മലയാളം സിനിമയിലെ ചങ്കൂറ്റമുള്ള ഒറ്റയാനായ സംവിധായകനാണ് വിനയൻ. മലയാളം സിനിമയിലെ സംഘടനകളെ എല്ലാം ഒറ്റക്ക് നേരിട്ട് തനിക്കകെതിരെ ഉള്ള വിലക്ക് കോമ്പറ്റിഷൻ കമ്മീഷനിൽ നിന്ന് കേസ് പറഞ്ഞു മാറ്റി സിനിമ ചെയ്തു സൂപ്പർ ഹിറ്റാക്കിയ സംവിധായകനാണ് വിനയൻ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം വിനയൻ സിനിമ ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിന്റെ എല്ലാമെല്ലാമായ മോഹൻലാലിനൊപ്പം ഇതുവരെയും വിനയൻ ഒരു സിനിമ ചെയ്തിട്ടില്ല.
അതിന് പിന്നിൽ ഒരു കാരണമുണ്ട് അടുത്തിടെ ദി ക്യൂവിനെ നൽകിയ അഭിമുഖത്തിൽ അഭിമുഖത്തിൽ വിനയൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്
മോഹൻലാലിനെ വെച്ച് ഒരു സിനിമ എന്തുകൊണ്ട് ഇതുവരെയും സംവിധാനം ചെയ്യുന്നില്ല? അത് പണ്ടൊരിക്കൽ ‘സൂപ്പർസ്റ്റാർ’ എന്ന സിനിമ ചെയ്തതത് മോഹൻലാലിനെ മനപ്പൂർവ്വം കളിയാക്കാൻ വേണ്ടിയായിരുന്നു എന്നുള്ള വലിയ വാർത്ത വന്നതിന്റെ പേരിൽ മോഹൻലാലുമായി അ കുന്നതുകൊണ്ടാണോ അതായിരുന്നോ പിന്നിലുള്ള കാരണം? അതുകൊണ്ടാണ്ണോ ഇതുവരെ സിനിമകൾ ഇതുവരെ ഒന്നും ചെയ്യാത്തത് എന്ന് തരത്തിൽ മാധ്യമ പ്രവർത്തകനായ മനീഷ് നാരായണന്റെ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
ആ കാലത്ത് മോഹൻലാലിന്റെ രൂപസാദൃശ്യമുള്ള മദൻലാൽ എന്ന നടനെ കൊണ്ടുവന്നായിരുന്നു വിനയൻ സൂപ്പർസ്റ്റാർ സിനിമ ചെയ്തത്. മോഹൻലാലിനോട് വളരെയധികം സാദൃശ്യം ഉള്ള ഒരു നടനായിരുന്നു മദൻലാൽ അതുകൊണ്ടു തന്നെ മോഹൻലാലിനെ തകർക്കാൻ ആണ് വിനയൻ മദൻലാലിനെ ഇറക്കിയത് എന്നുള്ള രീതിയിലുള്ള ആരോപണം ശക്തമായിരുന്നു. അതോടൊപ്പം സൂപ്പർസ്റ്റാർ എന്ന സിനിമ ഇറക്കിയത് തന്നെ മോഹൻലാലിൻറെ കളിയാക്കാനാണ് എന്നുള്ള രീതിയിലും പ്രചാരണങ്ങൾ ഉണ്ടായിരുന്നുവെന്നും ഈ സംഭവങ്ങൾ ഏതെങ്കിലും തരത്തിൽ മോഹൻലാലുമായുള്ള തമ്മിലുള്ള ബന്ധത്തെ ബാധിച്ചു എന്നുള്ള തരത്തിലായിരുന്നു അവതാരകൻറെ ചോദ്യം. അന്നുണ്ടായ സംഭവങ്ങളെക്കുറിച്ച് വിനയൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
