ഉണ്ണി ആർ സാറേ വിനായകൻ സാറിനോട് വേണ്ട :ഉണ്ണി ആർ നെതിരെ വിനായകന്റെ പോസ്റ്റ് – സംഭവം ഇങ്ങനെ

66

വളരെ വ്യത്യസ്തമായ സ്വഭാവ പ്രകൃതമുള്ള ഒരു നടനാണ് വിനായകൻ. പലപ്പോഴും അദ്ദേഹം പല വിഷയങ്ങളോട് പ്രതികരിക്കുന്ന രീതിയും പൂർണമായും വ്യത്യസ്തത നിറഞ്ഞ രീതിയിൽ ആവുകയും ചെയ്യും. ചിലപ്പോഴൊക്കെ അതിരു വിട്ടു വികാരപരമായി പ്രതികരിക്കുന്ന വ്യക്തി കൂടിയാണ് വിനായകൻ. ഇതൊക്കെ അദ്ദേഹത്തിന്റെ സ്വഭാവ പ്രകൃതമാണ്; എങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ വിനായകൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്. ഇപ്പോൾ ആ അഭിനയ മികവ് കൊണ്ട് തമിഴിലും അദ്ദേഹം സ്ഥാനം പിടിച്ചിരിക്കുകയാണ്.

ഇപ്പോൾ തനിക്കെതിരെ എഴുത്തുകാരൻ ഉണ്ണി ആർ നടത്തിയ പരാമർശത്തിന് മറുപടി പറഞ്ഞിരിക്കുയാണ് വിനായകൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ.

ADVERTISEMENTS
   

ഈ പ്രശ്നങ്ങളുടെ എല്ലാം തുടക്കം വിനായകന്റെ ഒരു പരാമർശത്തിൽ നിന്ന് തന്നെയാണ് തിരക്കഥാകൃത്ത് ഉണ്ണിആറിന്റെ ചെറുകഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ച ലീല എന്ന ചിത്രത്തെക്കുറിച്ച് വിനായകൻ നടത്തിയ പരാമർശം മുൻപ് വലിയ വിവാദമായിരുന്നു. വിനായകന്റെ ഈ വിമർശനത്തിന് ട്രൂ കോപ്പി തിങ്ക് നു നൽകിയ അഭിമുഖത്തിൽ ഉണ്ണി ആർ മറുപടി നൽകിയത്.

ഇപ്പോൾ ഉണ്ണി ആറിന്റെ ആ പരിഹാസം മറുപടിക്കുള്ള മറുപടി പ്രതികരണമാണ് വിനായകൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. ഉണ്ണി ആറിനെ പരിഹസിച്ചു കൊണ്ടാണ് വിനായകൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. അത് ഇങ്ങനെയാണ്.

ഉണ്ണി ആര്‍ സാറേ, ഉണ്ണി ആർ സാറിൻറെ അമ്മൂമ്മയോടും, ഉണ്ണി ആർ സാറിൻറെ അമ്മയോടും, ഉണ്ണി ആര്‍ സാറിൻറെ ഭാര്യയോടും ഉണ്ണി ആർ സാർ ക്ഷമ ചോദിക്കു. വിനായകൻ സാറിനോട് വേണ്ട മനസ്സിലായോ സാറേ…. എന്നാണ് വിനായകന്റെ പോസ്റ്റ്.

6 മണിക്കൂർ മുമ്പ് ഇട്ട പോസ്റ്റ് ആണ് ഇത്. തന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ജയിലറിലെ മലയാളി വില്ലനായ തന്റെ കഥാപാത്രത്തെ അനുസ്മരിക്കുന്ന തരത്തിലാണ് അദ്ദേഹം മറുപടി പറഞ്ഞേക്കുന്നത്. ലീല എന്ന തൻറെ സിനിമയ്ക്ക് പഴയകാല ഇറോട്ടിക് മാഗസിനായ മുത്തുച്ചിപ്പിയുടെ നിലവാരം മാത്രമേ ഉള്ളൂ അതിൻറെ ഉള്ളടക്കമാണ് ലീല എന്ന സിനിമയ്ക്ക് , ആ ചിത്രത്തിലെ എഴുത്തുകാരൻറെയും സംവിധായകന്റെ മാനസികാരോഗ്യം പരിശോധിക്കണം എന്ന് വിനായകൻ മുമ്പ് പറഞ്ഞത് അതിനാണ് ഇപ്പോൾ ഉണ്ണി ആർ ട്രൂ കോപ്പി തിങ്ക് ലെ അഭിമുഖത്തിൽ മറുപടി പറഞ്ഞിരിക്കുന്നത്.

