Advertisement
Home MOVIES നമ്മൾ കാണുന്ന ആളല്ല വടിവേലു: അയാൾ എന്നെ തല്ലിച്ചു: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടൻ കാതൽ സുകുമാർ

നമ്മൾ കാണുന്ന ആളല്ല വടിവേലു: അയാൾ എന്നെ തല്ലിച്ചു: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടൻ കാതൽ സുകുമാർ

635
ADVERTISEMENTS

തന്റെ ബോഡി ഗാർഡിനെ ഉപയോഗിച്ച് വടിവേലു തന്നെ മർദ്ദിച്ചുവെന്ന നടൻ കാദൽ സുഗുമറിന്റെ തുറന്ന പ്രസ്താവന വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് .

തമിഴിലെ ഏറ്റവും വലിയ കോമഡി നടനായ വടിവേലു ചില രാഷ്ട്രീയ പ്രശ്‌നങ്ങൾ കാരണം വർഷങ്ങളോളം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും ചാനലുകളിലും എല്ലാ ദിവസവും അദ്ദേഹത്തിന്റെ കോമഡി രംഗങ്ങൾ ഓടിക്കൊണ്ടിരുന്നു. സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും അദ്ദേഹം ജനങ്ങളുടെ മനസ്സിൽ നിന്ന് പൂർണമായും അകന്നിരുന്നില്ല. ചുറ്റുമുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് അദ്ദേഹം ഇപ്പോൾ തന്റെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിചിരിക്കുകയാണ് .

തിരിച്ചു വരവിൽ അദ്ദേഹത്തിന്റെ നായ് ശേഖർ റിട്ടേൺസ് എന്ന ചിത്രം പരാജയമായിരുന്നു. വടിവേലു ഇപ്പോഴും പഴയ രീതികളിൽ തന്നെയാണ് എന്ന് ചിത്രം കണ്ട ആരാധകർ തുറന്നടിച്ചു. തുടർന്ന് മാമന്നനിൽ അദ്ദേഹം അഭിനയിച്ചു. മാരി സെൽവരാജ് പല അഭിമുഖങ്ങളിലും പറഞ്ഞത് പോലെ വടിവേലു ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിൽ ആയിരുന്നു മാമന്നനിൽ എത്തിയത് . വടിവേലുവിന്റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെടുകയും ചിത്രം മെഗാഹിറ്റാവുകയും ചെയ്തു. ചിത്രത്തിൽ മികച്ച വില്ലൻ കഥപഹ്ട്രമായി മലയാളത്തിന്റെ ഫഹദ് ഫാസിലും എത്തിയിരുന്നു.

ADVERTISEMENTS
READ NOW  എവിടെ എന്തു മോശമുണ്ടെങ്കിലും അതിനെ പ്രോല്‍സാഹിപ്പിക്കുന്നവരാണ് മലയാളികള്‍" ; മലയാളികള്‍ക്കെതിരെ കലിതുള്ളി സാനിയ ഇയ്യപ്പന്‍!

ഇപ്പോൾ സഹതാരങ്ങളിൽ പലരും അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. അത്തരത്തിൽ വടിവേലു കാരണം തനിക്ക് സംഭവിച്ച ഞെട്ടിക്കുന്ന ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ കാദൽ സുകുമാർ .

വടിവേലുവിനെ കുറിച്ച് കാദൽ സുകുമാറിന്റെ പ്രസ്താവന

ഒരു പ്രമുഖ മാധ്യമ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു

ആ സമയത്തു ഞാൻ കലകളപ്പു എന്ന ചിത്രത്തിൽ അഭിനയിക്കാമെന്ന് ഏറ്റിരുന്നു. എന്നാൽ അവർ എന്നോട് പറഞ്ഞു ഞാൻ വടിവേലു അഭിനയിക്കുന്ന പോലെ തന്നെ അഭിനയിക്കണമെന്ന്. ഞാൻ പറഞ്ഞു ഞാൻ എന്തിനു അദ്ദേഹത്തെ പോലെ അഭിനയിക്കണം അതിനു അദ്ദേഹം ഇപ്പോളും ഉണ്ടല്ലോ എന്ന്. അന്ന് ഒടുവിൽ അവരുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ വടിവേലുവിനെ പോലെ തന്നെ അഭിനയിച്ചു ആ സമയത്താണ് , ഒരിക്കൽ വടിവേലുവിന് അസുഖം വന്നിരുന്നു. അപ്പോഴാണ് ബോണ്ട മണിയും മുതുകലൈയും വന്ന് വടിവേലുവിന് എന്നെ കാണണമെന്ന് പറഞ്ഞത്.

