് മനോഭാവത്തിൽ അത്തരത്തിലുള്ള ഒരു അപ്ഡേഷൻ താൻ കണ്ടിട്ടില്ല എന്നും അത് അദ്ദേഹത്തിൻറെ അടുത്ത പല പ്രസ്താവനകളും വ്യക്തമാക്കുന്നുണ്ട് എന്നും അശ്വന്ത് പറയുന്നു.
അതിനായി നിരവധി ഉദാഹരണങ്ങളും അശ്വന്ത് പറയുന്നുണ്ട് അടുത്തിടെ ജൂഡ് ആന്റണി ജോസഫിന്റെ കഷണ്ടിയെ കുറിച്ചും പിന്നീട് നടി ഐശ്വര്യ ലക്ഷ്മി സ്നേഹപൂർവ്വം ചക്കര എന്ന മമ്മൂട്ടിയെ വിളിച്ചപ്പോൾ അത് ചക്കര എന്നുവച്ചാൽ കരിപ്പട്ടി അല്ലേ നിറം കറുപ്പ് അല്ലേ എന്നെ എന്ത് കൊണ്ട് വെളുത്ത പഞ്ചസാര എന്ന് വിളിച്ചു കൂടെ എന്നൊക്കെ തമാശപൂർവം ചോദിക്കുന്നത്.
അതുകൂടാതെ നടി അനിഖ സുരേന്ദ്രന്റെ പല്ല് പൊങ്ങിയതിനെക്കുറിച്ച് അന്ന് മമ്മൂട്ടി കളിയാക്കിയ കാര്യവും അനിഖ തുറന്നു പറഞ്ഞതും അത്തരത്തിൽ നിരവധി സംഭവങ്ങൾ അശ്വന്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതെല്ലം മമ്മൂട്ടി നടത്തിയ പൊളിറ്റിക്കളി ഇൻകറക്റ്റഡ് ആയിട്ടുള്ള പ്രസ്താവനകൾ ആണ്.
സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെ കളിയാക്കിയത് വലിയ ചർച്ചയായപ്പോൾ മമ്മൂട്ടി അതിൽ ഖേദം പ്രകടിപ്പിക്കുകയും തമാശ മാത്രമാണ് ഉദ്ദേശിച്ചത് എന്ന് പറയുകയും ചെയ്യുന്നുണ്ട്. പിന്നീട് അദ്ദേഹത്തിൻറെ പല പരാമർശങ്ങളും പൊളിറ്റിക്കലി ഇൻ കറക്റ്റ് ആണ് എന്ന് നിരവധിപേർ ചൂണ്ടിക്കാട്ടുന്നുണ്ട് .
ഇന്നത്തെ കാലത്ത് ഇത്തരത്തിൽ പൊതുസമൂഹത്തിൽ സംസാരിക്കുന്ന പലകാര്യങ്ങളും പ്രത്യേകിച്ച് പ്രശസ്തരായ താരങ്ങൾ പലപ്പോഴും ഒരു സോഷ്യൽ ഓഡിറ്റിങ്ങിന് ഇടയാകാൻ സാധ്യത ഉള്ളതുകൊണ്ട് തന്നെ പ്രശസ്തരായ പലരും പ്രസ്താവനകൽ വളരെ ശ്രദ്ദയോടെയാണ് നടത്താറുള്ളത്.അതൊരുപക്ഷേ ഒരു സമൂഹത്തിൻറെ ആരോഗ്യപരമായ മാറ്റത്തെയാണ് കാണിക്കുന്നത് എന്നുള്ളതുകൊണ്ട് തന്നെ നമുക്ക് സന്തോഷിക്കാവുന്ന കാര്യവും കൂടിയാണ്.
മമ്മൂട്ടി വളരെ ബോധപൂർവ്വം ഉള്ള അപ്ഡേഷനാണ് നടത്തുന്നത് എന്നും, സ്വാഭാവികമായി അദ്ദേഹത്തിൻറെ ഉള്ളിലുള്ള ചിന്തകളും വികാരങ്ങളും ആണ് അദ്ദേഹം അബദ്ധങ്ങൾ ആയി പറഞ്ഞിട്ടുള്ള പല സമയത്തും വെളിയിൽ വന്നിട്ടുള്ളത് എന്നും അശ്വന്ത് പറയുന്നു.
ഇതൊക്കെ പൊളിറ്റിക്കലി കറക്റ്റ് അല്ല എന്ന് ഒരിക്കലും മമ്മൂട്ടി ചിന്തിച്ചുകൊണ്ട് പറയുന്നതല്ല എന്നും അദ്ദേഹം വളർന്നുവന്ന കാലവും അദ്ദേഹത്തിൻറെ പ്രായവും ആ സമയത്ത് ജീവിത ചുറ്റുപാടുകളിൽ നിന്ന് അദ്ദേഹം ആർജ്ജിച്ചിട്ടുള്ള അറിവും വച്ചുകൊണ്ട് മാത്രമാണ് അദ്ദേഹം ഈ കാര്യങ്ങൾ സംസാരിക്കുന്നതെന്ന്. ഒരു പക്ഷേ ചിന്തിച്ചാൽ അത് അദ്ദേഹത്തിൻറെ തെറ്റല്ല എന്ന് വേണമെങ്കിൽ പോലും നമുക്ക് പറയാം ആ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള പല തമാശകളും പൊളിറ്റിക്കലി ഇൻ കറക്റ്റ് ആയിരുന്നുവെന്നും പക്ഷേ ഇന്നത്തെ സാഹചര്യത്തിലാണ് അവ പ്രശ്നങ്ങൾ ആകുന്നത് എന്ന് അശ്വന്ത് പറയുന്നു.
