ബദ്രി-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) ശ്രീകോവിലിൽ ചിത്രീകരിച്ച വൈറൽ പ്രൊപ്പോസൽ വീഡിയോയിൽ കടുത്ത നിലപാട് സ്വീകരിച്ചതിന് ഒരു ദിവസം കഴിഞ്ഞ്, കേദാർനാഥ് ക്ഷേത്രത്തിനുള്ളിൽ വീഡിയോകളും റീലുകളും ചിത്രീകരിക്കുന്നവർക്കെതിരെ “നടപടി സ്വീകരിക്കുമെന്ന്” ഉത്തരാഖണ്ഡ് പോലീസ് പ്രസ്താവനയിൽ പറഞ്ഞിരിക്കുകയാണ്.
BKTC വിവാദ പ്രൊപ്പോസൽ വീഡിയോയിൽ തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ക്ഷേത്ര പരിസരത്ത് വീഡിയോകൾ നിർമ്മിക്കുന്ന ആളുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് കത്തെഴുതുകയും ചെയ്തു. ഈ വീഡിയോകൾ “സ്ഥലത്തിന്റെ മതപരമായ പവിത്രതയെ പ്രതികൂലമായി ബാധിക്കുന്നു” എന്ന് കമ്മിറ്റി പറഞ്ഞു.
ബികെടിസി അതിന്റെ കത്തിൽ നിർദിഷ്ട വീഡിയോയെ പറ്റി പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിലും, അത് ഭക്തരുടെ “മതവികാരത്തെ വ്രണപ്പെടുത്തുന്ന”തിനാൽ പരിസരത്ത് വീഡിയോകൾ നിർമ്മിക്കുന്നവരെ കർശനമായി നിരീക്ഷിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു.
കുറച്ചു ദിവസം മുൻപാണ് ഇത്തരത്തിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചത്. വൈറലായ വീഡിയോയിൽ, യൂട്യൂബർ ആയ ഒരു സ്ത്രീ തന്റെ കാമുകനൊപ്പം കേദാർനാഥ് ക്ഷേത്രത്തിന് സമീപം നിൽക്കുന്നത് കാണാം. അവൾ പിന്നീട് മുട്ട് കുത്തി നിന്ന് കൊണ്ട് ഒരു മോതിരം നീട്ടി തന്റെ കാമുകനോട് വിവാഹാഭ്യർത്ഥന നടത്തുന്നു. സമീപത്ത് നടന്നിരുന്ന ആളുകൾ അവളുടെ പ്രകടനത്തിൽ ആശ്ചര്യപ്പെട്ടു നോക്കുന്നതും , കുറച്ച് പേർ അത് അവരുടെ ഫോണിൽ അത് റെക്കോർഡു ചെയ്യുന്നതും നമുക്ക് വിഡിയോയിൽ കാണാം. യുവാവ് തന്റെ കാമുകിയുടെ വിവാഹ അഭ്യർത്ഥന സ്വീകരിക്കുന്നതും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതും കാണാം.
https://www.instagram.com/reel/CuHRl_9AKAc
വീഡിയോ പ്രചരിച്ചതിനു ശേഷം വലിയ തോതിൽ വിവാദങ്ങൾ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ആളുകൾ രണ്ടു ചേരിയായി തിരിഞ്ഞു ഇതിനെതിരെ ചർച്ചകളും വെല്ലുവിളികളും ആരംഭിച്ചു. ഈ വീഡിയോയ്ക്ക് മറുപടിയായി, ഇത്തരം വീഡിയോകൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബദ്രി-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പോലീസിന് കത്തെഴുതി.
യൂട്യൂബർമാരും ഇൻസ്റ്റാഗ്രാം സ്വാധീനവും ഉള്ളവർ കേദാർനാഥ് ക്ഷേത്രത്തിന് സമീപം വീഡിയോകൾ സൃഷ്ടിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതായി സമിതി പറഞ്ഞു.
ഇത്തരം വീഡിയോകൾ കേദാർനാഥ് സന്ദർശിക്കുന്ന ഭക്തരുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു സമിതിയുടെ അഭിപ്രായം.
വിവാഹാഭ്യർത്ഥനയ്ക്ക് അനുയോജ്യമായ സ്ഥലം ക്ഷേത്രമാണോ എന്ന ചർച്ചയ്ക്ക് വീഡിയോ ട്വിറ്ററിൽ തുടക്കമിട്ടു.