READ NOW  അന്നത് ഞാൻ പറഞ്ഞപ്പോൾ മഞ്ജു വാര്യർ ഏങ്ങിയേങ്ങി കരഞ്ഞു- ആ സമയങ്ങളിൽ ദിലീപിനെക്കുറിച്ചു പറയുന്നത് ഇങ്ങനെ - ഭാഗ്യലക്ഷ്മിയുടെ തുറന്നു പറച്ചിൽ

ഞാൻ പെട്ടെന്ന് തന്നെ തയ്യാറായി സന്തോഷവാനായി ആശുപത്രിയിലേക്ക് പോയി. എന്റെ ഗുരു.. ഹോസ്പിറ്റലിൽ പോയപ്പോൾ ഞാൻ പറഞ്ഞു, ‘ഹലോ ചേട്ടാ.. ഞാൻ എല്ലാം പഠിച്ചത് അങ്ങയിൽ നിന്നാണ്.. ഗുരുവിന്റെ സാമീപ്യം ഇല്ലാതെ പഠിക്കുന്ന പോലെ’..ഉടനെ അദ്ദേഹം പറഞ്ഞു അതെ എന്റെ ‘അമ്മ പറയും നീ അമ്മയുടെ ഗർഭ പാത്രത്തിൽ നിന്ന് ജനിച്ച മറ്റൊരു കുഞ്ഞാണെന്നു

ആ സമയം അവർ എന്റെ ഒപ്പം ഉണ്ടായിരുന്ന ബോണ്ട മാണിയെയും മുതുകാളയെയും പറഞ്ഞു വിട്ടു . എന്നിട്ട് വടിവേലു എന്നോട് ചോദിച്ചു ‘നീ ഒരുപാട് കമ്പനികളിൽ പോയി എന്നെപ്പോലെ അഭിനയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.അല്ലെ എന്ന് ‘ ഞാൻ പറഞ്ഞു ‘ഞാൻ നിങ്ങളെ അനുകരിച്ചാണ്‌ ചെയ്യുന്നത് എന്ന് എല്ലാവർക്കുമറിയാം സിനിമയിലല്ല ഷോകളിൽ ആണ് ഞാൻ അത് ചെയ്യുന്നത് .’ ‘എന്നാൽ നീ ഒരു സിനിമയിൽ അതുതന്നെ ചെയ്തു’ എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു ‘ഇനി അങ്ങനെയൊന്നും ചെയ്യില്ല. മധുരയിൽ നിങ്ങളെ പോലെ അഭിനയിച്ചാണ് ഞാൻ എന്റെ സഹോദരിമാരെയെല്ലാം പഠിപ്പിച്ചത്.

READ NOW  ബോളിവുഡിലെ ഈ പത്തു സൂപ്പർ താര ജോഡികൾ യഥാർത്ഥ ജീവിതത്തിലും ജോഡികൾ ആകണമെന്ന് ആരാധകർ ശെരിക്കും ആഗ്രഹിച്ചിരുന്നു.

അപ്പോൾ പിന്നിൽ നിന്നൊരാൾ അദ്ദേഹത്തോട് തർക്കിക്കണ്ട എന്ന് പറഞ്ഞ് എന്നെ തള്ളിയിട്ടു. അതിനു ശേഷം നന്നായി അടിച്ചു. ഞാൻ പറഞ്ഞു ‘ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ല സഹോദരാ. ഞാൻ ഈ നഗരത്തിൽ നിന്ന് തന്നെ ഓടിപ്പോക്കോളാം .’ വീട്ടിൽ വന്നപ്പോൾ എന്റെ വീർത്ത മുഖവും കീറിയ ഷർട്ടും കണ്ട് ഭാര്യ മീന എന്നോട് ചോദിച്ചു എന്താണ് പറ്റിയത്. ഞാൻ പറഞ്ഞു, ഇല്ല, ഞാൻ ബൈക്കിൽ നിന്ന് വീണു എന്ന് . ഉടനെ അവൾ പോയി ബൈക്കിൽ നോക്കി. എങ്ങനെയൊക്കെയോ അവളെ വിശ്വസിപ്പിച്ചു രാത്രി ഉറങ്ങാൻ കിടന്നു. പക്ഷെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. നിങ്ങൾ ഒരു പക്ഷേ വിശ്വസിക്കില്ല, എനിക്ക് അന്ന് ആത്മഹത്യാ ചിന്തകൾ വരെ ഉണ്ടായിരുന്നു.”

കാതൽ സുകുമാർ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് തമിഴകത്തു തുടക്കമിട്ടിരിക്കുകയാണ്.

ADVERTISEMENTS