എന്താണ് പൊളിറ്റിക്കൽ കളക്ട്നസ് എന്ന് പോലും മമ്മൂട്ടിക്കറിയില്ല എന്ന് അശ്വന്ത് പറയുന്നു. അദ്ദേഹത്തിൻറെ കാലഘട്ടത്തിലെ പല തമാശകളും ഇന്ന് പൊളിറ്റിക്കലി ഇൻകറക്റ്റ് സ്റ്റേറ്റ്മെന്റുകളും കമൻറുകൾആണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഉള്ളിലുള്ള വെളിയിലേക്ക് വന്നു പോകുന്നതാണെന്നും അത് അദ്ദേഹം അറിയാതെ തന്നെ വരുന്നതാണെന്നും അശ്വന്ത് പറയുന്നു. പക്ഷേ അത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതുകൊണ്ട് പബ്ലിക് സ്പേസുകളിൽ നമ്മൾ ചെറുതായി പോവുകയാണ് സംഭവിക്കുന്നത് എന്ന് അശ്വന്ത് പറയുന്നു.
അശ്വന്ത് ഉദാഹരണമായി പറയുന്നത് ഐശ്വര്യ ലക്ഷ്മി മമ്മൂട്ടിയെ ഒരഭിമുഖത്തിൽ ചക്കര എന്ന് വിളിക്കുമ്പോൾ ചക്കര എന്നത് കരിപ്പെട്ടി അല്ലെയെന്നും അത് കറപ്പല്ലേ എന്നും, തന്നെ പഞ്ചസാര എന്ന് വിളിക്കണം എന്ന് പറയുന്നത് അദ്ദേഹം ഒരിക്കലും മനപ്പൂർവം പറയുന്നത് ഒരു കാര്യമല്ല അദ്ദേഹത്തിൻറെ ജീവിതവഴികളിൽ അദ്ദേഹത്തിന് ലഭിച്ച അറിവുകളുടെ പരിമിതികളിൽ നിന്നും ഉണ്ടായിട്ടുള്ളതാണ് . അത് സത്യത്തിൽ കറുപ്പ് എന്ന നിറത്തെ അപകീർത്തിപ്പെടുത്തുന്ന ഒന്നാണ് എന്നൊരു ചിന്ത അദ്ദേഹത്തിന്റെ ഉള്ളിൽ പോകില്ല എന്നും അശ്വന്ത് പറയുന്നു.
അത് എത്ര നിഷേധിച്ചാലും എത്ര തടഞ്ഞു വെച്ചാലും അദ്ദേഹത്തിന് ഉള്ളിൽ നിന്നും വെളിയിലേക്ക് വരുമെന്നും പറയുന്നു. ജൂഡിനെ കണ്ടപ്പോൾ മുടിയില്ലാത്ത കാര്യം പറഞ്ഞ് മനപ്പൂർവ്വം സൃഷ്ടിച്ച തമാശയള്ള എന്നും സ്വാഭാവികയായി വന്നു പോകുന്നതാണ് എന്നും ഇതൊക്കെ പൊളിറ്റിക്കൽ ഇൻകറക്ട് ആണ് എന്ന് ചിന്തിച്ചു കൊണ്ടല്ല മമ്മൂട്ടി ഇതൊക്കെ പറയുന്നത് .നമ്മൾ പലപ്പോഴും നാട്ടിൽ കല്യാണ വീട്ടിൽ പോയാൽ പ്രായമായ ആളുകൾ കൂടിയിരുന്നു പറയുന്ന പലതും ഇത്തരത്തിലുള്ള പൊളിറ്റിക്കലി ഇൻകറക്ട് ആയിട്ടുള്ള ബോഡി ഷെമിംഗ് ആയിട്ടുള്ള തമാശകൾ ആയിരിക്കുന്നു. മമ്മൂട്ടിയും അത്തരത്തിൽ പ്രായമായ ഒരാളാണെന്ന് അതുകൊണ്ടുതന്നെ ആ രീതിയിലുള്ള അഭിപ്രായമാണ് അദേഹവും പറയുന്നത് എന്നും അശ്വന്ത് പറയുന്നു.
അതുകൊണ്ടു തന്നെ
പക്ഷേ ആരാധകർ ഇപ്പോഴും ചിന്തിക്കുന്നത് മറ്റൊരു രീതിയിലാണ് മമ്മൂക്ക ദൈവമാണ് ലോകത്തെ ഏറ്റവും നല്ല മനുഷ്യനാണ് നന്മയുടെ നിറകുടം ആണ് എന്നൊക്കെയാണ് . അതുകൊണ്ടു തന്നെ തരത്തിലുള്ള കാര്യങ്ങൾ സംസാരിക്കുന്ന വളരെ അധികം താൻ വലിയവനെന്നു ഭാവമുള്ള മറ്റുള്ളവരെ മോശകക്രക്കി അധിക്ഷേപിക്കുന്ന കമെന്റുകൾ പറയുന്ന അദ്ദേഹം മഹാനാണ് എന്നൊന്നും പറഞ്ഞു വരാൻ പാടില്ല എന്നും അശ്വന്ത് പറയുന്നു. അദ്ദേഹം വെറും സാധാരണ ഒരു വാട്ട്സ് ആപ്പ് അമ്മാവൻ മാത്രമാണ് എന്നും അത്തരത്തിലുള്ള കമന്റുകൾ കേൾക്കുമ്പോഴാണ് ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിക്കേണ്ടി വരുന്നത് അശ്വന്ത് പറയുന്നു.