തന്റെ സിനിമയെ അടച്ചാക്ഷേപിച്ച വിനായകനു ഉണ്ണി ആർ നൽകിയ മറുപടി ഇങ്ങനെ. വിനായകന്റെ ഭാഷയുടെ മര്യാദയും സഭ്യതയും അദ്ദേഹത്തിൻറെ പെരുമാറ്റത്തിലുള്ള മര്യാദയും ഇതെല്ലാം ഉള്ള അദ്ദേഹത്തെ പോലെയുള്ള ആൾ അല്ല താനെന്നും ;അതുകൊണ്ടുതന്നെ തൻറെ കയ്യിൽ നിന്നും വന്ന ഒരു അബദ്ധമായ അല്ലെങ്കിൽ വീഴ്ചയായി കണ്ട് വിനായകൻ സാർ മാപ്പ് തരണം എന്നായിരുന്നു വിനായകന്റെ വിമർശനത്തോട് ഉണ്ണി ആർ നൽകിയ മറുപടി.

ഉണ്ണി ആർ സാറേ,
ഉണ്ണി ആർ സാറിൻ്റെ അമ്മുമ്മയോടും
ഉണ്ണി ആർ സാറിൻ്റെ അമ്മയോടും
ഉണ്ണി ആർ സാറിൻ്റെ ഭാര്യയോടും
ഉണ്ണി ആർ സാർ ക്ഷമ ചോദിക്കു.

വിനായകൻ “സാറി”നോട് വേണ്ട.
മനസിലായോ സാറേ…

Posted by Vinayakan on Tuesday 7 May 2024

വളരെ നല്ല സ്വഭാവമുള്ള വിനായകൻ ലീല എന്ന തന്റെ ചിത്രത്തെ വിമർശിക്കാനുള്ള അവകാശം ഉണ്ട് എന്നും താൻ അദ്ദേഹത്തെപ്പോലെ അല്ലാത്തതുകൊണ്ടാണ് ആ രീതിയിൽ ഒക്കെ ചിന്തിക്കുന്നത് എന്നും അതുകൊണ്ടുതന്നെ വിനായകൻ സാർ തന്നോട് ക്ഷമിക്കണമെന്നും അഭിമുഖത്തിൽ ഉണ്ണി ആർ വിനയാകണേ പരിഹസിച്ചു കൊണ്ട് പറഞ്ഞത്. അതിനാണ് ഇപ്പോൾ വിനായകൻ പരിഹാസ പോസ്റ്റുമായി എത്തിയിരിക്കുന്നത്. കുള്ളന്റെ ഭാര്യ, ചാർലി, ബ്രിഡ്ജ് തുടങ്ങിയ ചിത്രങ്ങളുടെ തിരകഥാകൃത്താണ് ഉണ്ണി ആർ

ADVERTISEMENTS
Previous article19കാരി വേലക്കാരിയെ റേ*പ്പ് ചെയ്തു ഏഴു വര്ഷം ജയിൽ ശിക്ഷ വിധിച്ചു – മൊഴി മാറ്റി യുവതി;ബോളിവുഡ് നടൻ ഷൈനി അഹൂജയുടെ ജീവിതത്തിൽ സംഭവിച്ചത്.
Next articleഫുൾ എ പ്ലസ് ഒന്നുമില്ല.പക്ഷേ ഞാനെൻെ മകനെ അഭിമാനത്തോടെ ചേർത്ത് പിടിക്കും ഒരച്ഛന്റെ മനോഹരമായ പോസ്റ്റ്