തന്റെ നാടക ഗ്രൂപ്പിൽ സ്ഥിരമായിട്ട് ഉണ്ടായിരുന്ന കാവാലം ശ്രീകുമാറാണ് ആദ്യമായി മദൻലാലിനെ തനിക്ക് പരിചയപ്പെടുത്തുന്നത്. അങ്ങനെ അയാളെ വെച്ച് തങ്ങളുടെ നാടക ഗ്രൂപ്പിലെ ഒരു നാടകം ഏകദേശം 300 ഓളം വേദികളിൽ തങ്ങൾ കളിച്ചുവന്നു വിനയൻ പറയുന്നു. അയാളെ ദൂരെ നിന്ന് കണ്ടാൽ പൂർണമായും മോഹൻലാൽ എന്ന് തന്നെ തോന്നും അതുകൊണ്ടു തന്നെ അയാളെ കാണാൻ ജനം ശെരിക്കും എത്തും.അങ്ങനെയാണ് തന്റെ സുഹൃത്തും നിർമ്മാതാവുമായ ജോർജ് ലാവണ്യ ഫിലിംസ് തന്റെ മുമ്പിൽ ഒരു ഓഫർ വച്ചത്. അതായത് ഇയാളെ വെച്ച് ഒരു സിനിമ വിനയൻ പ്ലാൻ ചെയ്യുകയാണെങ്കിൽ ആ ചിത്രം താൻ നിർമ്മിച്ചു കൊള്ളാം എന്നായിരുന്നു ജോർജ് നൽകിയ വാഗ്ദാനം.
അന്ന് ഒരു ചിത്രം ഒരാൾ നിർമ്മിക്കാൻ തയ്യാറാവുക എന്ന് പറഞ്ഞാൽ അതൊരു വലിയ ഓഫറാണ്. അതുകൊണ്ടുതന്നെ അടുത്ത ദിവസം തന്നെ മദൻലാലിനെ വച്ച് ഒരു സിനിമ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള കഥ തയ്യാറാക്കി ലാവണ്യ ഫിലിംസിലെ ജോർജിനെ പോയി നേരിട്ട് കാണുകയായിരുന്നു. അങ്ങനെയാണ് സൂപ്പർ സ്റ്റാർ എന്ന സിനിമ ഉണ്ടാകുന്നത്. മോഹൻലാലിനെ ഒരു തരത്തിലും തന്റെ ചിത്രം കളിയാക്കിയിട്ടില്ല. മോഹൻലാലിൻറെ രൂപമുള്ള ഒരു ബാർബർ ലാലിൻറെ കട്ട ആരാധകൻ അയാളുടെ ജീവിതത്തിലുണ്ടാകുന്ന ചില രസകരമായ മുഹൂർത്തങ്ങൾ ആണ് സിനിമയുടെ പ്രമേയം. പക്ഷേ അതൊന്നും ഒരു തരത്തിലും കളിയാക്കുന്നത് ആയിരുന്നില്ല. അങ്ങനെയാണെങ്കിൽ അടുത്തിടെ ശ്രീനിവാസൻ ഇറക്കിയ സൂപ്പർ സ്റ്റാർ സരോജ് കുമാർ എന്ന ചിത്രം എന്താണ് അതിൽ പറഞ്ഞതിന്റെ ഒരംശം പോലും ഇതിൽ ഇല്ല ഇതിൽ അങ്ങനെ ലാലിനെ കളിയാക്കാനായി ഒന്നും ചെയ്തിട്ടില്ല എന്ന് വിനയൻ പറയുന്നു.
