അന്ന് മമ്മൂക്കയുടെ പേര് ഫോണിൽ സേവ് ചെയ്ത് വെച്ചത് പടച്ചോന്‍ എന്നാണ് എന്നെന്നും അതങ്ങനെയാകും, ഹൃദയം തൊടുന്ന തുറന്നു പറച്ചിലുമായി വിനോദ് കോവൂര്‍

4025

പൊതുവേ വളരെ പരുക്കനായ കാണപ്പെടാറുണ്ടെങ്കിലും മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അടുത്തറിയുന്നവർ പറയുനന്തു മലയാളത്തിലെ ഏറ്റവും ഹൃദയ വിശാലത ഉള്ള വ്യക്തിയാണ് മമ്മൂട്ടി എന്നാണ്.അതിനുദാഹരണമാണ് പല പുതുമുഖ നടീ നടന്മാരും തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെക്കാറുണ്ട്. വലിയ താര ശോഭയുള്ളവരോടൊപ്പം മാത്രം മറ്റു നടീ നടന്മാർ സിനിമ ചെയ്യുമ്പോൾ മമ്മൂട്ടി പുതുമുഖ സംവിധായകരോടൊപ്പവും സിനിമ ചെയ്യാൻ തയ്യാറാകുന്നത്.അത് അദ്ദേഹം താനാണ് ഒരിക്കൽ തുറന്നു പറഞ്ഞിട്ടുമുണ്ട് ഒരുപാട് പ്രതീക്ഷകളുമായി കഴിവുള്ള ചിലർ കേറി വരുമ്പോൾ അവരുടെ മുഖത്തേക്കു വാതിലടക്കാൻ തനിക്ൿവില്ല എന്ന്.ഇപ്പോൾ തന്റെ ജീവിതത്തില അത്തരം ഒരനുഭവം പങ്ക് വെക്കുകയാണ് പ്രമുഖ ഹാസ്യനടനായ കോവൂർ .എം 80 മൂസ എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ അതി പ്രശസ്തനായ താരമാണ് സുരേഷ് കോവൂർ.

ചെറുപ്പം മുതലുളള ആഗ്രഹമായിരുന്നു മമ്മൂക്കയുടെ കൂടെ ഒന്ന് അഭിനയിക്കുക അല്ലെങ്കില്‍ ഒരു സൗഹൃദമുണ്ടാക്കുക എന്നത്. ഒരുപാട് സ്വപ്‌നം കണ്ടാല്‍ നമുക്കൊക്കെ എത് സാധ്യമാകുമെന്ന് എനിക്ക് മനസിലായി. അങ്ങനെ എന്റെ സ്വപ്‌നം പൂവണിഞ്ഞു. കുറെ വൈകിയാണെങ്കിലും മമ്മൂക്കയുടെ കൂടെ നാല് സിനിമകളില്‍ കൊച്ചുവേഷങ്ങളില്‍ അഭിനയിക്കാനുളള ഒരു ഭാഗ്യമുണ്ടായി. പക്ഷേ അതെനിക്ക് വലിയ ഒരു ഭാഗ്യമാണ്.

ADVERTISEMENTS
   

കാരണം നമ്മള് ഓരോ സിനിമയില്‍ അഭിനയിക്കുമ്പോഴും നമ്മുടെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ മമ്മൂക്ക തരുന്നൊരു മോട്ടിവേഷന്‍, ഇക്കയുടെ ചില നല്ല വാക്കുകള്‍ നമുക്ക് ഒരുപാട് സന്തോഷമുണ്ടാക്കുന്നുണ്ട്. പിന്നെ പല സംവിധായകരോടും മമ്മൂക്ക എന്നെ കുറിച്ച് സംസാരിക്കുന്നു. എനിക്ക് വേഷം കൊടുക്കണമെന്നൊക്കെ മമ്മൂക്ക പറഞ്ഞപ്പോഴുളള ഒരു സന്തോഷം ഉണ്ട്.അതില് എറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് എനിക്ക് ഒരു ഷോര്‍ട്ട് ഫിലിമില് ദേശീയ അംഗീകാരം കിട്ടിയപ്പോ എന്നെ വിളിച്ച് അഭിനന്ദിച്ച മമ്മൂക്ക, ഞാനൊരിക്കലും മറക്കില്ല. അത് പോലെ എന്റെ വെബ്‌സൈറ്റ് എനിക്ക് ലോഞ്ച് ചെയ്ത് തന്നത് മമ്മൂക്കയാണ്. ഞാന്‍ ആദ്യമായിട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ച ആകസ്മികം എന്ന സിനിമ കാണുന്നതും, അതിനെ കുറിച്ച് അഭിപ്രായം പറയുന്നതും, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതും മമ്മൂക്കയാണ്.

അങ്ങനെ എല്ലാ രീതിയിലും ഒരു ആത്മബന്ധം എനിക്ക് ഈ ചുരുങ്ങിയ സമയം കൊണ്ട് മമ്മൂക്കയുമായി ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല ഉപദേശങ്ങള്‍ ചിത്രീകരണത്തിനിടെയൊക്കെ മമ്മൂക്ക തരാറുണ്ട്. അതെല്ലാം ഞാന്‍ അക്ഷരംപ്രതി അനുസരിക്കുന്നുമുണ്ട്. എറ്റവും വലിയ സന്തോഷം വര്‍ഷം എന്ന സിനിമയില് ഞാന്‍ മമ്മൂക്കയുമായി അഭിനയിക്കുമ്പോ മമ്മൂക്ക തന്നൊരു ക്യാരക്ടറുണ്ട് എനിക്ക്.എന്നോട് കോമഡി ക്യാരക്ടറ് മാത്രമല്ല നീ സീരിയസ് ക്യാരക്ടറും ചെയ്യണമെന്ന് പറഞ്ഞത് മമ്മൂക്കയാണ്. അങ്ങനെ മമ്മൂക്കയുടെ കൂടെ അസ്ലം എന്ന കഥാപാത്രം വര്‍ഷത്തില്‍ ചെയ്തപ്പോ ആ സിനിമയില് ഞാന്‍ മമ്മൂക്കയോട് സംസാരിക്കുന്ന ഒരു ഡയലോഗുണ്ട്. നീങ്ങളെന്റെ പടച്ചോനാണെന്ന്. ആ സിനിമയ്ക്ക് ശേഷം ഞാന്‍ എന്റെ ഫോണില്‍ മമ്മൂക്കയുടെ പേര്‌ ടൈപ്പ് ചെയ്ത് വെച്ചേക്കുന്നത് പടച്ചോന്‍ എന്നാണ്. അത്രയും വലിയ ഇഷ്ടമാണ് മമ്മൂക്കയോട്. ഇഷ്ടം മാത്രമല്ല ആരാധനയാണ്, ബഹുമാനമാണ്.

ADVERTISEMENTS
Previous articleപെട്ടന്ന് അയാളും എന്റെയൊപ്പം ലിഫ്റ്റിലേക്ക് ചാടിക്കയറി, പിന്നെ സംഭവിച്ചത്: രാധിക ആപ്‌തെയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Next articleതന്റെ ആ സിനിമ ഇത്രയും വലിയ പരാജയമാകാൻ കാരണക്കാരൻ മോഹൻലാലാണ്- അത് വീണ്ടും റീമെയ്ക് ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു സിബി മലയിൽ