ഒരു പക്ഷേ വേണമെങ്കിൽ അദ്ദേഹത്തിന്റെ കൂടെയുള്ള ആരെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു എന്തെങ്കിലുംപറഞ്ഞിട്ടുണ്ടാകാം . സത്യത്തിൽ തനിക്ക് സിനിമയിൽ ഒരു ലോബി ഇല്ല അതുകൊണ്ടു താൻ അങ്ങനെ ഉദ്ദേശിച്ചു അല്ല സിനിമയെടുത്തത് എന്ന് തനിക്ക് വേണ്ടി പറയാൻ ആരുമില്ലായിരുന്നു. തിരിച്ചു മോഹൻലാലിനോട് പറഞ്ഞു കൊടുക്കാൻ ആയിരം പേര് ഉണ്ടായിരുന്നു.അതും അന്ന് നടന്നിട്ടുണ്ടാകാം . പക്ഷേ അടുത്തിടെ താൻ പൊള്ളൽ വച്ച് ലാലിനെ കണ്ടപ്പോൾ താൻ ഈ വിഷയം ആണ് ആദ്യം ലാലിനോട് പറഞ്ഞത് അതിനു അദ്ദേഹം പറഞ്ഞത് ഞാൻ അതൊന്നും ശ്രദ്ധിച്ചിട്ടു കൂടി ഇല്ല . നിങ്ങൾ എന്നെങ്കിലും എന്റെ അടുത്ത് ഡേറ്റ് ചോദിച്ചിട്ടുണ്ടോ എന്നാണ്.
അതും സത്യമാണ് എന്റെ അപകർഷതാ ബോധം കൊട്നു ഞാൻ ഒരിക്കലും ലാലിനോട് ഡേറ്റും ചോദിച്ചിട്ടില്ല കാരണം അന്ന് സൂപ്പർ സ്റ്റാർ സിനിമ ഓടുന്ന പല തീയറ്ററുകളിലും മദൻലാലിന്റെ ക്ലോസ് ആപ്പ് ഷോട്ടുകൾ വരുമ്പോൾ മോഹൻലാൽ ഫാൻസുകാർ വലിയ തുണി ഉയർത്തിപ്പിടിച്ചു അത് മറക്കാൻ ശ്രമിക്കും . അന്ന് എനിക്ക് തോന്നി ദൈവമേ ഇത് പൊട്ടത്തരമായോ എന്ന്. അന്ന് തന്റെ സുഹൃത്തായ ഇപ്പോൾ അന്തരിച്ച സം വിധായകൻ അന്നെന്നോട് പറഞ്ഞു നീ സിനിമയിൽ വരുനനത്തെ ഉള്ളു ഈ സിഇനിമയ്ക്ക് ചിലവാക്കിയ ക്യാഷ് കൊടുത്തു ഇത് മാറ്റ് എന്ന് അത് കേട്ടപ്പോൾ തനിക്ക് അങ്ങീകരിക്കാൻ ആയില്ല അന്ന് ഞാൻ എണ്ണിയെണ്ണി പറഞ്ഞു ഇതിൽ ഒരു സീനിൽ പോലും ലാലിനെ കളിയാക്കി ഒന്നുമില്ല പിന്നെ എന്തിനു ഉപേക്ഷിക്കണം എന്ന്.
മോഹൻലാലിനോട് അന്ന് ഇതിനെ കുറിച്ച് പറഞ്ഞപ്പോൾ ലാൽ ചിരിക്കുകയാണ് ചെയ്തത്. ഞാൻ ഇതൊന്നും കണ്ടിട്ടില്ല നിങ്ങൾ എന്റെ അടുത്ത് ഒരു ഡേറ്റിനു വന്നിട്ടില്ലലോ പിന്നെ എന്താ എന്ന് പിന്നീട് ഞങ്ങൾ ഇരുവരും കൂടി ഒരു സിനിമയ്ക്കായി ഇരുന്നപ്പോൾ ആണ് ചേമ്പറുമായുള്ള പ്രശ്നത്തിന്റെ പേരിൽ അത് നടക്കാതെ പോയത്. ഇപ്പോൾ ഒരു സിനിമയുടെ ഡിസ്‌കഷൻ നടക്കുന്നുണ്ട്. എന്നെ ത്രില്ലടിപ്പിക്കുന്ന ഒരു സിനിമ കൊണ്ടുവരാൻ വിനയന് കഴിയും നമുക്ക് അത് ചെയ്യാം എന്നാണ് മോഹൻലാൽ പറഞ്ഞത്.